Malayalam
മുടങ്ങിപ്പോയ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കാന്‍ ക്ലാസ് മുറിയിലേക്ക് എത്തി നടി ലീന ആന്റണി
മുടങ്ങിപ്പോയ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കാന്‍ ക്ലാസ് മുറിയിലേക്ക് എത്തി നടി ലീന ആന്റണി
Published on

മുടങ്ങിപ്പോയ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കാന്‍ സിനിമാ ലോകത്ത് നിന്ന് ക്ലാസ് മുറിയിലേക്ക് എത്തി നടി ലീന ആന്റണി. 73ാം വയസിലാണ് മഹേഷിന്റെ പ്രതികാരത്തിലെ നടി ലീന തിങ്കളാഴ്ച പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതുന്നത്. അന്തരിച്ച നടന് കെ.എല്‍. ആന്റണിയാണ് ലീനയുടെ ഭര്‍ത്താവ്.
ആന്റണിയുടെ മരണശേഷമുള്ള ഒറ്റപ്പെടലാണ് ലീനയെ വീണ്ടും പാഠപുസ്തകങ്ങളിലേക്ക് അടുപ്പിച്ചത്. ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലൂടെ ശ്രദ്ധേയരായ ദമ്പതിമാരാണ് ആന്റണിയും ലീനയും. അപര്‍ണ ബാലമുരളി അവതരിപ്പിച്ച ജിംസി എന്ന കഥാപാത്രത്തിന്റെ അമ്മയായാണ് ലീന മഹേഷിന്റെ പ്രതികാരത്തില്‍ വേഷമിട്ടത്.
ചേര്‍ത്തല തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ തുല്യതാപഠന ക്ലാസിലാണ് ലീന പഠനം പൂര്‍ത്തിയാക്കിയത്. ലീനയുടെ ക്ലാസില്‍ നിന്ന് 23 പേരാണു പരീക്ഷയെഴുതുന്നത്. ചേര്‍ത്തല ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് പരീക്ഷാകേന്ദ്രം.
മരുമകള്‍ അഡ്വ. മായ കൃഷ്ണനാണ് ലീന ഒറ്റയ്ക്കിരുന്നു സങ്കടപ്പെടുന്നതിനു പരിഹാരമെന്നോണം പത്താം ക്ലാസ് പൂര്‍ത്തിയാക്കിയാലോ എന്ന ആശയം മുന്നോട്ടു വച്ചത്. തായ്മൊഴിക്കൂട്ടം എന്ന പേരില്‍ അമ്മമാരുടെ ഗാനസംഘവും ഉണ്ടാക്കി. അതിലെ അമ്മമാരും പഠനത്തിന് തയ്യാറാവുകയായിരുന്നു. ജോ ആന്‍ഡ് ജോ, മകള്‍ എന്നിവയാണ് ലീനയുടെതായി ഒടുവില്‍ പുറത്തെത്തിയ ചിത്രങ്ങള്‍.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
മോഹൻലാൽ – തരുൺ മൂർത്തി ചിത്രമായ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയ്നിലിരുന്ന് കണ്ടയാൾ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് പൂരം കാണാൻ...
മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ അനീഷ് അലി പിടിയിൽ. നേമം സ്വദേശിയായ അനീഷിനെ നെയ്യാറ്റിൻകരയിൽ വെച്ചാണ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിലാണ്...
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...