ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പരസ്പരം സംസാരിച്ചു. മകള്‍ക്കു വേണ്ടി ഒരു തവണ കൂടി ശ്രമിച്ചുനോക്കാം എന്നു തോന്നി; വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച് താരദമ്പതികള്‍
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പരസ്പരം സംസാരിച്ചു. മകള്‍ക്കു വേണ്ടി ഒരു തവണ കൂടി ശ്രമിച്ചുനോക്കാം എന്നു തോന്നി; വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച് താരദമ്പതികള്‍
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പരസ്പരം സംസാരിച്ചു. മകള്‍ക്കു വേണ്ടി ഒരു തവണ കൂടി ശ്രമിച്ചുനോക്കാം എന്നു തോന്നി; വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച് താരദമ്പതികള്‍
ചാരു അപസോസയും രാജീവ് സെന്നും വിവാഹമോചിതരാകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് താരദമ്പതികള്‍. ആ തീരുമാനം മാറ്റിയതായും ഒരു തവണ കൂടി ശ്രമിച്ചു നോക്കുകയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ചാരു.
മറ്റൊരു വീട് കണ്ടെത്തി സാധനങ്ങള്‍ മാറ്റിയിരുന്നു. കുടുംബക്കോടതിയില്‍ പോകാന്‍ ദിവസവും തീരുമാനിച്ചിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പരസ്പരം സംസാരിച്ചു. മകള്‍ക്കു വേണ്ടി ഒരു തവണ കൂടി ശ്രമിച്ചുനോക്കാം എന്നു തോന്നി. അങ്ങനെ വീണ്ടും ഞങ്ങള്‍ ഒന്നിച്ചു. ഇതിനെ ഒരു അദ്ഭുതം എന്നേ പറയാനാകൂ എന്ന് ചാരു പറഞ്ഞു.
ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി വാര്‍ത്തകളില്‍ നിറയാനുള്ള ശ്രമമാണ് ഈ വിവാഹമോചനം എന്നും താരദമ്പതികള്‍ക്ക് നേരെ അധിക്ഷേപം ഉയര്‍ന്നിരുന്നു. ഇത്തരം ആരോപണം ഉന്നയിക്കാന്‍ എളുപ്പമാണെന്നും സങ്കടകരമായ കാര്യത്തിലൂടെ സ്വയം കടന്നുപോകുമ്പോള്‍ മാത്രമേ ഈ അവസ്ഥയുടെ കാഠിന്യം മനസിലാകൂ എന്നാണ് ഇതിന് ചാരുവിന്റെ മറുപടി.
2019ലാണ് ഹിന്ദി പരമ്പരകളിലൂടെ പ്രശസ്തയായ ചാരുവും ഫാഷന്‍ മോഡലും ബോളിവുഡ് താരം സുസ്മിത സെന്നിന്റെ സഹോദരനുമായ രാജീവും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എന്നാല്‍ ദാമ്പത്യജീവിതത്തില്‍ ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടയില്‍ ഇരുവര്‍ക്കും ഒരു മകള്‍ ജനിക്കുകയും ചെയ്തു. കുഞ്ഞിന്റെ ജനനത്തിന് പിന്നാലെ പ്രശ്നങ്ങള്‍ രൂക്ഷമാവുകയും പിരിയാന്‍ തീരുമാനിക്കുകയുമായിരുന്നു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...