പരിസരം മറന്ന് കെട്ടിപ്പിടിച്ച് നടക്കുന്ന ജോഡികൾ! ബിഗ് ബോസിലെ ആദ്യ പ്രണയം ഇവർ തമ്മിലോ?
കഴിഞ്ഞ സീസൺ വലിയ ആവേശത്തോടെ പോയിക്കൊണ്ടിരിക്കയാണ് കൊറോണ വില്ലനായത്. അതുകൊണ്ട് തന്നെ പേർളി ശ്രീനീഷ് ജോഡിയെപോലെ മനോഹരമായൊരു പ്രണയം ബിഗ് ബോസ് ആരാധകർക്ക് ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ മൂന്നാം പതിപ്പ് വമ്പന്‍ പ്രതീക്ഷ നല്കി കൊണ്ടാണ് ആരംഭിച്ചിരിക്കുന്നത്. ഒരാഴ്ചയോളം നീണ്ട ഷോ പ്രേക്ഷകര്‍ക്ക് വലിയ ആവേശം തന്നില്ലെങ്കിലും മത്സരാർത്ഥികളെ അടുത്തറിയാനും ആർമി ഗ്രൂപ്പ് മുതൽ ഫാൻ പേജ് വരെ തുടങ്ങാനും ഇടയാക്കിയിട്ടുണ്ട്. കൂടാതെ മത്സരാർത്ഥികൾക്കായി പി ആർ വർക്കും ആവശ്യത്തിൽ കൂടുതൽ നടക്കുന്നുണ്ട്. . മുന്‍പ് പ്രവചിച്ചിരുന്ന പലരും ഷോ യില്‍ ഇല്ലെന്നുള്ളതാണ് പ്രേക്ഷകര്‍ക്ക് ഏറെ നിരാശ നല്‍കിയിരിക്കുന്നത്. എന്നാല്‍ മലയാളികള്‍ക്ക് അത്ര സുപരിചിതമല്ലാത്ത ചില പുതുമുഖങ്ങളായ ഇത്തവണ ഷോ യില്‍ ഉള്ളത്. ഓരോരുത്തരും എങ്ങനെ ആയിരിക്കുമെന്ന് അറിയില്ലാത്തത് കൊണ്ട് തന്നെ പ്രകടനങ്ങള്‍ക്ക് അനുസരിച്ചാണ് ആരാധകരുടെ എണ്ണം വര്‍ദ്ധിച്ചത്. ഈ സീസണിലും ഒരു പ്രണയം ഉണ്ടാവുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും ചെറുതും വലുതമായ പ്രണയം ഉടലെടുത്തിരുന്നു. ഇത്തവണ അതിനുള്ള സാധ്യതകള്‍ തെളിഞ്ഞ് വന്നതായിട്ടാണ് സൂചനകൾ.
ആഴ്ചയുടെ അവസാനം ശനി, ഞായര്‍ ദിവസങ്ങളിലാണ് അവതാരകനായ മോഹന്‍ലാല്‍ മത്സരാര്‍ഥികള്‍ക്ക് മുന്നിലെത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയില്‍ വീടിനുളളില്‍ നടന്ന പല കാര്യങ്ങളും അവിടെ ചര്‍ച്ചയാവാറുണ്ട്. അതിലൊന്ന് ബിഗ് ബോസില്‍ ഗ്രൂപ്പിസം ഉണ്ടോ എന്നുള്ളതാണ്. നാല് പേര് ചേര്‍ന്ന് ഒരു ഗ്രൂപ്പ് തുടങ്ങിയതായി താനറിഞ്ഞെന്ന് സൂചിപ്പിച്ചെങ്കിലും ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയില്ല. എന്നാല്‍ ഉദ്ദേശിച്ചത് തങ്ങളെയാണെന്ന് അഡോണിയും റിതു മന്ത്രയും തിരിച്ചറിഞ്ഞിരുന്നു. അവരുടെ ഇടയിൽ ആദ്യം മുതൽ തന്നെ രഹസ്യസംസാരങ്ങളും ചർച്ചകളും ഉണ്ടായിട്ടുണ്ട്. കൂടാതെ ആദ്യം മുതൽ അവർ പരസ്പരം പറയുന്നുമുണ്ട് ഇരുവരും ഒരേ ചിന്താഗതിക്കാരാണെന്ന് .
