Malayalam
കഴിഞ്ഞ വര്‍ഷം കാവ്യയ്ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത് ഐഫോണ്‍ 13 പ്രോ മാക്സ്; ഇത്തവണ ഒന്നുമില്ല?; സോഷ്യല്‍ മീഡിയയില്‍ വൈറലായി കാവ്യയുടെ പിറന്നാള്‍ ദിന ചര്‍ച്ചകള്‍
കഴിഞ്ഞ വര്‍ഷം കാവ്യയ്ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത് ഐഫോണ്‍ 13 പ്രോ മാക്സ്; ഇത്തവണ ഒന്നുമില്ല?; സോഷ്യല്‍ മീഡിയയില്‍ വൈറലായി കാവ്യയുടെ പിറന്നാള്‍ ദിന ചര്‍ച്ചകള്‍
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. നടിയോട് എന്നും പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും താരത്തിന്റെ ആരാധകര്‍ക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. കാവ്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. നടന് ദിലീപിമായുള്ള വിവാഹത്തിന് ശേഷമാണ് കാവ്യ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നടിയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദിലീപിന്റെയും കാവ്യയുടെയും ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് ഇരുവരുടെയും വിശേഷങ്ങള്‍ പുറത്ത് വരുന്നത്. ഇവ നിമിഷനേരം കൊണ്ട് വൈറലാവാറുമുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കാവ്യയുടെ 38ാം പിറന്നാള്‍. പതിവ് പോലെ തന്നെ കാവ്യയുടെ ഫാന്‍സ് പേജുകളില്‍ എല്ലാം പിറന്നാള്‍ ആശംസകള്‍ മുടങ്ങാതെ എത്തിയിട്ടുണ്ട്.
എന്നാല്‍ ദിലീപോ കാവ്യയുടെ ഉറ്റ സുഹൃത്തുക്കള്‍ പോലുമോ കാവ്യയ്ക്ക് ഒരു പിറന്നാള്‍ ആശംസ അറിയിച്ച് പോസ്റ്റ് പോലും പങ്കുവെച്ചിരുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. മീനാക്ഷിയോ ദിലീപോ കാവ്യയ്ക്ക് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ എത്തിയില്ല എന്നതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ അല്പം വൈകി ആണെങ്കിലും കാവ്യയ്ക്ക് ബേര്‍ത്ത് ഡേ ആശംസകളുമായി മീനാക്ഷിയും ഇന്‍സ്റ്റഗ്രാമില്‍ എത്തി. കാവ്യയ്ക്ക് ഒപ്പം ചേര്‍ന്നിരിയ്ക്കുന്ന ഒരു ഫോട്ടോയാണ് മീനാക്ഷി പങ്കുവച്ചിരിയ്ക്കുന്നത്. നിറഞ്ഞ സന്തോഷത്തോടെ മീനൂട്ടിയെ കാവ്യ ചേര്‍ത്ത് പിടിച്ചിരിയ്ക്കുന്നതും ചിത്രത്തില്‍ കാണാം.
ലവ് ഇമോജി മാത്രമാണ് ഫോട്ടോയ്ക്ക് മീനാക്ഷി നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍. ബേര്‍ത്ത് ഡേ വിഷസോ മറ്റോ ഒന്നും ഇല്ല. തന്റെ സ്നേഹം ഒറ്റ ചിത്രത്തില്‍ അറിയിക്കുകയാണ് മീനൂട്ടി. ഫോട്ടോയ്ക്ക് ലൈക്ക് അടിച്ചുകൊണ്ട് സിനിമാ സീരിയല്‍ രംഗത്തെ താരങ്ങളും എത്തിയിട്ടുണ്ട്. എന്നാല്‍ ഫോട്ടോയുടെ കമന്റ് ബോക്സ് മീനാക്ഷി ഓഫ് ചെയ്തു വച്ചിരിക്കുകയാണ്. നേരത്തെയും കാവ്യയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവയ്ക്കുമ്പോള്‍ മീനാക്ഷി കമന്റ് ബോക്സ് ഓഫ് ചെയ്തിരുന്നു.
കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് നടി നമിതയുടെയും പിറന്നാള്‍. അടുത്ത കൂട്ടുകാരിയായ നമിതയുടെ പിറന്നാളിന് ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവയ്ക്കാന്‍ മീനാക്ഷി മറന്നിട്ടില്ല. താരത്തിനൊപ്പം ഉള്ള സെല്‍ഫി ചിത്രത്തിനൊപ്പം ഹാപ്പി ബേര്‍ത്ത് ഡേ എന്ന ക്യാപ്ഷനും മീനാക്ഷി ഇട്ടിട്ടുണ്ട്. എന്നാല്‍ ഈ പോസ്റ്റിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തു വച്ചിട്ടില്ല. രാവിലെ നമിതയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയും മീനാക്ഷി പങ്കുവച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ കൊഴുക്കാന്‍ തുടങ്ങിയത്. ദിലീപും കാവ്യയും തമ്മില്‍ ആസ്വാരസ്യങ്ങള്‍ തുടങ്ങിയെന്നും ഉടനെ വേര്പിരിയുമോ എന്നുമെല്ലാമാണ് ചോദ്യങ്ങള്‍ വരുന്നത്. കഴിഞ്ഞ പിറന്നാളിന് അന്നത്തെ ലേറ്റസ്റ്റ് മോഡലായ ഐഫോണ്‍ 13 പ്രോ മാക്സ് ആയിരുന്നു ദിലീപ് കാവ്യയ്ക്ക് സമ്മാനമായി നല്‍കിയിരുന്നത്. പുതിയ മോഡല്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കമാണ് പിറന്നാള്‍ സമ്മാനമായി കാവ്യയ്ക്ക് നല്‍കിയത്.
ദിലീപ് തന്നെയാണ് ഇക്കാര്യം ആരാധകരോട് പറഞ്ഞത്. പുതിയ ഫോണ്‍ കാവ്യയ്ക്ക് ആണോ മീനാക്ഷിയ്ക്കാണോ ദിലീപേട്ടാ എന്ന് ചോദിച്ച ആരാധകനോട് കാവ്യയ്ക്ക് എന്നാണ് ദിലീപ് മറുപടി പറഞ്ഞത്. അതുകൊണ്ടു തന്നെ ഈ വര്‍ഷം ഒരു പിറന്നാള്‍ ആശംസ പോലും നല്കാത്തതിനാല് ആരാധകരും നിരാശരാണ്. അതേസമയം, ദിലീപ് തന്റെ ഷൂട്ടിംഗ് തിരക്കുകളുമായി രാജസ്ഥാനില്‍ ആണെന്നാണ് വിവരം. വോയിസ് ഓഫ് സത്യനാഥന് എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ദിലീപ് തന്റെ തിരക്കുകള്‍ കാരണമാണ് പിറന്നാള്‍ ആശംസിക്കാതിരുന്നതെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. എന്നാല്‍ ദിലീപും കാവ്യയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്നും അതുകൊണ്ടാണ് ഇങ്ങനെയെന്നും ഇനിയെന്നാണാവോ വേര്‍പിരിയുന്നതെന്ന തരത്തിലുള്ള അധിക്ഷേപ കമന്റുകളുമായും നിരവധി പേരാണ് എത്തിയിരിക്കുന്നത്. മീനാക്ഷിയുടെ പോസ്റ്റും എത്താന്‍ വൈകിയതോടെ കുടുംബത്തില്‍ മൊത്തത്തില്‍ പ്രശ്നമാണെന്ന തരത്തിലും കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
