Connect with us

50,000 രൂപയുടെ ക്രീം ഉപയോഗിച്ചിരുന്നു, പ്രത്യേക ദിനചര്യയൊന്നും പിന്തുടരുന്നില്ല; തന്റെ സൗന്ദര്യ സംരക്ഷണത്തെ കുറിച്ച് തബു

News

50,000 രൂപയുടെ ക്രീം ഉപയോഗിച്ചിരുന്നു, പ്രത്യേക ദിനചര്യയൊന്നും പിന്തുടരുന്നില്ല; തന്റെ സൗന്ദര്യ സംരക്ഷണത്തെ കുറിച്ച് തബു

50,000 രൂപയുടെ ക്രീം ഉപയോഗിച്ചിരുന്നു, പ്രത്യേക ദിനചര്യയൊന്നും പിന്തുടരുന്നില്ല; തന്റെ സൗന്ദര്യ സംരക്ഷണത്തെ കുറിച്ച് തബു

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് ആരാധകരുടെ മനം കവര്‍ന്ന നടിയാണ് തബു. അന്‍പത് വയസിലെത്തി നില്‍ക്കുന്ന താരത്തിന്റെ സൗന്ദര്യമാണ് ആരാധകരുടെ സംസാര വിഷയം. ഇപ്പോഴിതാ തന്റെ സൗന്ദര്യത്തെ കുറിച്ച് തബു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

ഈ റിവേഴ്‌സ് ഏജിംഗിന് എന്താണ് ചെയ്യുന്നതെന്നായിരുന്നു ചോദ്യം. പ്രത്യേക ദിനചര്യയൊന്നും പിന്തുടരുന്നില്ലെന്നും ഇമേജിനെ കുറിച്ച് ചിന്തിക്കുന്നതിനാല്‍ അത് നിലനിര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും താരം പറഞ്ഞു.

പ്രത്യേകിച്ച് ഒരു രഹസ്യവുമില്ലെന്നാണ് നടി പറഞ്ഞത്. ഒരിക്കല്‍ തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് മിത്താലി തന്റെ സ്‌കിന്‍ നല്ലതാണെന്ന് പറഞ്ഞിരുന്നു. വീട്ടിലിരിക്കുമ്പോള്‍ അത് അല്‍പം കൂടി ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു.

വീട്ടിലിരിക്കുമ്പോള്‍ എപ്പോഴും ശരീരം ശ്രദ്ധിക്കാന്‍ കഴിയില്ലെന്നാണ് താന്‍ അന്ന് മറുപടി നല്‍കിയത്. അപ്പോള്‍ അവര്‍ എനിക്കൊരു ക്രീം നിര്‍ദേശിച്ചു. 50,000 രൂപയായിരുന്നു അതിന്റെ വില. അത് ഒരിക്കല്‍ അത് വാങ്ങി ഉപയോഗിച്ചെന്നും പിന്നീട് വാങ്ങിയില്ലെന്നും തബു പറഞ്ഞു.

സന്തോഷമാണോ സൗന്ദര്യം നിലനിര്‍ത്തുന്നതെന്ന ചോദ്യത്തിനു തബുവിന്റ മറുപടി ഇങ്ങനെയായിരുന്നു. ‘താന്‍ തന്റെ മുഖത്തിനു വേണ്ടി പ്രത്യേകമായി ഒന്നും ചെയ്യുന്നില്ല. പക്ഷേ, എല്ലായിപ്പോഴും നന്നായി ഇരിക്കണമെന്ന ചിന്ത എനിക്കുണ്ട്. അത് ഒരു നടി എന്ന രീതിയില്‍ അല്ല. എല്ലാവരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണല്ലോ. അതിനായി പരമാവധി പരിശ്രമിക്കുമെന്നും തബു കൂട്ടിച്ചേര്‍ത്തു.

More in News

Trending

Recent

To Top