Malayalam
കളികൾ മാറുന്നു ക്യാപ്റ്റനായി അയാൾ ആ 2 പേർ ജയിലിലേക്ക്.. ഇനി എന്തൊക്കെ കാണണം
കളികൾ മാറുന്നു ക്യാപ്റ്റനായി അയാൾ ആ 2 പേർ ജയിലിലേക്ക്.. ഇനി എന്തൊക്കെ കാണണം
ബിഗ് ബോസില്‍ ഓരോ ദിവസം കഴിയുംതോറും വാശിയോടെയാണ് മത്സരം. ഡെയ്‍ലി ടാസ്‍കുകള്‍ ഏറ്റവും മികവോടെ എല്ലാവരും നിര്‍വഹിക്കുന്നു. വിവാദങ്ങളുമുണ്ടാകുന്നു. ഇപോഴിതാ അടുത്ത ആഴ്‍ചത്തേയ്‍ക്കുള്ള ക്യാപ്റ്റൻ ടാസ്‍കിനും ജയിലില്‍ പോകാനുള്ള ആള്‍ക്കാരെയും തെരഞ്ഞെടുത്തിരിക്കുകയാണ്. എല്ലാവരും കൂട്ടായി എടുത്ത തീരുമാനമാണ് ഇത്. ക്യാപ്റ്റൻ ആയി തെരഞ്ഞെടുത്താല്‍ എലിമിനേഷന്റെ നോമിനേഷനില്‍ ഒഴിവാകാമെങ്കില്‍ ജയിലില്‍ പോയവര്‍ തടവില്‍ കഴിയേണ്ടിയും വരും.
ബിഗ് ബോസ് തുടങ്ങി രണ്ടാമത്തെ ആഴ്ചയിലേക്ക് പ്രവേശിച്ചതിന് ശേഷമാണ് ഏറ്റവും മോശം മത്സരാര്‍ഥിയേയും മികച്ച് നില്‍ക്കുന്ന മത്സരാര്‍ഥികളെയും തിരഞ്ഞെടുക്കാനാണ് ബിഗ് ബോസ് നിര്‍ദ്ദേശം നല്‍കിയത്. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ക്യാപ്റ്റന്‍സിയ്ക്ക് യോഗ്യരായവരെ കണ്ടുപിടിച്ചത്. ഒന്നാമത്തെ ഗ്രൂപ്പിലുള്ളവര്‍ ലക്ഷ്മി ജയനെ തിരഞ്ഞെടുത്തപ്പോള്‍ മറ്റേ ഗ്രൂപ്പില്‍ മണിക്കുട്ടനായിരുന്നു. മത്സരാര്‍ഥികള്‍ എല്ലാവരും ചേര്‍ന്ന് വോട്ട് ചെയ്തതില്‍ നിന്നും നോബി മര്‍ക്കോസും ക്യാപ്റ്റനാവാന്‍ തിരഞ്ഞെടുക്കപ്പെട്ടു.
ആദ്യം ഒരു ഫോട്ടോ നല്‍കി. അതില്‍ പല വസ്‍ത്രങ്ങളുടെയും അത് ധരിച്ച ആളിന്റെയും ഫോട്ടോ നല്‍കി. അതുപോലെ മത്സാര്‍ഥികളും വസ്‍ത്രങ്ങള്‍ തെരഞ്ഞെടുത്ത് ധരിക്കണമെന്നായിരുന്നു ടാസ്‍ക്. ഒരു ബക്കറ്റില്‍ വസ്‍ത്രം നല്‍കുകയായിരുന്നു. ഏറ്റവും കൂടുതല്‍ വസ്‍ത്രം തെരഞ്ഞെടുക്കുന്നയാള്‍ വിജയിക്കുമെന്നായിരുന്നു വ്യവസ്‍ഥ. മൂവരും വാശിയോടെ മത്സരിച്ചു. ഒടുവില്‍ നിലവിലെ ക്യാപ്റ്റൻ സൂര്യ മണിക്കുട്ടനെ പുതിയ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട മണിക്കുട്ടൻ മറ്റുള്ള ജോലിക്കുള്ളവരെയും തെരഞ്ഞെടുത്തു. കുക്കിംഗ് ക്യാപ്റ്റനായി മജ്‍സിയയെയും ക്ലീനിംഗ് ക്യാപ്റ്റനായി ഭാഗ്യലക്ഷ്‍മിയയെയും ബാത്ത് റൂം ക്ലീനിംഗ് ക്യാപ്റ്റനായി ഫിറോസ് ഖാനെയും സജ്‍നയെയും തെരഞ്ഞെടുത്തു.
ഇതിന് ശേഷമാണ് ഈ സീസണിലെ വീക്ക് ആയ കണ്ടസ്റ്റന്റ് ആരാണെന്ന് മറ്റുള്ളവര്‍ ചേര്‍ന്ന് തീരുമാനമെടുത്തു. ഏറ്റവും കൂടുതല്‍ പേരും സായി വിഷ്ണുവിനെയാണ് നോമിനേറ്റ് ചെയ്തത്. എന്നാല്‍ കിടിലം ഫിറോസ് സ്വയം തീരുമാനിക്കുകയായിരുന്നു.
ഒടുവില്‍ ഈ ആഴ്ചയിലെ ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ച മത്സരാര്‍ഥികള്‍ എന്ന ലേബലില്‍ കിടിലം ഫിറോസും സായി വിഷ്ണുവും ജയിലിലേക്ക് പോയി. ബിഗ് ബോസ് പ്രത്യേകമായി നല്‍കിയ വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു ഇരുവരെയും ജയിയലിലേക്ക് അയച്ചത്. വലിയ ആര്‍പ്പുവിളിയും ജയ്‌ഘോഷങ്ങളുമായിട്ടാണ് മറ്റ് മത്സരാര്‍ഥികള്‍ ഇവരെ ജയിലിനുള്ളില്‍ ലോക് ചെയ്തത്. ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്. പിന്നെ ഞാന്‍ തിരുമ്പി വരുവേന്‍ എന്നാണ് സായി വിഷ്ണു ജയിലില്‍ എത്തിയതിന് ശേഷം പറയുന്നത്. ഇതിന് ശേഷമാണ് ക്യാപ്റ്റന്‍സി മത്സരം നടത്തിയത്. എല്ലാവരും കാഴ്ചക്കാരായി ഒപ്പമുണ്ടായിരുന്നെങ്കിലും ഫിറോസും സായിയും ജയിലിന് ഉള്ളില്‍ നിന്നാണ് ക്യാപ്റ്റന്‍സി മത്സരം കണ്ടത്.
