‘ശ്രീനാഥ് ഭാസിയുടെ മാപ്പ് അംഗീകരിക്കുന്നു ; പരാതി പിന്‍വലിക്കാന്‍ ഒരുങ്ങി അവതാരക !
സിനിമാ പ്രമോഷന്‍ അഭിമുഖത്തിനിടെ അസഭ്യം വിളിച്ച സംഭവത്തിലാണ് ശ്രീനാഥ് ഭാസിക്കെതിരെ നല്‍കിയ അവതാരക പരാതി നല്‍കിയ വിഷയം വലിയ ചരക്കായി മാറിയിരുന്നു . ഇപ്പോൾ ഇതിൽ വലിയ ട്വിസ്റ്റന് സംഭവിച്ചിരിക്കുന്നത് . ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ അവതാരക. ഇതിനായി അഭിഭാഷകരെ ചുമതലപ്പെടുത്തി. പരാതി പിന്‍വലിക്കണമെന്ന ഹര്‍ജിയില്‍ പരാതിക്കാരി ഒപ്പ് വച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സിനിമാ പ്രമോഷന്‍ അഭിമുഖത്തിനിടെ അസഭ്യം വിളിച്ച സംഭവത്തിലാണ് ശ്രീനാഥ് ഭാസിക്കെതിരെ നല്‍കിയ അവതാരക പരാതി നല്‍കിയത്.
ശ്രീനാഥ് ഭാസിക്ക് മാപ്പ് നല്‍കാന്‍ ആലോചിക്കുന്നതായി അവതാരക മുമ്പ് തന്നെ വെളിപ്പെടുത്തിയിരുന്നു. ശ്രീനാഥ് ഭാസിയെ നേരില്‍ കണ്ട് സംസാരിച്ചെന്നും നടന്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞെന്നും അവതാരക പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പരാതി പിന്‍വലിക്കാന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
‘ശ്രീനാഥ് ഭാസിയുടെ മാപ്പ് അംഗീകരിക്കുന്നു. ചെയ്ത തെറ്റ് ശ്രീനാഥ് ഭാസി ഏറ്റുപറഞ്ഞു. വിളിച്ച ഓരോ തെറിയും നടന്‍ സമ്മതിച്ചു. ഒരു കലാകാരന്‍ കാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോള്‍ കൊടുക്കാനുള്ള മാനസികാവസ്ഥ എനിക്കുണ്ട്.
ശ്രീനാഥ് ഭാസിയുടെ കരിയര്‍ നശിപ്പിക്കാന്‍ ആഗ്രഹമില്ല. മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുത്. മറ്റൊരാളോടും ഇങ്ങനെ പെരുമാറരുത് എന്നത് മാത്രമാണ് എന്റെ ആവശ്യം,’ പരാതിക്കാരി പ്രതികരിച്ചു.
