റിതുവിനെ ഒറ്റപ്പെടുത്തി സഹതാരങ്ങള്‍; ഗ്രൂപ്പീസം എവിടെപ്പോയി ?
മത്സരം തുടങ്ങി ഒരാഴ്ചയോളം ശാന്തമായിരുന്ന ബിഗ് ബോസ് വീട് പുതിയ മത്സരാർത്ഥികളുടെ കടന്നുവരവോടെ അശാന്തമായി തുടങ്ങി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മിഷേലും ഫിറേസ് ഖാനും സജ്നയുമെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇവരാണ് വീട്ടിലെ ആദ്യ വഴക്കിന് തുടക്കമിട്ടത്. പിന്നാലെ മറ്റുള്ളവരും വഴക്കും അടിയും തുടങ്ങിയതാണ് പുതിയ എപ്പിസോഡില്‍ നിന്നും വ്യക്തമാവുന്നത്. അവതാരകനായ മോഹന്‍ലാലിന്റെ സാന്നിധ്യത്തിലാണ് പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുത്തത്. ക്യാപ്റ്റനായ സൂര്യ ഈ ആഴ്ച വീട്ടിലെ ജോലികള്‍ക്ക് വേണ്ടി നാല് ഗ്രൂപ്പ് തിരിച്ചു. എന്നാല്‍ കിച്ചണ്‍ ടീമിലുള്ള ഭാഗ്യലക്ഷ്മിയ്ക്ക് വയ്യെന്ന് പറഞ്ഞതോടെ ടോയ്ലെറ്റ് ക്ലീനിങ്ങില്‍ ഉണ്ടായിരുന്ന റിതു കിച്ചണിലേക്ക് വന്നു. ക്യാപ്റ്റന്റെ അഭിപ്രായം പരിഗണിച്ച് കൊണ്ടാണ് റിതു വന്നത്. എന്നാല്‍ റംസാനോട് ടീം മാറിയതായി പറഞ്ഞെന്ന് ആരോപിച്ചാണ് വീട്ടില്‍ പുതിയ പ്രശ്നം തുടങ്ങിയത്.
ഭക്ഷണം കഴിച്ചോണ്ട് ഇരുന്നപ്പോള്‍ സംസാരിച്ച് തുടങ്ങിയ ഗ്രൂപ്പിന്റെ പ്രശ്നത്തില്‍ ഒട്ടുമിക്ക എല്ലാ മത്സരാര്ഥികളും ഇടപെടുകയുണ്ടായി. ഇടയില്‍ കയറി ഇത്രയും പേര് വാ നീട്ടാന്‍ പറ്റുന്നുണ്ടെങ്കില്‍ അകത്തോട്ട് സാധനം പോവണമെന്നുള്ള വളരെ മോശമായ സംസാരത്തിന് ലക്ഷ്മിയ്ക്ക് മാപ്പ് പറയേണ്ടി വന്നു.
റിതുവിനെ കുറ്റപ്പെടുത്തി ഏറ്റവും കൂടുതല്‍ വഴക്കുണ്ടാക്കിയത് റംസാനും അഡോണിയുമായിരുന്നു. കഴിഞ്ഞ ദിവസം വരെ മൂവരും ഒന്നിച്ചാണ് സംസാരിച്ചതും പ്രവര്‍ത്തിച്ചിരുന്നതും. ഇതുമായി ബന്ധപ്പെട്ട് ഗ്രൂപ്പീസം നടക്കുന്നുണ്ടെന്ന സൂചനയും മോഹന്‍ലാല്‍ കൊടുക്കുകയുണ്ടായിരുന്നു. പിന്നാലെ നോമിനേഷനില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി റിതു മന്ത്ര പുറത്താവുമെന്ന നിലയിലെത്തി. അങ്ങനെയിരിക്കുമ്പോഴാണ് ഒപ്പമുണ്ടായിരുന്നവര്‍ തന്നെ വഴക്കുമായി രംഗത്തുവരുന്നത് . വരും ദിവസങ്ങളില്‍ നിർണായക നിമിഷങ്ങളാകും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
