Connect with us

ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ച നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്… ഞാന്‍ ഇവിടെ നിന്ന് പോയിക്കഴിഞ്ഞാല്‍ എന്റെ മകള്‍ എങ്ങനെ ജീവിക്കും എന്നോർത്തപ്പോഴാണ് ചിന്ത മാറ്റിയത്; ദിലീപിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു

Malayalam

സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ തന്നെ ഈ അടുത്താണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. ഇരുപത്തി രണ്ടുകാരിയായ മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ്. ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞ ശേഷം അച്ഛൻ ദിലീപിന് ഒപ്പമാണ് മീനാക്ഷി താമസിക്കുന്നത്.

ഇപ്പോഴിതാ, മകളെ കുറിച്ച് പറയുന്ന ദിലീപിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കേസുകൾക്കും വിവാദങ്ങൾക്കുമിടയിൽ ദിലീപ് നൽകിയ ഒരു അഭിമുഖത്തിൽ നിന്നുള്ള ഒരു ഭാഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ച നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ ഇവിടെ നിന്ന് പോയിക്കഴിഞ്ഞാല്‍ എന്റെ മകള്‍ എങ്ങനെ ജീവിക്കും എന്നോർത്തപ്പോഴാണ് ചിന്ത മാറ്റിയത്. എന്ത് തെറ്റ് ചെയ്തിട്ടാണ് ഇതൊക്കെ അനുഭവിക്കുന്നത്. മകളുടെ മുഖം ഓര്‍ത്തപ്പോൾ ആണ് ഞാന്‍ പോവേണ്ടയാളല്ലെന്ന് മനസിലാക്കിയത്’ എന്ന് ദിലീപ് പറയുന്നതാണ് വീഡിയോ.

വൈറലായ വീഡിയോക്ക് താഴെ വന്ന കമന്റുകൾ ഏറെ മകൾ മീനാക്ഷിയെ കുറിച്ച് ആയിരുന്നു. മീനൂട്ടിക്ക് അവളുടെ അച്ഛനെ നന്നായിട്ട് അറിയാം. അതുകൊണ്ടാണ് 23 വയസായ ആ മകള്‍ അച്ഛനെ ആരൊക്കെ തള്ളിപ്പറഞ്ഞിട്ടും തള്ളിപ്പറയാത്തത് എന്നായിരുന്നു കമന്റുകള്‍.

സത്യം അറിയാതെ ഒരാളെ കുറ്റപ്പെടുത്തുന്നതിലും വലിയ ശിക്ഷ ഇല്ല എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. കോടതിക്ക് സത്യം അല്ല തെളിവാണ് വേണ്ടത്. അത് കൃത്രിമമായി ഉണ്ടാക്കിയതാണെങ്കില്‍ അപ്പോഴും സത്യം പുറത്താണെന്നായിരുന്നു മറ്റൊരാൾ വീഡിയോക്ക് താഴെ കമന്റ് ചെയ്തത്.

മുൻപ് മീനാക്ഷി നൽകുന്ന പിന്തുണയെക്കുറിച്ച് ദിലീപ് പറഞ്ഞിട്ടുണ്ട്. രണ്ടാം വിവാഹം പോലും മകളുടെ താല്‍പര്യം കൂടി പരിഗണിച്ചായിരുന്നു എന്നാണ് ദിലീപ് പറഞ്ഞത്. മീനാക്ഷിയുടെ സമ്മതത്തോടെയാണ് താൻ കാവ്യയെ ജീവിതത്തിലേക്ക് കൂട്ടിയതെന്ന് നടൻ വിവാഹസമയത്ത് വ്യക്തമാക്കിയിരുന്നു.

രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ചത് മോളാണ്. അവള്‍ക്ക് കൂടി അറിയാവുന്ന ആളായിരിക്കണം എന്നുണ്ടായിരുന്നു. കാവ്യയെ മീനാക്ഷിക്ക് അറിയാം. അവര്‍ നല്ല കൂട്ടാണ് എന്നുമാണ് ദിലീപ് വിവാഹദിനത്തിൽ മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top