ബിഗ് ബോസിലെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ ഇരുവരും ഒന്നിച്ച് സംസാരിക്കാറുണ്ട്. സായി വിഷ്ണുവിനെയും റംസാനെയും ചേര്‍ത്ത് മറ്റുള്ളവരുടെ ഗെയിം പ്ലാനുകളെ കുറിച്ചും ഇവര്‍ സംസാരിക്കാറുണ്ട്. ഇതോടെ നാല് പേരും ചേര്‍ന്ന് ഒരു ഗ്രൂപ്പ് ആയി മാറിയിട്ടുള്ളതായി സൂചന സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിരുന്നു. പലപ്പോഴും റിതു മന്ത്രയാണ് മറ്റുള്ളവര്‍ക്ക് പല ഉപദേശങ്ങളും നല്‍കിയിരുന്നത്. എന്നാല്‍ മോഹന്‍ലാല്‍ ചോദ്യം ചെയ്തോടെ ഇരുവരും പ്രതിസന്ധിയിലായി. റിതു ഗ്രൂപ്പിസം സമ്മതിച്ചെങ്കിലും അഡോണി എതിർക്കുകയാണ് ഉണ്ടായത്.
ഇക്കാര്യം സംസാരിച്ച് കൊണ്ടിരിക്കുന്ന റിതുവിന്റെയും അഡോണിയുടെയും ദൃശ്യങ്ങളാണ് ആരാധകരിപ്പോള്‍ ഏറ്റുപിടിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ പോയതിന് ശേഷം ഗാര്ഡന് ഏരിയയില്‍ അദ്ദേഹം പറഞ്ഞ ഗ്രൂപ്പിസത്തെ പറ്റി ഇരുവരും സംസാരിച്ചു. ആദ്യം സംസാരിക്കാന്‍ വിമുഖത കാണിച്ച റിതുവിനെ ചേര്‍ത്ത് പിടിച്ച് കൊണ്ടാണ് അഡോണി മുന്നോട്ട് വന്നത്. ഇരുവരുടെയും ഈ പ്രവൃത്തികള്‍ ഒരു പ്രണയത്തിന്റെ സൂചന നല്കുന്നതല്ലേ…? എന്ന ചോദ്യമാണ് ആരാധകര്‍ക്കിടയില്‍ ഉയര്‍ന്ന് വരുന്നത്. ഇതുമായി ബന്ധപ്പെട്ട് ബിഗ് ബോസ് ഓഫിഷ്യല്‍ ഗ്രൂപ്പില്‍ വന്ന എഴുത്ത് ശ്രദ്ധേയമാവുകയാണ്.
റിതുവും അഡോണിയും തമ്മില്‍ ഇതുപോലെ കെട്ടിപ്പിടിച്ചു നടക്കാന്‍ തക്കവണ്ണം അവിടെ എന്തുണ്ടായി? റിതുവിന് ബിഗ് ബോസ് ഹൗസില്‍ പല ഹോട്ട് കാര്യങ്ങളും ചെയ്യാനുണ്ട് എന്ന് മുമ്പുള്ള എന്റെ റിവ്യൂവില്‍ എഴുതിയതിന് രോഷം കൊണ്ടവര്‍ ഇത് കാണുക. അങ്ങനെ എഴുതിയത് അഡോണിയും റിതുവും മാറിയിരുന്ന് എപ്പോഴും സംസാരിക്കുന്നത് കണ്ടതുകൊണ്ടു കൂടിയായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ എന്തു പറയുന്നു? ഇവിടെ ഒരു പ്രണയം വിരിയുമോ?’ എന്നും എഴുത്തില്‍ പറയുന്നു. ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ ഇത്തരമൊരു ചർച്ച പ്രണയത്തിലേക്ക് എത്തും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.
