serial news
ഓണം കഴിഞ്ഞു പോയത് മരണത്തിലേക്ക്; ഓണാശംസകൾക്ക് താഴെ ആദരാഞ്ജലികൾ ; വില്ലനായത് കാൻസർ ; ആ കാഴ്ച്ച നടുക്കുന്നത്; രശ്മിയുടെ അവസാനത്തെ വാക്കുകൾ വൈറലാകുന്നു!
ഓണം കഴിഞ്ഞു പോയത് മരണത്തിലേക്ക്; ഓണാശംസകൾക്ക് താഴെ ആദരാഞ്ജലികൾ ; വില്ലനായത് കാൻസർ ; ആ കാഴ്ച്ച നടുക്കുന്നത്; രശ്മിയുടെ അവസാനത്തെ വാക്കുകൾ വൈറലാകുന്നു!
മലയാളികൾക്ക് ഏറെ പ്രിയങ്കരമായ സീരിയൽ ആണ് സ്വന്തം സുജാത. കഴിഞ്ഞ ദിവസം സീരിയലിലെ സാറാമ്മയുടെ വേർപാട് ഇന്നും പ്രേക്ഷകർക്ക് വിശ്വസിക്കാൻ ആയിട്ടില്ല. സ്വന്തം സുജാത എന്ന സീരിയലില്‍ സാറാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ നടിയാണ് രശ്മി ജയഗോപാല്‍.
നല്ല ആരോഗ്യത്തോടെ കണ്ടിരുന്ന നടിയുടെ മരണവാര്‍ത്ത ആർക്കും വിശ്വസിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോള്‍ ആരാധകരെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ ഞെട്ടിച്ചിരിയ്ക്കുകയാണ് . കാന്‍സര്‍ എന്ന രോഗം തന്റെ ഉള്ളിലുണ്ട് എന്ന് തിരിച്ച് അറിയാതെ പോയതാണ് രശ്മിയുടെ മരണത്തിന് കാരണം.
ബയോപ്സി റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പേ മരണപ്പെട്ടു. ഇപ്പോഴിതാ താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വൈറലാവുന്നു. അവസാനമായി രശ്മി പങ്കുവച്ച കുറിപ്പ് ആരാധകരുടെ കമെന്റുകളോടെയാണ് ശ്രദ്ധ നേടുന്നത്.
സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായിരുന്ന നടിയായിരുന്നു രശ്മി. ലൊക്കേഷനിലെ തമാശകള്‍ എല്ലാം താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. റീല്‍സ് ചെയ്യുന്നതില്‍ എല്ലാം എന്നും മുന്നിലാണ്. അത്തരം റീല്‍സ് വീഡിയോകളാണ് ഇപ്പോള്‍ ആരാധകരെയും സഹപ്രവര്‍ത്തകരെയും കണ്ണീരിലാഴ്ത്തുന്നത്.
സ്വന്തം സുജാത എന്ന സീരിയലിന്റെ ലൊക്കേഷനില്‍ ഓണം ആഘോഷിച്ച ചിത്രങ്ങളാണ് ഏറ്റവും ഒടുവില്‍ രശ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പൂക്കളത്തിന് അടുത്തിരിയ്ക്കുന്ന ചിത്രത്തിനൊപ്പം ഓണാശംസകള്‍ അറിയിച്ച പോസ്റ്റിന് താഴെ ഇപ്പോള്‍ ആദരാഞ്ജലികള്‍ അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് വരുന്നത്.
സുജാതയുടെ ലാസ്റ്റ് ഷെഡ്യൂളില്‍ തീരെ വയ്യ എന്ന് രശ്മി പറയുന്നുണ്ടായിരുന്നു എന്നാണ് ചന്ദ്ര ലക്ഷ്മണ് പറയുന്നത്. ഒണാഘോഷം കഴിഞ്ഞ് തിരുവനന്തപുരത്തുള്ള ബന്ധുവിനെ കാണാന്‍ പോയപ്പോള്‍ തീരെ അവശയായി ഡോക്ടറെ കാണുകയായിരുന്നു. അപ്പോഴേക്കും രോഗാവസ്ഥ മൂര്‍ച്ഛിച്ചിരുന്നു. ബയോപ്സിയ്ക്ക് അയച്ചിരുന്നുവെങ്കിലും റിസള്‍ട്ട് വരുന്നതിന് മുന്‍പേ ചേച്ചിയമ്മ പോയി എന്ന് ടോഷും കുറിച്ചു.
രോഗത്തെ കുറിച്ചുള്ള ഒരു സൂചനയും രശ്മിയുടെ ശരീരം പ്രകടിപ്പിച്ചില്ലായിരിക്കണം എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. അത്രയേറെ ആരോഗ്യത്തോടെയും സന്തോഷത്തോടെയുമാണ് രശ്മി സെറ്റില്‍ വന്നിരുന്നത്. എല്ലാത്തിനും മുന്നിലായിരുന്നുവത്രെ. ഈ വേര്‍പാട് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് കിഷോര്‍ സത്യയും സീമ ജി നായരും. ചന്ദ്രയും ടോഷും എല്ലാം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
about rashmi
