നിവിനോട് അടിയന്തരമായി തുറമുഖം പുറത്തിറക്കണമെന്ന് ആരാധകൻ ; നിവിൻ നൽകിയ മറുപടി ഇങ്ങനെ !
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന യുവ നടനാണ് നിവിൻ പോളി. നിവിൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ്. ചിത്രം ഉടൻ പുറത്തിറങ്ങും . റോഷൻ ആൻഡ്രൂസ് ഈ ചിത്രം സംവിധാനം ചെയ്യുന്നചിത്രത്തിൽ നിവിൻ ഒപ്പം അജുവർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
‘സാറ്റര്‍ഡെ നൈറ്റ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രചരണത്തിനിടയില്‍ ആരാധകന്റെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു നിവിന്‍. എറണാകുളത്തെ പ്രമുഖ കോളേജില്‍ സിനിമ സംഘത്തോടൊപ്പമാണ് നിവിന്‍ എത്തിയത്. താന്‍ ഒരു നിവിന്‍ ആരാധകനാണെന്നും അതുകൊണ്ടു ചോദിക്കുകയാണ് എന്നായിരിക്കും തുറമുഖം സിനിമയുടെ റിലീസെന്നുമായിരുന്നു വിദ്യാര്‍ത്ഥിയുടെ ചോദ്യം. ‘തുറമുഖം എന്റെ പോക്കറ്റിലല്ല’ എന്ന മറുപടിയാണ് നിവിന്‍ നല്‍കിയത്.
നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ചിത്രത്തിന്റെ റിലീസ് പ്രതീക്ഷിക്കാമെന്നും പ്രശസ്ത നിര്‍മ്മാതാവായ ലിസ്റ്റില്‍ സ്റ്റീഫാനാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നതെന്നും നിവിന്‍ പറഞ്ഞു
രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് ‘ തുറമുഖം’ .ചിത്രീകരണം കഴിഞ്ഞിട്ടു നാളുകളായെങ്കിലും ചിത്രം ഇതുവരെ തീയറ്റര്‍ റിലീസിനെത്തിയിട്ടില്ല. പല രാജ്യാന്തര മേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നിവിന്‍ പോളി, ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, അര്ജുന് അശോകന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
