ഈ ഒരു ഐഡിയയുമായി പല ചാനലുകളെയും സമീപിച്ചിരുന്നു; എന്നാല്‍ ഒരു റിസ്‌ക് എടുക്കാന്‍ ആരും തയ്യാറായിരുന്നില്ല;തുറന്ന് പറഞ്ഞ് രമേഷ് പിഷാരടി !
സിനിമാല എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് രമേശ് പിഷാരടി. 2008 ല്‍ പുറത്തിറങ്ങിയ പോസറ്റീവ് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റായി അഭിനയിച്ചു. ഏഷ്യാനെറ്റില്‍ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ അവതാരകനായി എത്തി പ്രേക്ഷകരുടെ മനം കവർന്നു
2018ല്‍ ജയറാമിനെ നായകനാക്കി പഞ്ചവര്‍ണതത്ത എന്ന ചിത്രം സംവിധാനം ചെയ്തു സംവിധായകന്റെ തൊപ്പിയും അണിഞ്ഞു . ഈ ചിത്രത്തിനുശേഷം 2019ല്‍ മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രം സംവിധാനം ചെയ്തു.
സ്റ്റാന്റ് അപ് കോമഡി എന്നാല്‍ എന്താണ് എന്ന് ഇപ്പോഴാണ് മലയാളി ടെലിവിഷന്‍ പ്രേമികള്‍ ശരിക്കും അടുത്തറിയുന്നത്. അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഫണ്‍സ് അപ്പോണ്‍ എ ടൈം എന്ന ഷോയും, ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയും സ്റ്റാന്റ് അപ് കോമഡിയ്ക്ക് ഇപ്പോള്‍ നല്ല പ്രചരണം നല്‍കുന്നുണ്ട്. എന്നാല്‍ തുടക്കകാലത്ത് ഈ ഒരു ഐഡിയയുമായി പല ചാനലുകളെയും സമീപിച്ചിരുന്നു എന്ന് രമേഷ് പിഷാരടി പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് പാന്റമിക് കാലത്ത് ആണ് സ്റ്റാന്റ് അപ് കോമഡിയുടെ സാധ്യതകളെ കുറിച്ച് ഞാന്‍ കൂടുതല്‍ മനസ്സിലാക്കുന്നത്. ഇനി വലിയൊരു ജനക്കൂട്ടത്തിന് മുന്‍പില്‍ ഷോ ചെയ്യാനുള്ള അവസരങ്ങള്‍ കുറവായിരിയ്ക്കും എന്ന് തിരിച്ചറിഞ്ഞു തുടങ്ങി. കോമഡി എന്നാല്‍ കുറച്ച് പേര്‍ നിന്ന് ചെയ്യുന്നതാണ് എന്നാണ് പലരുടെയും ധാരണ. ഒരാള്‍ നിന്നാലും സാധിയ്ക്കും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പല സ്റ്റേജിലും ഞാന്‍ സ്റ്റാന്റ് അപ് കോമഡി ചെയ്തിട്ടുണ്ട്. പക്ഷെ അന്ന് നീ എന്താണ് പ്രസംഗിയ്ക്കുന്നത് എന്നാണ് പലരും ചോദിച്ചത്. പക്ഷെ ഇപ്പോള്‍ കാലം മാറി. എന്തിനോടും ഇന്‍ട്രാക്ട് ചെയ്യാനുള്ള അവസരം ഉണ്ട്. അതുകൊണ്ട് തന്നെ സ്റ്റാന്റ് അപ് കോമഡിയ്ക്ക് ഒരുപാട് സാധ്യതകളും ഉണ്ട്.
പല ചാനലുകളെയും ഇതിനായി ഞാന്‍ സമീപിച്ചിരുന്നു. എന്നാല്‍ ഒരു റിസ്‌ക് എടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. ഫണ്‍സ് അപ്പോണ്‍ എ ടൈം ഒരു പുതിയ അപ്രോച്ച് ആയിരുന്നു. മുന്നേയുള്ള ഒരു റഫറന്‍സും സ്റ്റൈല്‍ ബുക്കും ഒന്നും ഉണ്ടായിരുന്നില്ല. ഒറ്റ രാത്രി കൊണ്ട് സ്റ്റാന്റ് അപ് കോമഡി എന്ന ആശയം ഹിറ്റാകണം എന്നില്ല. അതിന് സമയം വേണം. ആ റിസ്‌ക് എടുക്കാന്‍ ചാനലുകാര്‍ തയ്യാറാവാതെയായതോടെ ഞാന്‍ തന്നെ മുന്നോട്ട് വന്നു. അങ്ങിനെയാണ് ഫണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡ്യൂസ് ചെയ്യാന്‍ തീരുമാനിച്ചത്. ഷോയുടെ വിധി കര്‍ത്താവായും ഇരിയ്ക്കുന്നത് വളരെ അധികം സുഖമുള്ള കാര്യമാണ്. ഏറ്റവും ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോള്‍ ഹൃദയം നിറയുന്നത് പോലെ.
അതേ സമയം കോമഡി ഷോ ജഡ്ജ് ചെയ്യുക എന്ന് പറയുന്നതും വളരെ പ്രയാസമുള്ള കാര്യമാണ്. പാട്ട് കേള്‍ക്കുമ്പോള്‍ ഏതൊരു സാധാരണക്കാരനും അതിന്റെ താളം നോക്കിയെങ്കിലും ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ പറ്റും. നൃത്തത്തിനും ഭരതമുനിയുടെ പഠനമുണ്ട്. പക്ഷെ കോമഡി ഷോ ജഡ്ജ് ചെയ്യാന്‍ വര്‍ഷങ്ങളായുള്ള പരിചയ സമ്പത്ത് തന്നെ വേണം. ഫണ്‍സ് അപ്പോണ്‍ എ ടൈമില്‍ കുഞ്ഞു കുട്ടികള്‍ മുതല്‍ 65 വയസ്സുള്ള വീട്ടമ്മമാര്‍ പോലും പങ്കെടുക്കുന്നത് സന്തോഷമുള്ള കാര്യമാണ് – രമേഷ് പിഷാരടി പറഞ്ഞു
