Malayalam
ദില്‍ഷയും റംസാനും തമ്മില്‍ ഒമ്പത് മാസമായി പ്രണയത്തിലാണ് എന്നൊക്കെ കാണും.. ഞാനവനെ കണ്ടിട്ട് നാലഞ്ച് മാസങ്ങളേ ആയിട്ടുള്ളൂ, അവനിതൊന്നും കാര്യമായിട്ട് എടുക്കുന്നയാളല്ലെന്ന് ദിൽഷ
ദില്‍ഷയും റംസാനും തമ്മില്‍ ഒമ്പത് മാസമായി പ്രണയത്തിലാണ് എന്നൊക്കെ കാണും.. ഞാനവനെ കണ്ടിട്ട് നാലഞ്ച് മാസങ്ങളേ ആയിട്ടുള്ളൂ, അവനിതൊന്നും കാര്യമായിട്ട് എടുക്കുന്നയാളല്ലെന്ന് ദിൽഷ
കഴിഞ്ഞ ബിഗ് ബോസ്സിലെ വിന്നറായിരുന്നു ദിൽഷ പ്രസന്നൻ. ആദ്യത്തെ ലേഡി ബിഗ് ബോസ്സ് വിന്നർ കൂടിയാണ് ദിൽഷ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ ദിൽഷ തന്റെ ഡാൻസ് വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും റംസാനൊപ്പമുള്ള ഡാൻസ് വീഡിയോകളാണ് ഷെയർ ചെയ്യാറുള്ളത്. ഇതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ പ്രചരണങ്ങളും നടന്നു. ഇപ്പോഴിതാ ആദ്യമായി ഇതിനെക്കുറിച്ച് പ്രതികരിക്കുകയാണ്
“ഞാന്‍ ആരുടെ കൂടെ നിന്നാലും അങ്ങനെയാണ് വരിക. ഞാന്‍ ഈയ്യടുത്തൊരു വീഡിയോയുടെ തമ്പ് നെയില്‍ കണ്ടത് ദില്‍ഷ കല്യാണത്തെക്കുറിച്ച് സംസാരിച്ചു എന്നാണ്. ഞാന്‍ ഡാന്‍സ് കളിക്കാന്‍ പോയൊരു സ്‌റ്റേജ് ആണത്. അവിടെ ഞാന്‍ എന്തിനാണ് എന്റെ കല്യാണത്തെക്കുറിച്ച് സംസാരിക്കുന്നത്. ഞാനും റംസാനും മൈക്ക് പിടിച്ച് നില്‍ക്കുന്നതാണ് ചിത്രം.
എനിക്കത് തുറന്നു നോക്കണം എന്ന് തോന്നിയിരുന്നു. പക്ഷെ തുറന്നില്ല, കാരണം അതിലൊരു മണ്ണാങ്കട്ടയും ഉണ്ടാകില്ലെന്ന് എനിക്കറിയാം. ഞാന്‍ എന്തിനാണ് കല്യാണത്തെക്കുറിച്ച് പെര്‍ഫം ചെയ്യാന്‍ പോയൊരു വേദിയില്‍ പറയുന്നത്. അങ്ങനെ ഒരുപാട് തമ്പ് നെയിലുകള്‍ കണ്ടിട്ടുണ്ട്. അവരെ സമ്മതിക്കണം. അവന് ഇതൊക്കെ കോമഡിയാണ്. അവനിതൊന്നും കാര്യമായിട്ട് എടുക്കുന്നയാളല്ല. എനിക്ക് ചിലപ്പോള്‍ ചിരി വരും. ഞാന്‍ അപ്പോള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അവന് അയച്ചു കൊടുക്കും. ദില്‍ഷയും റംസാനും തമ്മില്‍ ഒമ്പത് മാസമായി പ്രണയത്തിലാണ് എന്നൊക്കെ കാണും. ഞാനവനെ കണ്ടിട്ട് നാലഞ്ച് മാസങ്ങളേ ആയിട്ടുള്ളൂ”, എന്നാണ് ദില്‍ഷ പറയുന്നത്. ഒരു യൂട്യൂബ് ചാനലിനോട് ആയിരുന്നു ദിൽഷയുടെ പ്രതികരണം.
ബിഗ് ബോസ് മത്സരാർത്ഥികൾ ആയിരുന്ന റോബിനെയും ബ്ലെസ്ലിയെയും പറ്റിച്ച് കാശുണ്ടാക്കിയെന്ന പേരിലും തനിക്ക് ആരോപണം നേരിടേണ്ടി വന്നുവെന്ന് ദിൽഷ പറഞ്ഞിരുന്നു. ‘ഞാനൊരു കാറിന്റെ വീഡിയോ ഇട്ടിരുന്നു. അത് പുറത്ത് വന്നപ്പോള്‍ ഒത്തിരി കമന്റുകളാണ് വന്നത്. അതില്‍ ചിലര്‍ പറഞ്ഞത് രണ്ട് പേരെ പറ്റിച്ചിട്ട് അമ്പത് ലക്ഷമുണ്ടാക്കിയെന്നും ആ പൈസ കൊണ്ട് വാങ്ങിയ കാറല്ലേ ഇതെന്നുമാണ്. ആ കാറിന്റെ യഥാര്‍ഥ വില എന്ന് പറയുന്നത് തന്നെ ഒന്നരക്കോടി രൂപയാണ്. ബിഗ് ബോസില്‍ നിന്നും എനിക്കാകെ കിട്ടിയ തുക അമ്പത് ലക്ഷവും. അതില്‍ ടാക്സ് ഓക്കെ കഴിഞ്ഞിട്ടുള്ള തുകയാണ് കൈയ്യില്‍ കിട്ടുക. അത് എത്രയുണ്ടാവുമെന്ന് നിങ്ങള്‍ക്ക് അറിയാന്‍ പറ്റും’, എന്നാണ് ദിൽഷ പറഞ്ഞത്.
