Connect with us

രണ്ട് തുണികഷ്ണമാണ് സ്വിം സ്യൂട്ടെന്ന് പറഞ്ഞ് തന്നത്; അങ്ങനെ നിർബന്ധത്തിന് വഴങ്ങി അറിയാത്ത കാര്യങ്ങൾ ചെയ്യേണ്ടി വന്നിട്ടുണ്ട്; ബെഡ് റൂം സീൻ ചെയ്തിട്ടുള്ളത് മമ്മൂട്ടിക്കൊപ്പം, ഞാൻ മരിച്ചുവെന്ന വാർത്തയ്ക്ക് പിന്നിൽ; പഴയകാല നടി അ‍ഞ്ജുവിനെ ഓർക്കുന്നുണ്ടോ?!

News

രണ്ട് തുണികഷ്ണമാണ് സ്വിം സ്യൂട്ടെന്ന് പറഞ്ഞ് തന്നത്; അങ്ങനെ നിർബന്ധത്തിന് വഴങ്ങി അറിയാത്ത കാര്യങ്ങൾ ചെയ്യേണ്ടി വന്നിട്ടുണ്ട്; ബെഡ് റൂം സീൻ ചെയ്തിട്ടുള്ളത് മമ്മൂട്ടിക്കൊപ്പം, ഞാൻ മരിച്ചുവെന്ന വാർത്തയ്ക്ക് പിന്നിൽ; പഴയകാല നടി അ‍ഞ്ജുവിനെ ഓർക്കുന്നുണ്ടോ?!

രണ്ട് തുണികഷ്ണമാണ് സ്വിം സ്യൂട്ടെന്ന് പറഞ്ഞ് തന്നത്; അങ്ങനെ നിർബന്ധത്തിന് വഴങ്ങി അറിയാത്ത കാര്യങ്ങൾ ചെയ്യേണ്ടി വന്നിട്ടുണ്ട്; ബെഡ് റൂം സീൻ ചെയ്തിട്ടുള്ളത് മമ്മൂട്ടിക്കൊപ്പം, ഞാൻ മരിച്ചുവെന്ന വാർത്തയ്ക്ക് പിന്നിൽ; പഴയകാല നടി അ‍ഞ്ജുവിനെ ഓർക്കുന്നുണ്ടോ?!

തെന്നിന്ത്യയിലെ ഒരു കാലത്തെ താരത്തിളക്കമായിരുന്നു ബേബി അ‍ഞ്ജുവെന്ന നടി അ‍ഞ്ജു. രണ്ടാമത്തെ വയസ് മുതൽ അഞ്ജു സിനിമയിൽ ഉണ്ട്. 1979ൽ തമിഴ് സിനിമയായ ഉതിരിപ്പൂക്കൾ എന്ന സിനിമയിലാണ് അഞ്ജു ആദ്യമായി അഭിനയിക്കുന്നത്. തമിഴ്നാട്ടിലാണ് അഞ്ജു ജനിച്ചതും.

പിന്നീട് മലയാളത്തിലേക്ക് എത്തുന്നത് 1982ലാണ്. ഓർമ്മയ്ക്കായ് എന്ന സിനിമയാണ് ആദ്യമായി അഞ്ജു ചെയ്തത്. തുടർന്ന് 1989ൽ കെ.പി കുമാരൻ സംവിധാനം ചെയ്ത രുഗ്മിണി എന്ന ചിത്രത്തിലൂടെയാണ് അഞ്ജു മലയാളത്തിൽ നായികയാകുന്നത്. രുഗ്മിണിയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും അഞ്ജുവിനെ തേടിയെത്തി. തുടർന്ന് നിരവധി മലയാള സിനിമകളിൽ അഞ്ജു നായികയായി.

മലയാളത്തിലെ നടന വിസ്മയങ്ങളായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയുമെല്ലാം നായികയായി അഞ്ജു അഭിനയിച്ചു. മലയാളം കൂടാതെ തമിഴ് സിനിമകളിലും അഞ്ജു നായികയായി. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്. നായികയായും സ്വഭാവനടിയുമായെല്ലാം നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

കന്നട നടൻ ടൈഗർ പ്രഭാകറായിരുന്നു അഞ്ജുവിന്റെ ജീവിതത്തിലെ നായകനായി എത്തിയത്. 1995ൽ അഞ്ജു വിവാഹിതയായി. ആ ബന്ധത്തിൽ അവർക്ക് ഒരു മകനുണ്ട്. പേര് അർജുൻ പ്രഭാകർ. എന്നാൽ അവരുടെ വിവാഹബന്ധത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല.ഇരുവരും വേർപിരിഞ്ഞു.

