Malayalam
നമ്മുടെ കരിയർ തന്നെ ഇല്ലാതാക്കാനാഗ്രഹിക്കുന്ന ആളുകള്‍ ചുറ്റും കാണും. അവരെയെല്ലാവരേയും സൂക്ഷിച്ചും നിരീക്ഷിച്ചും വേണം കൂടെ നിർത്താനെന്ന് റോബിൻ, ചിന്തിച്ച് മാത്രം ചെയ്യുകയെന്ന് ബ്ലെസ്ലിയും; രണ്ടുപേരും നൽകിയ ഉപദേശം കണ്ടോ?
നമ്മുടെ കരിയർ തന്നെ ഇല്ലാതാക്കാനാഗ്രഹിക്കുന്ന ആളുകള്‍ ചുറ്റും കാണും. അവരെയെല്ലാവരേയും സൂക്ഷിച്ചും നിരീക്ഷിച്ചും വേണം കൂടെ നിർത്താനെന്ന് റോബിൻ, ചിന്തിച്ച് മാത്രം ചെയ്യുകയെന്ന് ബ്ലെസ്ലിയും; രണ്ടുപേരും നൽകിയ ഉപദേശം കണ്ടോ?
ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥികളാണ് റോബിൻ രാധാകൃഷ്ണനും ബ്ലെസ്ലീയും. ഷോയിൽ നല്ല സൗഹൃദം സൂക്ഷിച്ച ഇരുവരും ഷോയുടെ അവസാനഘട്ടത്തിലേക്ക് എത്തിയതോടെ ശത്രുക്കളായി മാറിയിരുന്നു. ബ്ലെസ്ലിയെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ റോബിൻ നടത്തിയ ചില പരാമർശങ്ങളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത വീഡിയോയും ഏറെ വിവാദമായിരുന്നു.. ഈ സംഭവത്തില്‍ പിന്നീട് ബ്ലെസ്ലിയൂടെ വീട്ടില്‍ പോയി അദ്ദേഹത്തേയും കുടുംബത്തേയും കണ്ട് സംസാരിച്ചാണ് റോബിൻ പ്രശ്നം തീർത്തത്. ഇന്ന് ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് ഈ രണ്ട് താരങ്ങളും
ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് ഇരുവരും പരസ്പരം നല്കുന്ന ഉപദേശങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്…
ഇരുവർക്കും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നല്‍കാനുള്ള ഉപദേശം എന്താണെന്നായിരുന്നു അഭിമുഖത്തിലെ ഒരു പ്രധാന ചോദ്യം. ഈ ചോദ്യത്തിന് ആദ്യമായി പ്രതികരിച്ച് റോബിനാണ്. ഒരുപാട് ആഗ്രഹങ്ങളുള്ള ഒരു നല്ല പയ്യനാണ് ബ്ലെസ്ലീ. നമുക്ക് ചുറ്റും ഒരുപാട് പേർ വരും. അവർ എന്ത് ഉദ്ധേശത്തിലാണ് നമ്മുടെ അടുത്ത് വരുന്നതെന്ന് നമുക്ക് അറിയില്ലെന്നും ബ്ലെസ്സീയോടായി റോബിന് പറയുന്നു.
നമ്മുടെ കരിയർ തന്നെ ഇല്ലാതാക്കാനാഗ്രഹിക്കുന്ന ആളുകള്‍ ചുറ്റും കാണും. അവരെയെല്ലാവരേയും സൂക്ഷിച്ചും നിരീക്ഷിച്ചും വേണം കൂടെ നിർത്താന്‍. കരിയർ നശിപ്പിക്കാനും ഒരുപാട് പേർ ശ്രമിക്കും. അതിലൊന്നും തളരരുത്. ഒന്നും ഒരു പ്രശ്നമല്ലെന്ന രീതിയില്‍ മൂന്നോട്ട് പോവണം. എന്തൊക്കെ ആഗ്രറങ്ങളുണ്ടോ അതൊക്കെ നേടണം എന്ന് ആഗ്രഹിക്കുന്ന ഒരു സഹോദരനാണ് ഞാനെന്നും റോബിന് കൂട്ടിച്ചേർക്കുന്നു.
