News
ഹോളിവുഡില്‍ അഭിനയിച്ചാല്‍ വലിയ ആളാകുമോ, ചിമ്പു പറഞ്ഞത് ധനുഷിനെ കുറിച്ച്…; സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച
ഹോളിവുഡില്‍ അഭിനയിച്ചാല്‍ വലിയ ആളാകുമോ, ചിമ്പു പറഞ്ഞത് ധനുഷിനെ കുറിച്ച്…; സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച
ഗൗതം മേനോന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘വെന്ത് തനിന്തത് കാട്’. ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിമ്പുവാണ്ചിത്രത്തിലെ നായകന്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് ശേഷം നടന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
എപ്പോഴാണ് വലിയ ആളാകുന്നത്, ഹോളിവുഡില്‍ അഭിനയിച്ചാല്‍ വലിയ ആളാകുമോ എന്നാണ് നടന് ചോദിക്കുന്നത്. ധനുഷിനെക്കുറിച്ചാണ് ചിമ്പുവിന്റെ പരാമര്‍ശമെന്നാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച. പിന്നാലെ ചിമ്പുവിനെ വിമര്‍ശിച്ചു കൊണ്ടും നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
‘ഞാനെത്ര വലുതായാലും, എന്നേക്കാള്‍ വലുതായ ആളുകള്‍ ഉണ്ടാകും. ഹോളിവുഡില്‍ അഭിനയിച്ചു എന്നിരിക്കട്ടെ, എന്താണ് അടുത്തത്. എന്തായാലും, എവിടെ പോയാലും, ആളുകള്‍ വലിയ ആളാകാനുള്ള ഓട്ടത്തിലാണ്. എനിക്ക് മനസിലാകുന്നില്ല എന്താണ് ‘വലിയ ആള്’ എന്ന്. ഞാന്‍ എന്റെ ജോലി ഭംഗിയായി ചെയ്യുന്നത് എന്നെ വലിയ ആളാക്കും എന്നാണ് ഞാന്‍ കരുതുന്നത്,’ എന്നും ചിമ്പു പറഞ്ഞു.
സിനിമ രംഗത്ത് ചിമ്പുവും ധനുഷും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ട് എന്ന തരത്തില്‍ സംസാരമുണ്ട്. ഇരുവരുെ ഒരേ കാലയളവില്‍ ആണ് സിനിമയില്‍ എത്തുന്നത്. എന്നാല്‍ ‘ധനുഷ് എന്റെ എതിരാളിയാണെന്നും ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടെന്നും പലരും കരുതുന്നു. വ്യക്തമായി പറഞ്ഞാല്‍, അത് ശരിയല്ല. ഞാന്‍ ഒരു സന്തോഷവാനായ മനുഷ്യനാണ്, എല്ലാവര്ക്കും എന്നെക്കുറിച്ച് അറിയാം. ധനുഷ് എനിക്ക് നല്ല സുഹൃത്താണ്,’എന്നും മുമ്പ് ഒരു അഭിമുഖത്തില്‍ ചിമ്പു പറഞ്ഞിരുന്നു.
അതേസമയം, ഹോളിവുഡിലും സാന്നിധ്യമറിയിച്ച് മുന്നേറുകയാണ് ധനുഷ് ഇപ്പോള്‍. റൂസോ ബ്രദേഴ്സ് സംവിധാനം ചെയ്ത ‘ദി ഗ്രേ മാന്‍’ ആണ് ധനുഷിന്റേതായി അവസാനം പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം. നെറ്റ്ഫ്ലിക്സ് നിര്‍മ്മിച്ച ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു ഇത്. ജൂലൈ 22നായിരുന്നു ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. മികച്ച പ്രതികരണമാണ് ലഭിച്ചതും.
