അമ്മയുടെ കൈയ്യില്‍ നിന്നും നല്ല അടി കിട്ടിയതോടെയാണ് ഞങ്ങള്‍ അത് നിര്‍ത്തിയത് ; കുട്ടികാലത്തെ കുസൃതിയെ കുറിച്ച മഞ്ജു വാര്യർ !
മലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. തന്റെ മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്. മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, മലയാളത്തിൽ മാത്രമല്ല ഇതര ഭാഷാ ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്.
അഭിനയത്തിന് മുന്‍പ് തന്നെ മികച്ച നര്‍ത്തകിയായി പേരെടുത്തിരുന്നു മഞ്ജു. സിനിമ വിട്ടാലും ഡാന്‍സ് നിര്‍ത്തരുതെന്നായിരുന്നു മഞ്ജുവിനോട് അച്ഛന് പറഞ്ഞത്. തിരക്കുകള്‍ക്കിടയിലും നൃത്തം ചെയ്യാനായി സമയം കണ്ടെത്താറുണ്ട് താരം. രണ്ടാംവരവിന് നിമിത്തമായതും നൃത്തമായിരുന്നു. കുട്ടിക്കാലത്ത് താനും ചേട്ടനും ചേര്‍ന്ന് കാണിച്ചിരുന്ന വികൃതിയെക്കുറിച്ചുള്ള മഞ്ജു വാര്യരുടെ തുറന്നുപറച്ചില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫ്ളവേഴ്സ് ഒരുകോടിയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു മഞ്ജു ഇതേക്കുറിച്ച് സംസാരിച്ചത്.
വെറ്റില മുറുക്കിക്കൊണ്ട് മരിച്ച പോലെ കിടന്ന് മറ്റുള്ളവരെ പറ്റിക്കുമായിരുന്നു. നാല് വയസൊക്കെയുള്ളപ്പോഴായിരുന്നു ഇത്. ഞാന്‍ മാത്രമല്ല ചേട്ടനും ഇതില്‍ കൂട്ടാളിയാണ്. രണ്ടുനില വീട്ടിലായിരുന്നു അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത്. റോഡിന് തൊട്ടടുത്തായൊരു വരാന്തയുണ്ടായിരുന്നു. അച്ഛനും അമ്മയുമൊക്കെ കാണാതെ എങ്ങനൊക്കെയോ ആയാണ് വെറ്റില മുറുക്കുന്നത്. അതിലൂടെ ചുവന്ന വെള്ളം വരുമല്ലോ. അതുവെച്ചാണ് ആളുകളെ പേടിപ്പിക്കുന്നത്.ആ വെള്ളം കാണിച്ച് മരിച്ച് പോയെന്ന് പറഞ്ഞ് ആളുകളെ പേടിപ്പിക്കാമെന്നായിരുന്നു കരുതിയത്. ഞാനോ ചേട്ടനോ ഞങ്ങളിലാരാണ് കിടന്നതെന്നോര്‍മ്മയില്ല.
ഒരാള്‍ കിടക്കുമ്പോള്‍ മറ്റേയാള്‍ ഉച്ചത്തില്‍ കരയണം. ചിലരൊക്കെ അത് കണ്ടാലും മൈന്‍ഡ് ചെയ്യാതെ പോവും. പറ്റിപ്പാണെന്ന് മനസിലാവും. അമ്മയുടെ കൈയ്യില്‍ നിന്നും നല്ല അടി കിട്ടിയതോടെയാണ് ഞങ്ങള്‍ അത് നിര്‍ത്തിയതെന്ന് മഞ്ജു പറയുന്നുവീട്ടിലെ പഠിപ്പിസ്റ്റായിരുന്നതിനാല്‍ കുട്ടിക്കാലത്ത് മഞ്ജു തനിക്ക് വലിയ പാരയായിരുന്നതിനെക്കുറിച്ച് മധു വാര്യര്‍ പറഞ്ഞിരുന്നു. കലയിലും പഠനത്തിലുമെല്ലാം മഞ്ജു മുന്നിലായിരുന്നു. പരീക്ഷയുടെ പേപ്പുറുകളൊക്കെ കിട്ടിയാല്‍ മഞ്ജു എല്ലാത്തിലും മുന്നിലായിരിക്കും. അതേക്കുറിച്ച് പറഞ്ഞാണ് അച്ഛനും അമ്മയുമൊക്കെ കളിയാക്കിയിരുന്നതെന്നും നിനക്ക് അവളെ കണ്ടുപഠിച്ചൂടെയെന്ന ഡയലോഗും കേട്ടിട്ടുണ്ടെന്നും മധു നേരത്തെ പറഞ്ഞിരുന്നു.
ചേട്ടന് സൈനിക സ്കൂളില്‍ പഠിക്കാനായി പോയിരുന്ന സമയത്ത് തനിക്ക് വലിയ മിസ്സിംഗായിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ഇടയ്ക്കിടയ്ക്ക് ചേട്ടനെ കാണാനായി പോവാറുണ്ടായിരുന്നു. ആ യാത്രകളൊക്കെ എപ്പോഴും ഓര്ത്തിരിക്കുന്നതാണെന്നുമായിരുന്നു താരം പറഞ്ഞത്. അഭിനയത്തില്‍ അരങ്ങേറിയപ്പോഴും ചേട്ടന്റെ ലക്ഷ്യം സംവിധാനമായിരുന്നുവെന്നും മഞ്ജു പറഞ്ഞിരുന്നു.
വെള്ളരി പട്ടണം’ എന്ന ചിത്രമാണ് മഞ്ജു വാര്യരുടേതായി റിലീസ് കാത്തുനിൽക്കുന്ന മലയാള സിനിമ. സൗബിനും പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് വെട്ടിയാര്‍ ആണ്. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് വെള്ളരി പട്ടണം. സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്, ശബരീഷ് വര്‍മ, അഭിരാമി ഭാര്ഗവന്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.
തെന്നിന്ത്യന്‍ സൂപ്പര്‍ താരം ‘തല’ അജിത്തിന്റെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികയാകുകയാണ്. ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
‘തുനിവ്’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്ന പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. നരച്ച താടിയും മുടിയുമായി തോക്കേന്തി മാസ് ലുക്കില്‍ ഇരിക്കുന്ന അജിത്തിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ഇതോടെ ആക്ഷനും പ്രാധാന്യമുള്ള ചിത്രമാണ് തുനിവ് എന്ന് ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്.
പുതുമയുള്ള ജോഡിയെ വേണമെന്ന സംവിധായകന്റെ ആഗ്രഹമാണ് മഞ്ജുവിനെ നായികയാക്കിയതെന്നാണ് സൂചന. കഥാപാത്രത്തിന് മഞ്ജു വാര്യര്‍ അനുയോജ്യയാണെന്ന നിഗമനത്തില്‍ ഈ വര്‍ഷം ആദ്യം തന്നെ താരത്തെ സമീപിച്ചതായും വിവരമുണ്ട്. ‘നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘തുനിവ്’.
പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാന്‍ ആലോചിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച്.വിനോദാണ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന് അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.
