Connect with us

അദാനിയെയും ഭാര്യയെയും കാണാനും ഉച്ചഭക്ഷണം കഴിക്കാനും അവസരം ലഭിച്ചത് ഭാഗ്യമായി കാണുന്നു; സിന്ധു കൃഷ്ണ

Malayalam

അദാനിയെയും ഭാര്യയെയും കാണാനും ഉച്ചഭക്ഷണം കഴിക്കാനും അവസരം ലഭിച്ചത് ഭാഗ്യമായി കാണുന്നു; സിന്ധു കൃഷ്ണ

അദാനിയെയും ഭാര്യയെയും കാണാനും ഉച്ചഭക്ഷണം കഴിക്കാനും അവസരം ലഭിച്ചത് ഭാഗ്യമായി കാണുന്നു; സിന്ധു കൃഷ്ണ

പ്രമുഖ ഇന്ത്യൻ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിയെയും ഭാര്യ പ്രീതി അദാനിയെയും കണ്ട് നടനും ബി ജെ പി ദേശീയ കൗൺസിൽ അംഗവുമായ കൃഷ്ണകുമാർ. ഇവർക്കൊപ്പമുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്

അദാനിയെയും ഭാര്യയെയും കാണാനും ഉച്ചഭക്ഷണം കഴിക്കാനും അവസരം ലഭിച്ചത് ഭാഗ്യമായി കാണുന്നുവെന്ന് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു.

അഹമ്മദാബാദ് തങ്ങൾക്ക് സന്തോഷകരമായ ഓർമ്മകൾ സമ്മാനിച്ചതായും സിന്ധു പറഞ്ഞു. അഞ്ച് ചിത്രങ്ങളാണ് സിന്ധു കൃഷ്ണ പങ്കുവച്ചിരിക്കുന്നത്. . പ്രീതി അദാനിയ്ക്ക് സമ്മാനങ്ങൾ നൽകുന്ന ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.

കൂടിക്കാഴ്ച ബിസിനസ് സംബന്ധമായതാണോ അല്ലെങ്കിൽ വ്യക്തിഗതമാണോ എന്ന് വ്യക്തമല്ല. കൂടിക്കാഴ്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അടുത്തിടെ കൃഷ്ണകുമാർ ബി ജെ പി വിടുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ പങ്കെടുത്ത പരിപാടിയിൽ അവഗണിക്കപ്പെട്ടതിലുള്ള അതൃപ്തിയാണ് കാരണമായി പ്രചരിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ നിലപാട് വ്യക്തമാക്കി കൃഷ്ണകുമാർ തന്നെ രംഗത്തെത്തിയിരുന്നു. പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗമെന്ന നിലയിൽ കേന്ദ്രനേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുണ്ടെന്നാണ് കൃഷ്ണകുമാർ അന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.’നരേന്ദ്ര മോദി എന്ന ഐതിഹാസിക വ്യക്തിത്വവും അദ്ദേഹത്തിന്റെ നേതൃത്വപാടവവുമാണ് എന്നെ ഏറ്റവുമധികം അതിശയിപ്പിച്ചതും സ്വാധീനിച്ചതും. അദ്ദേഹത്തിന്റെയും പാർട്ടിയുടെയും വിജയത്തിനുവേണ്ടി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിച്ചു. എനിക്കേറ്റവും പ്രിയപ്പെട്ട തിരുവനന്തപുരത്തിന് വേണ്ടി പ്രവർത്തിക്കാൻ വലിയൊരവസരം വന്നപ്പോൾ ഞാനാ വലിയ തീരുമാനമെടുത്തു. അന്നുമുതൽ ഇന്നീ നിമിഷം വരെ ആ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നു, അടിയുറച്ചു വിശ്വസിച്ചു പ്രവർത്തിക്കുന്നുവെന്ന്’ കൃഷ്ണകുമാർ പറയുന്നു.

സ്റ്റേജിൽ ഇരിപ്പിടം അനുവദിച്ചതുകൊണ്ടോ അതിന്റെ കുറവുകൊണ്ടോ — തിരുവനന്തപുരത്തിന്റെ ഉന്നമനത്തിനായി ഞാൻ നടത്തിവരുന്ന പ്രവർത്തനങ്ങളെ അത് യാതൊരു തരത്തിലും ബാധിക്കാൻപോകുന്നില്ല. എല്ലാ ജനവിഭാഗങ്ങളുടെയും വികസനത്തിലും ക്ഷേമത്തിലുമാണ് എന്റെ ശ്രദ്ധ എന്നും കേന്ദ്രീകരിച്ചിട്ടുള്ളത്. ഇരിപ്പിടങ്ങളല്ല, നമ്മളുടെ പ്രവൃത്തികളും, നയങ്ങളും, മൂല്യങ്ങളുമാണ് നമ്മെ അടയാളപ്പെടുത്തുന്നത് എന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന് കൃഷ്ണകുമാർ പ്രതികരിച്ചു.

More in Malayalam

Trending

Recent

To Top