Malayalam
അസുഖം ആര്‍ക്കും എപ്പോഴും വരാം… എത്രയായാലും മകളെ കാണാനുള്ള ആഗ്രഹം അദ്ദേഹത്തിനുണ്ടാകും, ഇതുവരെ അമൃത കാണിച്ചു കൊടുത്തില്ല, ഇനിയെങ്കിലും കാണിക്കണം; ദയ അശ്വതി
അസുഖം ആര്‍ക്കും എപ്പോഴും വരാം… എത്രയായാലും മകളെ കാണാനുള്ള ആഗ്രഹം അദ്ദേഹത്തിനുണ്ടാകും, ഇതുവരെ അമൃത കാണിച്ചു കൊടുത്തില്ല, ഇനിയെങ്കിലും കാണിക്കണം; ദയ അശ്വതി
നടൻ ബാല പൂർണ്ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പ്രാർത്ഥനയിലാണ് ഇപ്പോൾ മലയാളികൾ. ഇപ്പോഴിതാ ബാലയെ മകളെ കാണിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം ദയ അശ്വതി. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ദയ അശ്വതിയുടെ പ്രതികരണം. ബാലയുടെ മുന്‍ ഭാര്യയും ഗായികയുമായ അമൃതയോടാണ് ദയ അശ്വതി സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥന നടത്തുന്നത്. ്അമൃത വാശി ഒഴിവാക്കി ബാലയുടെ ആഗ്രഹം സാധിച്ചു കൊടുക്കണമെന്നാണ് ദയ അശ്വതി പറയുന്നത്.
ഈ വീഡിയോ അമൃതയ്ക്കുള്ളതാണ്. ബിഗ് ബോസ് സീസണ്‍ ടുവില്‍ എന്റെ കൂടെയുണ്ടായിരുന്ന, നടന്‍ ബാലയുടെ ഭാര്യയായിരുന്ന ആളാണ് അമൃത. ബാലയ്ക്ക് തീരെ സുഖമില്ലാതെ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കിയിരിക്കുകയാണ്. എനിക്ക് പറയാനുള്ളത്, അദ്ദേഹത്തിന്റെ മകളെ ഒന്ന് കാണിക്കാനുള്ള മനസ് അമൃതയ്ക്ക് ഉണ്ടാകണം.
അസുഖം ആര്‍ക്കും എപ്പോഴും വരാം. എത്രയായാലും മകളെ കാണാനുള്ള ആഗ്രഹം അദ്ദേഹത്തിനുണ്ടാകും. ഇതുവരേയും അമൃത കാണിച്ചു കൊടുത്തില്ല. ഇനിയെങ്കിലും കാണിക്കണം. അദ്ദേഹത്തിന് സീരിയസാണെന്നാണ് ഞാന്‍ കേട്ടത്. ഒരു അച്ഛന്റെ അവകാശമാണത്. അത് തടഞ്ഞുവെക്കരുത്. അത് തടഞ്ഞു വെച്ചത് കൊണ്ട് അമൃതയ്ക്ക് നല്ലതൊന്നും സംഭവിക്കില്ല.
എന്റെ മക്കള്‍ എന്റെ ഭര്‍ത്താവിന്റെ കൂടെയാണുള്ളത്. എന്റെ മക്കളോട് എനിക്ക് സ്‌നേഹമില്ലാത്തത് കൊണ്ടല്ല. ഞാന്‍ ഒരാളെ കല്യാണം കഴിച്ച്, എന്റെ മക്കള്‍ എന്റെ കൂടെയുണ്ടെങ്കില്‍ എന്റെ മക്കളുടെ അച്ഛന്‍ അവരെ സ്‌നേഹിക്കുന്നത് പോലെ വേറൊരാളും അവരെ സ്‌നേഹിക്കില്ലെന്ന് നൂറ് ശതമാനം ഉറപ്പ് എനിക്കുള്ളത് കെണ്ടാണത്. അതുകൊണ്ടാണ് എന്റെ മക്കളെ എന്റെ ഭര്‍ത്താവിന്റെ കൂടെ നിര്‍ത്തിയിരിക്കുന്നത്. ഇപ്പോഴും അവര്‍ അദ്ദേഹത്തിന്റെ കൂടെയാണ്.
എനിക്ക് വക്കീലിനെ വച്ച് വാദിച്ച് മക്കളെ അദ്ദേഹത്തില്‍ നിന്നും പിരിച്ചെടുക്കാന്‍ കഴിവില്ലാഞ്ഞിട്ടല്ല. പക്ഷെ അത് വേണ്ട. എന്റെ മക്കളുടെ അച്ഛനില്‍ നിന്നും കിട്ടുന്ന സ്‌നേഹവും വാത്സല്യവും വേറൊരു ആണില്‍ നിന്നും കിട്ടില്ലെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പുണ്ട്. അതുകൊണ്ട് തന്നെയാണ് ഇന്നും എന്റെ മക്കള്‍ അവരുടെ കൂടെ ജീവിക്കുന്നത്. സ്‌നേഹമുണ്ടെങ്കില്‍ എന്നെ അവര്‍ തേടി വരും. സ്‌നേഹം എന്നത് പിടിച്ച് വെക്കാനുള്ളതല്ല. ആ കൊച്ചിനും കാണും അച്ഛനെ കാണണം എന്ന മോഹം. പേടിച്ചിട്ടായിരിക്കും പറയാത്തത്. അതുകൊണ്ട് ദൈവത്തെയോര്‍ത്ത് അമൃത വാശികള്‍ മാറ്റിവച്ച് അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചു കൊടുക്കണം എന്നാണ് ദയ അശ്വതി പറയുന്നത്.
ഇതിനിടെ ബാലയെ ഐസിയുവില്‍ കയറി കണ്ടുവെന്നും അദ്ദേഹവുമായി സംസാരിച്ചുവെന്നും നിര്‍മ്മാതാവ് ബാദുഷ അറിയിച്ചിരുന്നു. അദ്ദേഹം മകളെ കാണണം എന്ന ആഗ്രഹം പങ്കുവച്ചതായും ബാദുഷ അറിയിച്ചിരുന്നു. വിവരമറിഞ്ഞപ്പോള്‍ തന്നെ ഞാനും ഉണ്ണി മുകുന്ദനും മറ്റു സുഹൃത്തുക്കളും ആശുപത്രിയില്‍ എത്തി. അദ്ദേഹത്തിന് ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാന്‍ 2448 മണിക്കൂറുകള്‍ വരെ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്” എന്നാണ് ബാദുഷ പറഞ്ഞത്
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ബാലയെ പ്രവേശിപ്പിച്ചത്. കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടി എത്തിയിരുന്നു. ഇന്നലെ വീണ്ടും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു
