ശ്രീനാഥ് ഭാസിയുടെ കഥാപാത്രങ്ങൾ കാരണം ഇപ്പോള്‍ രണ്ട് പാക്കറ്റ് സിഗരൊറ്റൊക്കെ വലിക്കുമെന്നു പറഞ്ഞ പയ്യൻ; 10 വർഷത്തെ സൗഹൃദം പ്രണയമായത്…; റിയൽ ലൈഫിൽ ശ്രീനാഥ് പാവമാണ്; പ്രശ്നമായി തോന്നിയ ആ രണ്ട് കാര്യങ്ങൾ ഇതൊക്കെ…; ശ്രീനാഥ് ഭാസിയെക്കുറിച്ച് ഭാര്യ റീത്തു !

പാട്ടും അഭിനയവും കൊണ്ട് മലയാളികൾക്ക് പ്രിയപ്പെട്ട താരമായിരിക്കുകയാണ് ശ്രീനാഥ് ഭാസി. റേഡിയോ ജോക്കിയും വീഡിയോ ജോക്കിയുമായി ജോലി ചെയ്തതിന് ശേഷമായാണ് ശ്രീനാഥ് സിനിമയിലേക്കെത്തിയത്. പ്രണയമെന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീനാഥിന്റെ അഭിനയജീവിതം തുടങ്ങിയത്.
സിനിമയിൽ പലവിധ കഥാപാത്രങ്ങൾ ചെയ്തെങ്കിലും പാവം ക്യാരക്ടറാണ് ശ്രീനാഥിന്റേതെന്നായിരുന്നു ഭാര്യ റീത്തു പറഞ്ഞത്. മുൻപ് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
“10 വര്‍ഷമായി അടുത്ത സുഹൃത്തുക്കളായിരുന്നു. വിജെ ആയി ജോലി ചെയ്തിരുന്ന കാലത്ത് ഞാന്‍ അവതരിപ്പിച്ചിരുന്ന പല പരിപാടികളുടേയും പ്രൊഡ്യൂസര്‍ റീത്തുവായിരുന്നു. ഒന്നിച്ച് ജീവിച്ചാലോ എന്നാലോചിച്ച സമയത്താണ് വീട്ടുകാരോട് അതേക്കുറിച്ച് പറഞ്ഞത്. തിരുവനന്തപുരംകാരിയാണ് റീത്തു. വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുകളൊന്നുമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞങ്ങളുടെ വിവാഹം നടന്നത്. 2016ലായിരുന്നു വിവാഹമെന്നായിരുന്നു ശ്രീനാഥ് പറഞ്ഞത്.”
റിയല്‍ ലൈഫില്‍ ശ്രീനാഥ് പാവമാണ്. ആരു വിളിച്ചാലും ഫോണെടുക്കില്ല, അതൊരു പ്രശ്നമാണ്. അതേപോലെ തന്നെ ബീഫ് എത്ര കിട്ടിയാലും കഴിക്കുകയും ചെയ്യും. ഇത് മാത്രമേ തനിക്ക് ശ്രീയില്‍ നെഗറ്റീവായിത്തോന്നിയിട്ടുള്ളൂവെന്നായിരുന്നു റീത്തു പറഞ്ഞത്.
സിനിമയില്‍ അഭിനയിക്കുന്നത് എന്റെ ജോലിയുടെ ഭാഗമായാണ്. മുന്‍പൊരിക്കല്‍ റീത്തുവിനൊപ്പം സിനിമ കാണാന്‍ പോയപ്പോള്‍ ഒരു പയ്യന് അരികിലേക്ക് വന്ന് സംസാരിച്ചിരുന്നു. ചേട്ടന്റെ ക്യാരക്ടറുകള്‍ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ രണ്ട് പാക്കറ്റ് സിഗരൊറ്റൊക്കെ വലിക്കുമെന്നുമായിരുന്നു അവന് പറഞ്ഞത്. അതെന്റെ ക്യാരക്ടറിന്റെ ഭാഗമാണ്, ജോലിയാണ്. ജോലി ചെയ്താലേ എനിക്ക് പൈസ കിട്ടൂ. അത് തന്നെയാണ് എല്ലാവരോടും പറയാനുള്ളത്.
ഓഡീഷനിലൂടെയായാണ് പ്രണയത്തിലേക്ക് തിരഞ്ഞെടുത്തത്. രണ്ടാമത് പങ്കെടുത്ത ഓഡീഷനായിരുന്നു അത്. സിനിമയുടെ വിഷയം കേട്ടപ്പോള്‍ത്തന്നെ ഇഷ്ടമായിരുന്നു. കാസ്റ്റിംഗ് കേട്ടപ്പോള്‍ത്തന്നെ പേടിയായിരുന്നു. ശ്രീനാഥിനെ വെച്ച് ഞാനൊരു റിസ്ക്ക് എടുക്കുകയാണെന്നായിരുന്നു അന്ന് ബ്ലസി സാര്‍ പറഞ്ഞത്. അത് ശരിക്കുമൊരു റിസ്ക്കായിരുന്നു. അനുപം ഖേറിന്റെ കൊച്ചുമകളുടെ കാമുകന്റെ വേഷമായിരുന്നു പ്രണയത്തിലേത് എന്നും താരം പറഞ്ഞു.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...