News
ഹ്യൂ ജാക്ക്മാന് വീണ്ടും വോള്വറിനാകും; ആകാംക്ഷയോടെ ആരാധകര്‍
ഹ്യൂ ജാക്ക്മാന് വീണ്ടും വോള്വറിനാകും; ആകാംക്ഷയോടെ ആരാധകര്‍
ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ഹീറോ കഥാപാത്രമാണ് ‘വോള്വറിന്’. മാര്‍വലിന്റെ എക്സ് മെന്‍ ഫ്രാഞ്ചൈസിയില്‍ കഥാപാത്രമായെത്തിയത് നടന് ഹ്യൂ ജാക്ക്മാനായിരുന്നു. ‘ലോഗന്’ എന്ന സിനിമയ്ക്ക് ശേഷം ഇനി വോള്‍വറിനെ അവതരിപ്പിക്കില്ല എന്ന നടന്റെ പ്രഖ്യാപനം ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു.
ഇപ്പോഴിതാ ഹ്യൂ ജാക്ക്മാന് വീണ്ടും വോള്വറിനാകും എന്ന വാര്‍ത്തകളാണ് എത്തുന്നത്.റയാന് റെയ്നോള്‍ഡ്സ് നായകനാകുന്ന ‘ഡെഡ്പൂള് 3’യിലൂടെയാകും ഹ്യൂ ജാക്ക്മാന് വീണ്ടും വോള്വറിനാവുക.
റയാന് റെയ്നോള്ഡ്സാണ് ഇക്കാര്യം ട്വിറ്റര്‍ വീഡിയോയിലൂടെ അറിയിച്ചത്. 2000ത്തില്‍ ‘എക്സ് മെന്‍’ എന്ന സിനിമയിലാണ് ഹ്യൂ ജാക്ക്മാന് ആദ്യമായി വോള്വറിനായത്.
കഥാപാത്രത്തിലൂടെ ഒരു ലൈവ്ആക്ഷന്‍ മാര്‍വല്‍ കഥാപാത്രമായി ഏറ്റവും അധികം കാലം അഭിനയിച്ചു എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജാക്ക്മാന് സ്വന്തമാക്കി. 2017ല്‍ ‘ലോഗന്’ എന്ന സിനിമയിലാണ് നടന് അവസാനമായി കഥാപാത്രത്തെ അവതരിപ്പിച്ചത്.
