Connect with us

മൗനരാഗം താരങ്ങളുടെ ഈ അവസ്ഥ കണ്ടോ..?; മനോഹറും വിക്രവും എല്ലാം ദേ നിലത്തുകിടക്കുന്നു; കിരൺ പിന്നിൽ നിന്ന് ചെയ്ത കാര്യം; വീഡിയോ വൈറൽ!

serial news

മൗനരാഗം താരങ്ങളുടെ ഈ അവസ്ഥ കണ്ടോ..?; മനോഹറും വിക്രവും എല്ലാം ദേ നിലത്തുകിടക്കുന്നു; കിരൺ പിന്നിൽ നിന്ന് ചെയ്ത കാര്യം; വീഡിയോ വൈറൽ!

മൗനരാഗം താരങ്ങളുടെ ഈ അവസ്ഥ കണ്ടോ..?; മനോഹറും വിക്രവും എല്ലാം ദേ നിലത്തുകിടക്കുന്നു; കിരൺ പിന്നിൽ നിന്ന് ചെയ്ത കാര്യം; വീഡിയോ വൈറൽ!

പ്രദീപ് പണിക്കരുടെ രചനയില്‍ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് ‘മൗനരാഗം’. ‘ഭാര്യ’ എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്.

സീരിയൽ പ്രേക്ഷകർക്കിടയിൽ വളരെ വേഗത്തിൽ സ്വീകാര്യത നേടിയ പരമ്പരയായിരിക്കുകയാണ് മൗനരാഗം. സീരിയലിലെ കല്യാണി- കിരൺ ജോഡിക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരാണുള്ളത്.

മിനിസ്‌ക്രീനിലും സോഷ്യൽമീഡിയയിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന പരമ്പര ഇപ്പോൾ വമ്പൻ ട്വിസ്റ്റുകളിലൂടേയും ആകാംഷ നിറയ്ക്കുന്ന മുഹൂർത്തങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് പരമ്പര കടന്നുപോകുന്നത്.

മൗനരാഗം എന്ന ഒറ്റ സീരിയലിലൂടെ പ്രേക്ഷക പ്രീതി നേടിയ നടനാണ് നലീഫ് ജിയ. കിരൺ എന്ന നായക കഥാപാത്രത്തെയാണ് സീരിയലിൽ നലീഫ് ജിയ അവതരിപ്പിക്കുന്നത്. മലയാളം ഒട്ടും അറിയാതിരുന്നിട്ടും തന്റെ അഭിനയ മികവുകൊണ്ട് മാത്രം മലയാളി പ്രേക്ഷകരുടെ കൈയടി നേടിയ താരമാണ് നലീഫ്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര 530 എപ്പിസോഡുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്.

നലീഫ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും കാണാൻ ആരാധകർ വളരെ തത്പരരാണ്. അത്തരത്തിൽ നലീഫ് പോസ്റ്റ്‌ ചെയ്ത ലൊക്കേഷൻ വീഡിയോ വളരെ വേഗമാണ് മൗനരാഗം ഫാൻസ്‌ ഏറ്റെടുത്തത്. നമ്മുടെ ലൊക്കേഷനിലെ ഡൗൺ ടു എർത് സെലിബ്രിറ്റീസ്‌ എന്ന അടിക്കുറിപ്പിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മൗനരാഗത്തിലെ താരങ്ങളെല്ലാം തറയിൽ കിടന്ന് വിശ്രമിക്കുന്നതാണ് സംഭവം. നലീഫിന്റെ നര്‍മ്മബോധത്തെ പ്രശംസിച്ചാണ് വീഡിയോക്ക് താഴെ വന്നിരിക്കുന്ന കമന്റുകൾ ഏറെയും.

മലയാളം ഒട്ടും അറിയാതിരുന്നിട്ട് പോലും തന്റെ അഭിനയ മികവ് കൊണ്ടാണ് നലീഫ് ഇന്ന് കാണുന്ന തരത്തിൽ ആരാധകരെ സമ്പാദിച്ചത്. തമിഴ്നാട് സ്വദേശിയാണ് നലീഫ് ജിയ. എഞ്ചിനീയറിങ് ബിരുദധാരിയാണ്. അഭിനയത്തോടുള്ള അടങ്ങാത്ത മോഹമാണ് മൗനരാഗത്തിൽ എത്തിച്ചത്. മൗനരാഗത്തിൽ കല്യാണി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യ റംസായി ആണ്.

about mounaragam

More in serial news

Trending

Recent

To Top