News
ധനുഷിന് ബിയറഭിഷേകം നടത്തി ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ധനുഷിന് ബിയറഭിഷേകം നടത്തി ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ധനുഷിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്.
ഇപ്പോഴിതാ ധനുഷിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സെല്വരാഘവന് ഒരുക്കിയ പുതിയ ധനുഷ് ചിത്രമാണ് നാനേ വരുവേന്‍. യജ്ഞമൂര്‍ത്തി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം ഗംഭീര സൈക്കോ ത്രില്ലറാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ചിത്രത്തിന്റെ റിലീസിനോടനുബദ്ധിച്ച് ധനുഷിന് ബിയറഭിഷേകം നടത്തിയിരിക്കുകയാണ് ആരാധകര്‍. നാനേ വരുവേന്‍ ചിത്രത്തിന്റെ പോസ്റ്ററില്‍ ബിയര്‍ കുപ്പി പൊട്ടിച്ച് ഒഴുക്കുന്ന ആരാധകരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇരട്ട സഹോദരന്മാരായിട്ടാണ് ചിത്രത്തില്‍ ധനുഷ് അഭിനയിച്ചിരിക്കുന്നത്.
ചിത്രം നിര്‍മിച്ചിരിക്കുന്നത് കലൈപ്പുലി എസ് താണുവാണ്. കലാസംവിധാനം ബി കെ വിജയ് മുരുകന്. എഡിറ്റിംഗ് ഭുവന് ശ്രീനിവാസന്. ‘മേയാത മാന്‍’ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുന്നത്. സെല്‍വരാഘവനും ഒരു കഥാപാത്രമായി എത്തുന്നുമുണ്ട്.