അതേസമയം ചിന്തിച്ച് മാത്രം ചെയ്യുക എന്നുള്ള ഉപദേശമായിരുന്നു ബ്ലെസ്ലീക്ക് റോബിന് കൊടുക്കാനുണ്ടായിരുന്നത്. ഒരു കാര്യത്തിലും എടുത്ത് ചാടരുതെന്നും ബ്ലെസ്ലീ പറഞ്ഞു. ബിഗ് ബോസിലായാലും അല്ലെങ്കിലും അല്പം എടുത്ത് ചാടി പ്രവർത്തിക്കുന്ന വ്യക്തിയാണ് റോബിന്. മറ്റാരേക്കാളും അത് അദ്ദേഹത്തിനും അറിയാം. ഈ സാഹചര്യത്തില്‍ ബ്ലെസ്ലീ നല്‍കിയത് മികച്ച നിർദേശമാണെന്നായിരുന്നു ആരാധകരുടെ പ്രതികരണം.
അഞ്ച് വർഷത്തിനുള്ളില്‍ എന്റെ സ്വന്തം ഫിലിം പ്രൊഡക്ഷന്‍ കമ്പനിയുടെ കീഴില്‍ ഏറ്റവും കുറഞ്ഞത് രണ്ട് സിനിമയെങ്കിലും ചെയ്യാന്‍ സാധിക്കണം. രണ്ടാമത്തെ സിനിമയില്‍ അത്യാവശ്യം വെല്ലുവിളി നിറഞ്ഞ ഒരു റോള്‍ ചെയ്യണം. പരാമവധി ശ്രമിച്ചിട്ട് അതിലൂടെ എന്തെങ്കിലും നേട്ടങ്ങള്‍ കിട്ടണം എന്നും രണ്ടാമത്തെ കുട്ടി വേണമെന്നും ആഗ്രഹമുണ്ട്. അതോടൊപ്പം തന്നെ എന്നേക്കൊണ്ട് പറ്റുന്ന രീതിയില്‍ ഒരു പാട് പേരെ സഹായിക്കണമെന്നും അഞ്ച് വർഷത്തിന് ശേഷം എവിടെ എത്തി നില്‍ക്കാനാണ് ആഗ്രഹമെന്ന ചോദ്യത്തിനായി റോബിന് പറയുന്നു.
നമ്മുടെ അടുത്ത് വരുന്ന ഒരോ ആരാധകരും എന്നെ സംബന്ധിച്ച് അത്ഭുതം തന്നെയാണെന്ന് റോബിന് പറയുമ്പോള്‍ ബ്ലെസ്ലീയും അത് അംഗീകരിക്കുന്നു. ഒരിക്കല്‍ ഡാന്‍സ് പ്രാക്ടീസിനായി പോയപ്പോള്‍ ഒരു ജ്യൂസ് കുടിക്കാനായി പുറത്തേക്ക് ഇറങ്ങി. അപ്പോള്‍ ഒരു പയ്യന് വന്ന് ആശ്ചര്യപ്പെട്ടുകൊണ്ട് ബ്ലെസ്ലിയല്ലേ എന്നൊക്കെ ചോദിച്ചു. ഞങ്ങള്‍ പരിചയപ്പെട്ടപ്പോള്‍ അവനും അച്ഛനും എന്റെ ആരാധകർ.
അമ്മയും പെങ്ങളും റോബിന്റെയും ദില്‍ഷയുടേയും ഫാന്‍. ബിഗ് ബോസ് സംബന്ധിച്ച് അവർ തമ്മില്‍ വാദ-പ്രതിവാദങ്ങളുണ്ടാവകയും ഇന്നയാള് ഇന്നത് ചെയ്യുമെന്നൊക്കെ പ്രവചിക്കും. നമ്മുടെ കുഞ്ഞുകുഞ്ഞ് കാര്യങ്ങളെൊക്കെ അവർ ഓർത്തിരിക്കുന്നത് വലിയ അത്ഭുതമാണ്. എത്രപേർ വന്ന് സെല്‍ഫി എടുത്താലും എനിക്ക് മതിയാവില്ലെന്നും ബ്ലെസ്ലീ കൂട്ടിച്ചേർക്കുന്നു.
