News
ഇതൊക്കെ എന്ത് ഇനിയാണ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ പോകുന്നത്; വാരിസിന്റെ റിലീസിനായി കാത്ത് വിജയ് ആരാധകര്‍
ഇതൊക്കെ എന്ത് ഇനിയാണ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ പോകുന്നത്; വാരിസിന്റെ റിലീസിനായി കാത്ത് വിജയ് ആരാധകര്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ഇളയദളപതി വിജയ്. നടന്റെ ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് വാരിസ്. പ്രശസ്ത തെലുങ്ക് സംവിധായകനായ വംശി പൈടിപ്പളിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന വാരിസ് വിജയ്യുടെ അഭിനയ ജീവിതത്തിലെ 66ആം ചിത്രമാണ്.
ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ് എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. പൊങ്കലിന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. തെലുങ്കിലും തമിഴിലും ഒരേസമയം പുറത്തിറക്കുന്ന ചിത്രത്തിന് ‘വരസുഡു’ എന്നാണ് തെലുങ്കിലെ പേര്.
പേരിന് മലയാളത്തില്‍ പിന്‍ഗാമി, അവകാശി എന്നൊക്കെയാണ് അര്‍ത്ഥം. ചിത്രത്തില്‍ ആപ്പ് ഡിസൈനര്‍ ആയാണ് വിജയ് എത്തുന്നത്. ഇപ്പോഴിതാ റിലീസിന് മുന്‍പേ ഒരു റെക്കോര്‍ഡ് തിരുത്തി കുറിച്ചിരിക്കുകയാണ് വാരിസ് എന്നാണ് വിവരം. തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം വിറ്റുപോയതെന്നാണ് സിനിമാ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
ആമസോണ്‍ െ്രെപം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഇതൊക്കെ എന്ത് ഇനിയാണ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ പോകുന്നതെന്നാണ് ചില വിജയ് ഫാന്‍സ് കമന്റുകളായി രേഖപ്പെടുത്തുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക ഇതാദ്യമായാണ് വിജയ്യോടൊപ്പം രശ്മിക എത്തുന്നത്.
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമനാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്.പ്രഭു, ജയസുധ, ശരത്കുമാര്, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
