Connect with us

നന്ദിനിയായി ആദ്യം തന്റെ മനസ്സിലുണ്ടായിരുന്ന നടി ഐശ്വര്യ റായി അല്ലായിരുന്നു; തുറന്ന് പറഞ്ഞ് മണിരത്‌നം

Malayalam

നന്ദിനിയായി ആദ്യം തന്റെ മനസ്സിലുണ്ടായിരുന്ന നടി ഐശ്വര്യ റായി അല്ലായിരുന്നു; തുറന്ന് പറഞ്ഞ് മണിരത്‌നം

നന്ദിനിയായി ആദ്യം തന്റെ മനസ്സിലുണ്ടായിരുന്ന നടി ഐശ്വര്യ റായി അല്ലായിരുന്നു; തുറന്ന് പറഞ്ഞ് മണിരത്‌നം

മണിരത്‌നം സംവിധാനത്തില്‍ പുറത്തെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഐശ്വര്യ റായ്, വിക്രം, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, ജയംരവി, പ്രകാശ് രാജ്, പാര്‍ഥിപന്‍, ശരത്കുമാര്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ലാല്‍, വിക്രം പ്രഭു, കിഷോര്‍, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി ഒരു വലിയ താരനിരയെത്തുന്ന ചിത്രം വലിയ പ്രതീക്ഷകളാണ് പേക്ഷകര്‍ക്ക് നല്‍കുന്നത്.

ചിത്രത്തില്‍ ചോള സാമ്രാജ്യത്തിലെ പഴുവൂര്‍ റാണിയായ നന്ദിനിയുടെ കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. നന്ദിനിയായി ആദ്യം തന്റെ മനസ്സിലുണ്ടായിരുന്ന നടി രേഖയായിരുന്നുവെന്ന് പറയുകയാണ് മണിരത്‌നം. 1994 ലാണ് പൊന്നിയിന്‍ സെല്‍വന്‍ ആദ്യമായി ചെയ്യാനൊരുങ്ങിയത്. പഴുവൂര്‍ റാണിയായി എന്റെ മനസ്സിലുണ്ടായിരുന്നത് രേഖയായിരുന്നു.

എന്നാല്‍ അന്ന് അത് നടക്കാതെ പോയി. പതിനാറ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സിനിമ സാധ്യമായത്. ഒടുവില്‍ ഐശ്വര്യയിലേക്ക് എത്തുകയായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഐശ്വര്യ അല്ലാതെ മറ്റൊരു നായിക മനസ്സിലേക്ക് വന്നില്ല മണിരത്‌നം വെളിപ്പെടുത്തുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്രനോവല്‍ ആധാരമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗമാണ് സെപ്തംബര്‍ 30 ന് റിലീസ് ചെയ്യുന്നത്. സംഗീതം എ.ആര്‍. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. തമിഴ്, ഹിന്ദി, തെലുങ്കു, മലയാളം, കന്നഡ എന്നീ 5 ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

More in Malayalam

Trending