Malayalam
കാവ്യയുടെ നാട്ടിൽ സംഭവിച്ചത്! ദിലീപും ഞെട്ടിച്ചു.. ചിത്രങ്ങൾ പുറത്ത്! സംശയത്തോടെ ആരാധകർ
കാവ്യയുടെ നാട്ടിൽ സംഭവിച്ചത്! ദിലീപും ഞെട്ടിച്ചു.. ചിത്രങ്ങൾ പുറത്ത്! സംശയത്തോടെ ആരാധകർ
മലയാളികളുടെ പ്രിയ നടന് ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. കാവ്യയും ദിലീപും പങ്കെടുക്കുന്ന പരിപാടികളും ഒരുമിച്ചുള്ള ചിത്രങ്ങളുമെല്ലാം വാര്‍ത്തയാകാറുമുണ്ട്. അടുത്തിടെ നാദിര്‍ഷയുടെ മകളുടെ വിവാഹത്തില്‍ ഇവരായിരുന്നു തിളങ്ങിനിന്നത്. മീനാക്ഷിയും വിവാഹ ചടങ്ങുകളിലെല്ലാം പങ്കെടുത്തിരുന്നു. വിവാഹ ചടങ്ങിനിടെ മീനാക്ഷിയുടെ ഡാന്‍സും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
ഇപ്പോൾ ഇതാ ദിലീപും കാവ്യ മാധവനും ഒരുമിച്ചുള്ള പുതിയ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ക്ഷേത്രസന്ദര്ശത്തിനിടയിലെ ചിത്രങ്ങള്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായിരുന്നു പുറത്തുവന്നത്. കാവ്യയുടെ നാടായ നീലേശ്വരം മന്ദംപുറത്ത് കാവിലേക്കായിരുന്നു ദിലീപും എത്തിയത്. ദിലീപ് ഷര്‍ട്ടും മുണ്ടും ഉടുത്തും കാവ്യ ചുരുദാര് വേഷത്തിലുമാണ് ചിത്രത്തിലുള്ളത്. വെള്ളിയാഴ്ച രാവിലെയായിരുന്നു ഇരുവരും ക്ഷേത്രസന്ദര്‍ശനം നടത്തിയത്. ഉഷാപൂജ തൊഴുത് ക്ഷേത്രത്തിലുള്ളവരോട് കുശലാന്വേഷണവും നടത്തിയാണ് ഇരുവരും മടങ്ങിയത്. മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും എവിടെയെന്നായിരുന്നു ആരാധകരുടെ ചോദ്യം.
ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കാവ്യ മാധവന് നായികയായി അരങ്ങേറിയത്. ആദ്യ ചിത്രത്തിലെ നായകന് പില്ക്കാലത്ത് ജീവിതത്തിലേക്കും എത്തുകയായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള കിവംദന്തികള്‍ തുടക്കം മുതലേ പ്രചരിച്ചിരുന്നു. സൂപ്പര്‍ഹിറ്റ് ജോഡികളായി ഇവര്‍ മാറുകയായിരുന്നു. എന്നാൽ സിനിമയിലെ കൂട്ടുകെട്ട് ജീവിതത്തിലും പ്രാവര്‍ത്തികമാക്കുകയായിരുന്നു ഇരുവരും. മകള്‍ വിവാഹത്തിന് നിര്‍ബന്ധിച്ചതോടെയാണ് താന്‍ അതേക്കുറിച്ച് ചിന്തിച്ചതെന്ന് ദിലീപ് തന്നെ പറഞ്ഞിരുന്നു. ഇവരുടെ വിവാഹചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
ഉറ്റ സുഹൃത്തായ നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥനാണ് ദിലീപിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ഉര്‍വ്വശിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഓണ്‍ എയര്‍ ഈപ്പന്, ഖലാസി തുടങ്ങിയവയും ദിലീപിന്റെതായി പ്രഖ്യാപിക്കപ്പെട്ട മറ്റ് ചിത്രങ്ങളാണ്. സുഗീത് സംവിധാനം ചെയ്ത മൈ സാന്റയാണ് ദിലീപിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
