ആ വ്യക്തിയ്ക്ക് സംഭവിച്ച ആ നിമിഷത്തെ ഒരു വൈകാരിക പ്രകടനമായാണ് കാണുന്നത് ;സാഹചര്യം കൂടുതലായി വഷളാകാന്‍ ഉണ്ടായ പ്രധാന കാര്യം അതാണ് ; അഖില്‍ മാരാര്‍ പറയുന്നു !
ശ്രീ നാഥ് ഭാസിയ്ക്ക് എതിരേയുള്ള കേസിൽ പ്രതികരണവുമായി സംവിധായകന്‍ അഖില്‍ മാരാര്‍. ഇന്‍ഫോര്‍മേറ്റീവ് ആയ അഭിമുഖങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ തെറിവിളി കേട്ടു എന്ന് പറയുന്ന അവതാരകയുടെ പരിപാടിയെ വളരെ മോശമായാണ് കാണുന്നതെന്ന് അഖില്‍ മാരാര്‍. ശ്രീനാഥ് ഭാസിക്കെതിരെ സാഹചര്യം കൂടുതലായി വഷളാകാന്‍ ഉണ്ടായ പ്രധാന കാര്യം നടന്റെ മുന്‍കാല അഭിമുഖങ്ങളിലെ ചില ക്ലിപ്പുകളും മറ്റും പുറത്ത് വന്നതാണ് എന്നാണ് അഖില്‍ പറയുന്നത്.
ഒരു വ്യക്തി അദ്ദേഹത്തിന്റെ സ്വഭാവത്തിലെ നല്ലതുകൊണ്ടോ ദോഷം കൊണ്ടോ, അല്ലെങ്കില്‍ വൈകൃതം കൊണ്ടോ അവതാരകയോട് മോശമായി പെരുമാറിയതിനെ മലയാള സിനിമയില്‍ നിന്നും ഒരാള്‍ പോലും ന്യായീകരിച്ച് കണ്ടില്ല. അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ തള്ളിപ്പറയുകയാണ് ഉണ്ടായത്.
അത് ആ വ്യക്തിയ്ക്ക് സംഭവിച്ച ആ നിമിഷത്തെ ഒരു വൈകാരിക പ്രകടനമായാണ് കണ്ടിരിക്കുന്നത്. പക്ഷേ, സാഹചര്യം കൂടുതലായി വഷളാകാന്‍ ഉണ്ടായ പ്രധാന കാര്യം അദ്ദേഹത്തിന്റെ മുന്‍കാല അഭിമുഖങ്ങളിലെ ചില ക്ലിപ്പുകളും മറ്റും പുറത്ത് വന്നതാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി സിനിമയെ വളരെ സീരിയസായി കാണുന്ന ചില സുഹൃത്തുക്കള്‍ തന്നോട് പങ്കുവയ്ക്കുന്നത് വലിയ നിരാശയാണ്.
പ്രത്യേകിച്ച് തെറിവിളി കേട്ടു എന്ന് പറയുന്ന അവതാരകയുടെ പരിപാടിയെ വളരെ മോശമായി കാണുന്ന ചില സുഹൃത്തുക്കള്‍ ഉണ്ട്. അക്കാഡമിക്കല്‍ അല്ലെങ്കില്‍ ഇന്‍ഫോര്‍മേറ്റീവ് ആയ അഭിമുഖങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ ഇത്തരം ചളികള്‍ വന്ന് വീഴുമ്പോള്‍ അവര്‍ക്ക് വലിയ നിരാശ തോന്നി.
ഈ വിഷയം നിരന്തരം സംസാരിക്കുമ്പോള്‍ താന്‍ പറയും, നിങ്ങള്‍ക്ക് അതിഷ്ടമല്ലെങ്കില്‍ കാണേണ്ട. ഉദാഹരണത്തിന് കൊച്ചു ടിവി എന്ന ചാനല്‍ നമ്മള്‍ പോയിരുന്ന് കണ്ടിട്ട് അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. അത് കുട്ടികള്‍ക്കുള്ള പരിപാടികള്‍ ആണ്.അതേപോലെ ചാനലുകള്‍ നിര്‍മ്മിക്കുന്ന ഓരോ പരിപാടിയ്ക്കും ഓരോ സ്വഭാവമുണ്ട്, അതിനനുസരിച്ചുള്ള കാഴ്ചക്കാരെയാണ് അവര്‍ സൃഷ്ടിക്കുന്നത്. അങ്ങനെ ടാര്‍ഗെറ്റഡ് ഓഡിയന്‍സിനായി നടക്കുന്ന ഈ അഭിമുഖങ്ങള്‍ എല്ലാം ഒരേപോലെ ആയിരിക്കണം എന്ന് ചിന്തിക്കുന്നതാണ് പ്രശ്‌നം എന്നാണ് അഖില്‍ മാരാര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
