ഭാര്യയുടെ വിയോഗത്തിന് ശേഷം മകനെ വളര്‍ത്തുന്നതില്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടു, അച്ഛന്റെയും അമ്മയുടെയും വേഷം ഒറ്റയ്ക്ക് ചെയ്യേണ്ടി വരുന്നത് വല്ലാത്ത അവസ്ഥയാണ്; ഭാര്യയുടെ വിയോഗത്തെ കുറിച്ചും പുതിയ പ്രണയത്തെ കുറിച്ചും രാഹുല്‍ ദേവ്

വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് രാഹുല്‍ ദേവ്. ഇപ്പോഴിതാ ഭാര്യയുടെ വിയോഗത്തെ കുറിച്ചും പുതിയ പ്രണയത്തെ കുറിച്ചും പറഞ്ഞ് എത്തിയിരിക്കുകയാണ് നടന്. കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് 2009ല്‍ ആണ് രാഹുലിന്റെ ഭാര്യ റിന ദേവി മരിച്ചത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നടി മുഗ്ധ ഗോഡ്സെയുമായുള്ള പ്രണയത്തെ കുറിച്ചും താരം സംസാരിച്ചു.
ഭാര്യയുടെ വിയോഗത്തിന് ശേഷം മകനെ വളര്‍ത്തുന്നതില്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടുവെന്നും, അച്ഛന്റെയും അമ്മയുടെയും വേഷം ഒറ്റയ്ക്ക് ചെയ്യേണ്ടി വരുന്നത് വല്ലാത്ത അവസ്ഥയാണെന്നും രാഹുല്‍ പറയുന്നത്. ഒരു കുട്ടി വളര്‍ന്നു വരുമ്പോള്‍ അമ്മയ്ക്കുള്ള പങ്ക് വലുതാണ്. സ്ത്രീകള്‍ക്ക് കുട്ടികളെ കുറച്ച് കൂടി മനസിലാക്കാന്‍ സാധിക്കും.
പലപ്പോഴും തന്റെ മനസ്സ് കൈവിട്ട് പോയിട്ടുണ്ട്. അച്ഛനും അമ്മയുമാകാന്‍ താന്‍ ഒറ്റയ്ക്ക് ശ്രമിച്ചു കൊണ്ടേയിരുന്നു. രക്ഷിതാക്കളുടെ യോഗത്തിന് സ്കൂളിലേക്ക് പോകുമ്പോള്‍, അവിടെ ഭൂരിഭാഗവും സ്ത്രീകളെയാണ് കണ്ടിട്ടുള്ളത്. ആ സമയത്തെല്ലാം തനിക്ക് എന്തോ അരക്ഷിതാവസ്ഥ തോന്നും.
വളരെ ദുഖകരമായ സംഗതിയാണ്. ആര്‍ക്കും പങ്കാളിയെ നഷ്ടമാകരുതെന്ന് താന്‍ ആഗ്രഹിക്കുന്നു. സിനിമയില്‍ കാണുമ്പോള്‍ വളരെ എളുപ്പമാണെന്ന് തോന്നും. എന്നാല്‍ പങ്കാളി നഷ്ടപ്പെട്ട് കുട്ടികളെ വളര്‍ത്തേണ്ടി വരുന്നത് വലിയ പ്രതിസന്ധിയാണ് എന്നാണ് രാഹുല്‍ ദേവ് പറയുന്നത്.
അതേസമയം, കുറച്ച് നാളുകളായി നടി മുഗ്ധ ഗോഡ്സെയുമായി പ്രണയത്തിലാണ് രാഹുല്‍ ദേവ്. ഇരുവരും തമ്മില്‍ പതിനാല് വയസിന്റെ പ്രായ വ്യത്യാസമുണ്ട്. പ്രായ വ്യത്യാസം മുഗ്ധയെ സംബന്ധിച്ച് ന്യയമല്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും എന്നാല്‍ ഈ പ്രണയബന്ധത്തില്‍ ഇരുവരും സംതൃപ്തരാണെന്നും രാഹുല്‍ പറഞ്ഞു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...