വിവാഹിതയായി കുഞ്ഞ് പിറന്നശേഷമാണ് കുഞ്ഞിന്റെ വിദ്യാഭ്യാസത്തിനും കുടുംബ ജീവിതത്തിനുമായി അഞ്ജു സിനിമയിൽ നിന്നും വിട്ടുനിന്നത്. ഇപ്പോൾ തമിഴിൽ നിരവധി സീരിയലുകൾ അ‍ഞ്ജു ചെയ്യുന്നുണ്ട്. കൗരവർ, കോട്ടയം കുഞ്ഞച്ചൻ, നീല​ഗിരി എന്നിവയാണ് അ‍ഞ്ജു അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ടിട്ടുള്ള മലയാള സിനിമകളിൽ ചിലത്. സോഷ്യൽമീഡിയയിൽ പോലും അഞ്ജു ആക്ടീവല്ല.

സമൂഹമാധ്യമങ്ങളിൽ ഇടം നേടാത്തതിനാലാകണം വർഷങ്ങൾക്ക് മുമ്പ് അഞ്ജു മരിച്ചുവെന്ന തരത്തിൽ വാർത്ത വന്നിരുന്നു.പിന്നീട് ആ വാർത്ത വ്യാജമാണെന്ന് പ്രതികരിച്ച് അഞ്ജു തന്നെ രംഗത്തെത്തുകയായിരുന്നു.

ഇപ്പോഴിത സ്വകാര്യ ജീവിതത്തെ കുറിച്ചും പുതിയ വർക്കുകളെ കുറിച്ചും വെളിപ്പെടുത്തിയ അ‍ഞ്ജുവിന്റെ വീഡിയോയാണ് വൈറലാകുന്നത്. ഇത്രയും കാലം എവിടെ എന്ന ചോദ്യമാണ് വീഡിയോ കണ്ട എല്ലാ ആരാധകർക്കും ചോദിക്കാനുള്ളത്. താരം പങ്കുവച്ച വാക്കുകൾ വായിക്കാം പൂർണ്ണമായി….

‘നായിക വേഷങ്ങൾ ചെയ്യുന്ന സമയത്ത് ഒരിക്കൽ സ്വിം സ്യൂട്ട് ധരിച്ച് പൂളിൽ ചാടുന്ന സീനുണ്ടായിരുന്നു. രണ്ട് തുണികഷ്ണമാണ് അവർ സ്വിം സ്യൂട്ടെന്ന് പറഞ്ഞ് തന്നത്. അന്ന് അത് ധരിക്കില്ലെന്ന് പറഞ്ഞ് ശാഠ്യം പിടിച്ചതോടെ എന്റെ താൽപര്യം മനസിലാക്കി ഒരു സ്വിം സ്യൂട്ട് അവർ തയിച്ച് തന്നു.’

‘അത് ധരിച്ചാണ് ഷൂട്ട് ചെയ്തത്. അന്ന് ഡയറക്ടറുടെ ദേഷ്യം ഞാൻ കണ്ടതാണ്. അന്ന് ആഴമുള്ള പൂളിലാണ് ഡയറക്ടർ പേടിപ്പിച്ചതിനാൽ ഞാൻ ചാടിയത്. അങ്ങനെ നിർബന്ധത്തിന് വഴങ്ങി അറിയാത്ത കാര്യങ്ങൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. ബെഡ്റൂം സീൻ ചെയ്തിട്ടുള്ളത് നടൻ മമ്മൂട്ടിക്കൊപ്പമാണ്. കൗരവർ എന്ന സിനിമയിലായിരുന്നു.’

‘പക്ഷെ മോശം ബെഡ് റൂം സീനൊന്നുമായിരുന്നില്ല. മകന്റെ പഠനവും മറ്റുമായി ബന്ധപ്പെട്ടാണ് സിനിമയൊക്കെ ഉപേക്ഷിച്ച് പോയത്. എന്നെ എവിടേയും കാണാതായതോടെ മരിച്ചുവെന്ന് വരെ ആളുകൾ പ്രചരിപ്പിച്ചു. ഞാൻ ആ സമയത്ത് തമിഴ്നാട്ടിൽ താമസിക്കുന്നുണ്ടായിരുന്നു.’

‘മരണ വാർത്ത കേട്ട് പലരും തേടി പിടിച്ച് വിളിച്ചിരുന്നു. ചിലരൊക്കെ വളരെ ആശങ്ക പ്രകടിപ്പിച്ചാണ് സംസാരിച്ചത്. ഇപ്പോൾ സീ തമിഴിലാണ് സീരിയൽ ചെയ്യുന്നത്’ അ‍ഞ്ജു പറഞ്ഞു. സുരേഷ് ​ഗോപിക്കൊപ്പം നരിമാനിൽ അഞ്ജു ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സുജ എന്ന കഥാപാത്രത്തെയാണ് കൗരവരിൽ അ‍ഞ്ജു അവതരിപ്പിച്ചത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യ വേഷമായിരുന്നു അ‍ഞ്ജുവിന്. മോഹൻലാലിന്റെ താഴ്വാരത്തിലും അഞ്ജു അഭിനയിച്ചിരുന്നു.

about anju actress

Continue Reading
You may also like...

More in News

Trending

Recent

To Top