News
വെറുതേ ഒന്നുമല്ലല്ലോ, നിങ്ങള്‍ക്ക് പൈസ തന്നിട്ടല്ലേ’; കോടികള്‍ തരാമെന്ന് പറഞ്ഞാലും ഇനി ആ മനുഷ്യന്‍ നിര്‍മ്മിക്കുന്ന സീരിയലില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു; സീരിയലിൽ നിന്നും ഇറങ്ങി പോയ അനുഭവത്തെ കുറിച്ച് അര്‍ച്ചന!
വെറുതേ ഒന്നുമല്ലല്ലോ, നിങ്ങള്‍ക്ക് പൈസ തന്നിട്ടല്ലേ’; കോടികള്‍ തരാമെന്ന് പറഞ്ഞാലും ഇനി ആ മനുഷ്യന്‍ നിര്‍മ്മിക്കുന്ന സീരിയലില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു; സീരിയലിൽ നിന്നും ഇറങ്ങി പോയ അനുഭവത്തെ കുറിച്ച് അര്‍ച്ചന!
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയാണ് അര്‍ച്ചന മനോജ്. മുൻനിര ചാനൽ സീരിയലുകളിൽ എല്ലാം ഇന്നും നിറസാന്നിധ്യമാണ്. അമ്മയായും വില്ലത്തിയായിട്ടുമൊക്കെ അര്‍ച്ചന തകർത്തഭിനയിച്ചു. സീരിയലുകളിലും സജീവമാണ് അർച്ചന മനോജ്.
ഇപ്പോഴിതാ, തന്നെയൊരു വില്ലത്തിയായിട്ടാണ് പ്രേക്ഷകർ കണക്കാക്കുന്നതെന്ന് ആരാധകരോട് പറയുകയാണ് അര്‍ച്ചന. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സീരിയലിന്റെ ലൊക്കേഷനില്‍ നിന്നും ഇറങ്ങി പോവേണ്ടി വന്നിട്ടുണ്ട്. അന്നത് പ്രായത്തിന്റെ എടുത്ത് ചാട്ടമായിരുന്നെന്ന് പിന്നീട് മനസിലായെന്നും അതിന്റെ പേരില്‍ താനൊരു പ്രശ്‌നക്കാരിയാണെന്ന ലേബല്‍ വന്നുവെന്നും നടി പറയുന്നു.
ഒരു സീരിയല്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് അര്‍ച്ചനയുടെ തുറന്നുപറച്ചിൽ. അർച്ചനയുടെ വാക്കുകൾ വായിക്കാം വിശദമായി,
ഒരു സീരിയലില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ അതില്‍ നിന്നും ഇറങ്ങി പോയിട്ടുണ്ട്. ചെറിയൊരു പ്രശ്‌നത്തിന്റെ പേരിലാണ്. പക്ഷേ അത് കാരണം എനിക്ക് ഒരുപാട് ശത്രുക്കളുണ്ടെന്ന് മനസിലാക്കിയത് ഇപ്പോഴാണ്. കുറച്ച് പ്രായമുള്ള ആളായിരുന്നു പ്രൊഡ്യൂസര്‍. അന്ന് മോള് വളരെ ചെറുതാണ്.
അവളെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഞാന്‍ എട്ട് സീരിയലുകളില്‍ അഭിനയിക്കുന്നുണ്ട്. മൂന്നെണ്ണം മെയിനാണ്. ഇപ്പോള്‍ ഒരു ചാനലില്‍ ഒരു സീരിയലെ ചെയ്യാന്‍ പറ്റൂ. പണ്ട് അങ്ങനെയായിരുന്നില്ല. എത്ര സീരിയല്‍ വേണമെങ്കിലും ചെയ്യാം’, അര്‍ച്ചന പറയുന്നു.
മകള്‍ക്ക് ആറ് മാസമുള്ളപ്പോള്‍ വീട്ടില്‍ ഇട്ടിട്ട് വന്നതാണ്. അതിന് ശേഷം മൂന്നാല് മാസമായിട്ടും ഞാന്‍ വീട്ടില്‍ പോയില്ല. അതുകൊണ്ട് എനിക്ക് വീട്ടില്‍ പോവണമെന്ന് ഞാന്‍ നിര്‍മാതാവിനോട് പറഞ്ഞു. പക്ഷേ അദ്ദേഹം സമ്മതിച്ചില്ല. ”വെറുതേ ഒന്നുമല്ലല്ലോ, നിങ്ങള്‍ക്ക് പൈസ തന്നിട്ടല്ലേ”, എന്നൊക്കെ ചോദിച്ച് അദ്ദേഹം മോശമായി സംസാരിച്ചു. ഇതോടെ എനിക്കും ദേഷ്യമായി. ഞാന്‍ എന്തൊക്കെയോ എടുത്ത് എറിഞ്ഞതിന് ശേഷം ഇറങ്ങിപ്പോയി’.
‘കോടികള്‍ തരാമെന്ന് പറഞ്ഞാലും ഇനി ആ മനുഷ്യന്‍ നിര്‍മ്മിക്കുന്ന സീരിയലില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു. അന്ന് ഇരുപത്തിരണ്ട് വയസ്സേ ഉള്ളു. അന്നത്തെ പ്രായം കൊണ്ട് പറഞ്ഞതാണ്. പിന്നീട് ആലോചിച്ചപ്പോള്‍ അത് വേണമായിരുന്നോ എന്ന് ചിന്തിച്ചു. പിന്നീട് അദ്ദേഹത്തെ കണ്ടില്ല. പുള്ളിയുടെ വര്‍ക്കുകളൊന്നും വന്നതുമില്ല’.
ഒരിക്കല്‍ ഒരു പരിപാടിയിലേക്ക് എന്നെ വിളിച്ചെങ്കിലും ഡേറ്റിന്റെ പ്രശ്‌നം കാരണം പോകാന്‍ പറ്റിയില്ല. പക്ഷേ അത് വ്യാഖ്യാനിക്കപ്പെട്ടത് മറ്റൊരു രീതിയിലാണ്. അര്‍ച്ചന അന്ന് പറഞ്ഞിട്ട് പോയത് കൊണ്ടാണ് ആ വര്‍ക്ക് ചെയ്യാത്തതെന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ സത്യത്തില്‍ അങ്ങനെയല്ലായിരുന്നു നടന്നതെന്ന്’, നടി വ്യക്തമാക്കുന്നു.
‘ഒരുമിച്ച് രണ്ടോ മൂന്നോ വര്‍ക്കുകള്‍ ഞാന്‍ ഏറ്റെടുക്കും. അത് അര്‍മാദിച്ച് ചെയ്തതിന് ശേഷം രണ്ട് വര്‍ഷമൊക്കെ ഇടവേള എടുക്കും. അങ്ങനെ ഇടവിട്ടാണ് ഓരോന്ന് ചെയ്യുന്നത്. നിര്‍ത്താതെ അഭിനയിച്ച് കൊണ്ടിരിക്കാന്‍ എനിക്ക് പറ്റില്ല. അതുകൊണ്ടാണ് ഇടവേള എടുത്തത്. കഥ പറഞ്ഞ് ആളുകള്‍ വിളിക്കുന്നത് കൊണ്ട് ആ സമയത്ത് ഫോണ്‍ നമ്പര്‍ പോലും മാറ്റും. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ലെന്നാണ്’, അര്‍ച്ചന പറയുന്നത്.
about archana serial actress