ചെറിയ ബഡ്ജറ്റില്‍ ആരും ചിന്തിക്കാത്ത കണ്ടന്റുകള്‍ കൊണ്ട് വരാന്‍ മലയാള സിനിമ ശ്രദ്ധിക്കാറുണ്ട്, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടന് മോഹന്‍ലാലാണെന്നും നിഖില്‍ സിദ്ധാര്‍ത്ഥ്
ചെറിയ ബഡ്ജറ്റില്‍ ആരും ചിന്തിക്കാത്ത കണ്ടന്റുകള്‍ കൊണ്ട് വരാന്‍ മലയാള സിനിമ ശ്രദ്ധിക്കാറുണ്ട്, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടന് മോഹന്‍ലാലാണെന്നും നിഖില്‍ സിദ്ധാര്‍ത്ഥ്
ചെറിയ ബഡ്ജറ്റില്‍ ആരും ചിന്തിക്കാത്ത കണ്ടന്റുകള്‍ കൊണ്ട് വരാന്‍ മലയാള സിനിമ ശ്രദ്ധിക്കാറുണ്ട്, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടന് മോഹന്‍ലാലാണെന്നും നിഖില്‍ സിദ്ധാര്‍ത്ഥ്
ഹാപ്പി ഡേയ്സ് എന്ന തെലുങ്ക് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് നിഖില്‍ സിദ്ധാര്‍ഥ്. മലയാളി താരം അനുപമ പരമേശ്വറും നിഖില്‍ സിദ്ധാര്‍ഥും ഒരുമിച്ച് എത്തിയ കാര്‍ത്തികേയ 2 എന്ന ചിത്രം മികച്ച വിജയമാണ് നേടിയത്. ഇപ്പോഴിതാ ചിത്രം മലയാളത്തിലേയ്ക്കും എത്തുകയാണ്. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി അനുപമയോടൊപ്പം നടന് നല്കിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.
ഒടിടിയില്‍ കൂടുതല്‍ സിനിമകള്‍ ഇറങ്ങാന്‍ തുടങ്ങിയതിന് ശേഷം ഒരുപാട് സിനിമകള്‍ കണ്ടു. ചെറിയ ബഡ്ജറ്റില്‍ ആരും ചിന്തിക്കാത്ത കണ്ടന്റുകള്‍ കൊണ്ട് വരാന്‍ മലയാള സിനിമ ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളെ എപ്പോഴും താന്‍ ശ്രദ്ധിക്കാറുണ്ട്.
മലയാളത്തിലെ കുമ്പളങ്ങി നൈറ്റ്സ് കണ്ടിട്ട് ഒരുപാട് ഇഷ്ടമായിയെന്നും അദ്ദേഹം പറഞ്ഞു. പിന്നെ പ്രേമത്തിന്റെ താന്‍ മലയാളം വെര്‍ഷനാണ് താന്‍ കണ്ടത്. നല്ല ക്വാളിറ്റിയും അടിപൊളി ഷോര്‍ട്ടുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ പുലിമുരുകന് സിനിമയുടെ തെലുങ്ക് വെര്‍ഷനാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത് കണ്ടതില്‍ താന്‍ ഓര്‍ക്കുന്ന ഒരു സിനിമ ട്രാന്‍സാണ്. സിനിമയിലെ സംഗീതവും ഫഹദിന്റെ പെര്‍ഫോമന്‍സും അതിശയിപ്പിക്കുന്നതാണ്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടന് മോഹന്‍ലാലായിരുന്നു. എന്നാല്‍ ഫഹദിന്റെ സിനിമകളിലൂടെ താന്‍ അദ്ദേഹത്തെയും ഒരുപാട് ഇഷ്ടപ്പെടുന്നു.
പുഷ്പയിലും വിക്രത്തിലുമുള്ള അദ്ദേഹത്തിന്റെ അഭിനയം ഒരു രക്ഷയുമില്ലാത്തതാണെന്നും നിഖില്‍ സിദ്ധാര്‍ഥ് പറഞ്ഞു. കാര്‍ത്തികേയ 2 സെപ്തംബര്‍ 23ന് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തുക. മുഗ്ദാ എന്ന കഥാപാത്രത്തെയാണ് അനുപമ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കാര്‍ത്തികേയ എന്ന കഥാപാത്രത്തെയാണ് നിഖില്‍ അവതരിപ്പിക്കുന്നത്.
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....