അതെ ഞാന്‍ ദുര്‍ബലയാണ്, എന്നാല്‍ എന്റെ കണ്ണുനീര്‍ തുള്ളികള്‍ സംസ്‌കാരമുള്ള നിങ്ങളുടെ ഓരോരുത്തരുടെയും സ്വര്‍ണ തൊപ്പികളില്‍ മുത്തുകളായി സൂക്ഷിക്കാം, നിങ്ങള്‍ ജയിച്ചു.. ജയിക്കുക ; കണ്ണീരോടെ അഭിരാമി സുരേഷ്!
ഗായകരായും അവതാരകരായും മലയാളികൾക്ക് സുപരിചിതയായ താരങ്ങളാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. ഇരുവരും ചേർന്ന് നടത്തുന്ന സംഗീത പരിപാടികൾ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. അഭിരാമി സുരേഷ് കഴിഞ്ഞ ദിവസം രൂക്ഷമായ രീതിയില്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. തന്റെ കുടുംബത്തിന് നേരെ വരുന്ന സൈബര്‍ അക്രമണങ്ങള്‍ക്കെതിരെയാണ് അഭിരാമി പ്രതികരിച്ചത്. സഹോദരി അമൃത സുരേഷ് സംഗീത സംവിധായകനായ ഗോപി സുന്ദറുമായി ജീവിക്കുന്നതിനെ ചുറ്റിപ്പറ്റി ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ അഭിരാമി തുറന്നടിച്ചു.
ചേച്ചിയുടെ ജീവിതത്തില്‍ സംഭവിച്ചതെന്താണെന്ന് അറിയാതെ പ്രതികരിക്കുന്നവര്‍ക്കുള്ള മറുപടിയാണ് അഭിരാമി പറഞ്ഞത്. പിന്നാലെ കണ്ണീരോോട് കൂടിയുള്ള ഫോട്ടോയുമായി എത്തിയിരിക്കുകയാണ് താരം. ആ കണ്ണ് നീരിന് പിന്നിലെ കാരണമെന്താണെന്ന് ഫോട്ടോയ്ക്ക് താഴെ നല്‍കിയ ക്യാപ്ഷനില്‍ അഭിരാമി സൂചിപ്പിച്ചിട്ടുണ്ട്.
സൈബര്‍ അറ്റാക്കിനെ കുറിച്ച് പറഞ്ഞതിന് പിന്നാലെയാണ് കണ്ണീരോടെ സെല്‍ഫി ചിത്രവുമായി അഭിരാമി എത്തിയിരിയ്ക്കുന്നത്. ഇന്നത്തെ ദിവസം വളരെ അധികം പ്രധാനപ്പെട്ടതായിരുന്നു എന്ന് നടി പറയുന്നുണ്ട്. ‘അതെ ഞാന്‍ ദുര്‍ബലയാണ്. എന്നാല്‍ എന്റെ കണ്ണുനീര്‍ തുള്ളികള്‍ സംസ്‌കാരമുള്ള നിങ്ങളുടെ ഓരോരുത്തരുടെയും സ്വര്‍ണ തൊപ്പികളില്‍ മുത്തുകളായി സൂക്ഷിക്കാം. നിങ്ങള്‍ ജയിച്ചു.. ജയിക്കുക’ അഭിരാമി കുറിച്ചു
കരച്ചില്‍ ബലഹീനതയുടെ ലക്ഷണമല്ല എന്നും അഭിരാമി പറയുന്നു. ‘കരച്ചില്‍ ബലഹീനതയുടെ ലക്ഷണം മാത്രമല്ല, നിങ്ങളില്‍ പലരില്‍ നിന്നും വ്യത്യസ്തയായി ഞാന്‍ ദയയുള്ളവളാണ് എനിക്കൊരു ഹൃദയം ഉണ്ട് എന്നും അതിന് അര്‍ത്ഥമുണ്ട്. പിന്തുണച്ചവര്‍ക്ക് എല്ലാം സ്‌നേഹവും നന്ദിയും’ ഫോട്ടോ പങ്കുവച്ചുകൊണ്ട് അഭിരാമി സുരേഷ് എഴുതി.
നിരവധി സെലിബ്രിറ്റികളാണ് പോസ്റ്റിനെ താഴെ അഭിരാമിയെ ആശ്വസിപ്പിച്ചുകൊണ്ട് വരുന്നത്. നിന്നില്‍ എല്ലാ ശക്തിയും ഉണ്ട് എന്ന് ശില്‍പ ബാല കെട്ടിപ്പിടിച്ച് പറയുന്നു. ഒരുപാട് സ്‌നേഹവും പ്രകാശവും എന്നാണ് ഡെയ്‌സി ഡേവിഡിന്റെ കമന്റ്. ബോള്‍ഡ് ആയിരിയ്ക്കു. നമുക്ക് ലോകം മാറ്റാന്‍ കഴിയില്ല. ഒരിക്കലും മാറില്ല എന്ന് ഉറപ്പിച്ചവരുടെ കാഴ്ചപ്പാടും മാറ്റാന്‍ കഴിയില്ല. നിന്നെ സ്‌നേഹിക്കുന്നവരെ നിനക്കറിയാം, അവര്‍ക്ക് നിന്നെയും, പിന്നെ എന്തിനാണ് വിഷമിക്കുന്നത് എന്നാണ് വീണ മുകുന്ദന്റെ ചോദ്യം.
തന്റെ മുഖം വികൃതമാണ് എന്ന് പറഞ്ഞ് പലരും കളിയാക്കാറുണ്ട്, ചേച്ചിയുടെ ജീവിതത്തിലെ കാര്യങ്ങളെ കുറിച്ച് അശ്ലീല കമന്റ് എഴുതാറുണ്ട്, പാപ്പുവിനെ പോലും വെറുതെ വിടുന്നില്ല, അമ്മ എന്നും കരച്ചിലാണ്, ഇനിയും ഇത് ടോളറേറ്റ് ചെയ്യാന്‍ പറ്റില്ല, നിയമപരമായി നേരിടും എന്നൊക്കെയാണ് കഴിഞ്ഞ ദിവസം ഏറെ വൈകി ലൈവില്‍ എത്തിയ അഭിരാമി സുരേഷ് പറഞ്ഞത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ കരയുന്ന സെല്‍ഫി പങ്കുവച്ചിരിയ്ക്കുന്നത്.
