Connect with us

അതിന് മുന്‍പ് അവതാരകയില്‍ നിന്നും കേട്ട കാര്യങ്ങളല്ല സംഭവിച്ചതെന്നാണ് ഹോട്ടലില്‍ നിന്നും അറിയാന്‍ സാധിച്ചത്, അവരുടെ കൈവശം വീഡിയോ ഉണ്ടെന്ന് പറയുന്നു,പക്ഷേ അത് പുറത്തുവിടാനോ കാണിക്കാനോ തയ്യാറാകുന്നുമില്ല; സംവിധായകൻ അഭിലാഷ് പറയുന്നു

Movies

അതിന് മുന്‍പ് അവതാരകയില്‍ നിന്നും കേട്ട കാര്യങ്ങളല്ല സംഭവിച്ചതെന്നാണ് ഹോട്ടലില്‍ നിന്നും അറിയാന്‍ സാധിച്ചത്, അവരുടെ കൈവശം വീഡിയോ ഉണ്ടെന്ന് പറയുന്നു,പക്ഷേ അത് പുറത്തുവിടാനോ കാണിക്കാനോ തയ്യാറാകുന്നുമില്ല; സംവിധായകൻ അഭിലാഷ് പറയുന്നു

അതിന് മുന്‍പ് അവതാരകയില്‍ നിന്നും കേട്ട കാര്യങ്ങളല്ല സംഭവിച്ചതെന്നാണ് ഹോട്ടലില്‍ നിന്നും അറിയാന്‍ സാധിച്ചത്, അവരുടെ കൈവശം വീഡിയോ ഉണ്ടെന്ന് പറയുന്നു,പക്ഷേ അത് പുറത്തുവിടാനോ കാണിക്കാനോ തയ്യാറാകുന്നുമില്ല; സംവിധായകൻ അഭിലാഷ് പറയുന്നു

മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ കത്തി നിൽക്കുന്ന വിഷയമാണ് അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അവതാരകയെ തെറി വിളിച്ചു എന്നത് . ശ്രീനാഥ് ഭാസിയെ എതിരേയുള്ള കേസ് തന്റെ സിനിമയെ ദോഷകരമായി ബാധിക്കുന്നതില്‍ ദുഃഖമുണ്ടെന്നും ചട്ടമ്പി സിനിമയുടെ സംവിധായകന്‍ അഭിലാഷ് എസ്. കുമാര്‍ പറയുന്നു. ഓണ്‍ലൈന്‍ ചാനല്‍ അവതാരകയുമായി തര്‍ക്കമുണ്ടായി എന്നറിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ ചെന്നത് അവരുടെ സ്ഥാപനത്തിലേയ്ക്കാണ്. സംഭവിച്ചകാര്യം എന്ത് തന്നെയായിരുന്നാലും, അതില്‍ നിങ്ങള്‍ക്ക് വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞിരുന്നെന്നും എന്നാല്‍ സംഭവം നടന്ന ഹോട്ടലിലേയ്ക്ക് എത്തിയപ്പോള്‍ നമ്മള്‍ കേട്ട കാര്യങ്ങള്‍ അവര്‍ പറഞ്ഞതിന് നേരെ വിപരീതമായിരുന്നു.

സത്യമെന്താണെന്ന് ഇപ്പോഴും അിറിയില്ല. ഭാസി അവരോട് മോശമായി പെരുമാറുകയോ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റ്തന്നെയാണ്. ഒരിയ്ക്കലും അതിനെ ന്യായീകരിക്കില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

ശ്രീനാഥ് ഭാസി ഇതുവരെ ചെയ്തിട്ടുള്ളതില്‍ വെച്ച് മറ്റൊരു തലത്തിലേയ്ക്ക് എത്തുന്ന കഥാപാത്രമാണ് ചട്ടമ്പിയിലുള്ളത്. എന്നാല്‍ സിനിമ പല തരത്തിലും ഇപ്പോള്‍ ഡീഗ്രേഡ് ചെയ്യപ്പെടുന്നു. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത് സെപ്റ്റംബര്‍ 30 ആയിരുന്നു. പക്ഷേ തികച്ചും അപ്രതീക്ഷിതമായാണ് റിലീസ് നേരത്തെയാക്കി 23 എന്ന തീയതി തീരുമാനിച്ചത്. ഇത് നമ്മള്‍ അറിയുമ്പോഴേയ്ക്കും ഭാസിക്ക് പല ജില്ലകളിലായി ഷൂട്ടിഗും മറ്റ് ചില ജോലികളും ബാക്കിയുണ്ടായിരുന്നു.

10 ദിവസത്തിനകം സിനിമയ്ക്ക് വേണ്ടി പരമാവധി ഷോസും കാര്യങ്ങളും ഭാസി ചെയ്തു. ഇതിന്റെ പ്രഷര്‍ ചെറുതായിരുന്നില്ല. കാരണം ഒരാള്‍ക്ക് താങ്ങാന്‍ സാധിക്കുന്നതിലും ഓവറായിരുന്നു ഇതിന്റെ പ്രഷര്‍. എനിക്ക് തോന്നുന്നു പിന്നീട് സംഭവിച്ച കാര്യങ്ങളൊക്കെ ഇതുകൊണ്ട് സംഭവിച്ച് പോയതാകും എന്നാണ് ഞാന്‍ കരുതുന്നത്. ഈ സംഭവം ചട്ടമ്പി എന്ന സിനിമയുടെ ഭാഗമായി നടന്നതില്‍ ഞങ്ങള്‍ക്കെല്ലാം വളരെ വിഷമമുണ്ടായിരുന്നു.

പ്രശ്‌നം നടക്കുമ്പോള്‍ നമ്മളാരും അവിടെ ഉണ്ടായിരുന്നില്ല. സിനിമയുടെ പല പ്രൊമോഷനുകളും പല സ്ഥനത്ത് നടക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ഭാസി പങ്കെടുത്ത അഭിമുഖത്തില്‍ പ്രശ്‌നങ്ങളുണ്ടായെന്ന് ഹോട്ടലില്‍ നിന്ന് വിളി വരുന്നത്. ഇത് കേട്ടതോടെ മറ്റ് അണിയറ പ്രവര്‍ത്തകരേയും കൂട്ടി കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിന് മുന്‍പ് തന്നെ ഓണ്‍ലൈ മീഡിയയുടെ ഓഫീസിലെത്തുകയാണുണ്ടായത്. ആ അവതാരക തന്നെയാണ് അവിടെ നടന്ന കാര്യങ്ങളൊക്കെ പറഞ്ഞത്.

സംഭവിച്ചതില്‍ അവര്‍ക്ക് വലിയ വിഷമമുണ്ടായിരുന്നു. നമ്മളവിടെ ചെല്ലുമ്പോള്‍ അവിടെ കറച്ച് ആളുകളും ഉണ്ടായിരുന്നു. സംഭവിച്ച കാര്യങ്ങളില്‍ ഞങ്ങള്‍ അവരോട് ക്ഷമ ചോദിച്ചു. പക്ഷേ അവരുടെ ആവശ്യം ഭാസി വന്ന് മാപ്പ് പറയുക എന്നതായിരുന്നു. പക്ഷേ അത് ഞങ്ങളുടെ കയ്യിലുള്ള കാര്യമായിരുന്നില്ല. ഇതില്‍ അവനോട് സംസാരിക്കാം എന്നും പറഞ്ഞാണ് ഞങ്ങള്‍ പോകുന്നത്. ചട്ടമ്പി എന്ന സിനിമയുടെ ഭാഗമായി ഇങ്ങനെയൊക്കെ നടന്നതില്‍ ഞങ്ങള്‍ക്ക് വലിയ വിഷമമുണ്ടെന്നും ഞങ്ങള്‍ ആവര്‍ത്തിച്ചു. പക്ഷേ ഈ സംഭവങ്ങളൊക്കെ അവര്‍ ഒളിക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. അത് നമ്മള്‍ അറിയുന്നത് പിന്നീടാണ്.

പിന്നീടാണ് ഞങ്ങള്‍ സംഭവം നടന്ന ഓഫീസിലേയ്ക്ക് എത്തുന്നത്. അവിടെ ചെന്നപ്പോള്‍ പി.ആര്‍.ഒ. അടക്കമുള്ള ആളുകള്‍ പറയുന്നത് മറ്റൊരു സംഭവമാണ്. നമ്മള്‍ അതിന് മുന്‍പ് അവതാരകയില്‍ നിന്നും കേട്ട കാര്യങ്ങളല്ല സംഭവിച്ചതെന്നാണ് ഹോട്ടലില്‍ നിന്നും അറിയാന്‍ സാധിച്ചത്. അവരോട് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ഒന്നും സംസാരിച്ചിട്ടില്ലെന്നായിരുന്നു ഭാസി പറയുന്നത്. അത് അവന്‍ ആവര്‍ത്തിച്ച് പറയുന്നുമുണ്ട്.

അഭിമുഖത്തില്‍ താല്‍പ്പര്യം ഇല്ലാത്ത് കൊണ്ട് ഭാസി അവിടെ നിന്ന് ഇറങ്ങിപ്പോയെന്ന് മുറിയ്ക്ക് പുറത്തുള്ളവരും പറയുന്നു. സംഭവത്തിന് ശേഷം ഭാസി അവരോട് മാപ്പ് പറയാന്‍ റസ്റ്റോറന്റില്‍ എത്തുമ്പോള്‍ അവതാരക വീണ്ടും ഇറിറ്റേറ്റഡാകുകയും അവിടേയും ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടായെന്നും കേട്ടു. ഇത്രയൊക്കെയാണ് എനിക്കും അറിവുള്ള കാര്യങ്ങള്‍.

അതിന് പിന്നാലെയാണ് ആര്‍.ജെയായുള്ള പ്രശ്‌നവും പുറത്തുവരുന്നത്. ഒരു ദിവസം ഒരുപാട് അഭിമുഖമാണ് പ്രമൊഷന്റെ ഭാഗമായി ഭാസി നല്‍കുന്നത്. അതില്‍ ഈ രണ്ടെണ്ണത്തില്‍ മാത്രമാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. ഇതൊന്നും ഒരിയ്ക്കലും അയാളം സപ്പോര്‍ട്ട് ചെയ്യാന്‍ പറയുന്ന കാര്യങ്ങളല്ല. അവന്‍ ആര്‍.ജെയോട് പറഞ്ഞത് തെറ്റാണ് എന്ന് പറയാന്‍ നമുക്ക് തെളിവുകളുണ്ട്. ചോദ്യത്തോട് വിയോജിപ്പ് ഉണ്ടെങ്കില്‍ അവന് അത് വേണ്ടെന്ന് വെയ്ക്കാമായിരുന്നു.

ഇതിന് നമുക്ക് തെളിവുകളുമുണ്ട്. അവതാരകയുമായി നടന്ന പ്രശ്‌നത്തില്‍ സംഭവിച്ചതെന്താണെന്ന് അവിടെയുണ്ടായിരുന്നവര്‍ക്ക് മാത്രമേ അറിയൂ. അവരുടെ കൈവശം വീഡിയോ ഉണ്ടെന്ന് പറയുന്നു. പക്ഷേ അത് പുറത്തുവിടാനോ കാണിക്കാനോ തയ്യാറാകുന്നുമില്ല. ഭാസി പറയുന്നത് ഇങ്ങനെയല്ല കാര്യങ്ങള്‍ സംഭവിച്ചതെന്നാണ്.

Continue Reading
You may also like...

More in Movies

Trending

Recent

To Top