നാടക ഡയലോഗ് ആയാലും പാഠഭാഗങ്ങള്‍ ആയാലും മനസിരുത്തി പഠിച്ചാലേ ഓര്‍മ്മ കിട്ടൂ ; വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുടങ്ങിപ്പോയ പത്താം ക്ലാസ് തിരിച്ചിപിടിക്കാന്‍ ഒരുങ്ങി മഹേഷിന്റെ പ്രതികാരത്തിലെ ‘ നടി ലീന!
Published on

മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതമായ നടിയാണ് ലീന. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുടങ്ങിപ്പോയ പത്താം ക്ലാസ് തിരിച്ചിപിടിക്കാന്‍ ഒരുങ്ങുകയാണ് നടി. ഇന്ന് നടക്കുന്ന പത്താം ക്ലാസ് തുല്യതാ പരീക്ഷയില്‍ ലീന ആന്റണിയും ഉണ്ടാകും. ചേര്‍ത്തല ഗവ. ഹര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന പരീക്ഷയിലാണ് ലീനയും എത്തുക.
നാടകത്തിലെ വലിയ ഡയലോഗുകള്‍ പഠിച്ചുള്ള ശീലം ഇപ്പോള്‍ എളുപ്പമായി, നാടക ഡയലോഗ് ആയാലും പാഠഭാഗങ്ങള്‍ ആയാലും മനസിരുത്തി പഠിച്ചാലേ ഓര്‍മ്മ കിട്ടൂ’എന്ന പറയുകയാണ് ലീന .അപ്പന്റെ മരണവും തുടര്‍ന്നുണ്ടയ സാമ്പത്തിക ബാധ്യതകളെയും തുടര്‍ന്നാണ് ലീനയ്ക്ക് പത്താം ക്ലാസ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത്. പഠനം നിര്‍ത്തിയ ലീന പിന്നീട് നാടകത്തില്‍ സജീവമായി.
അന്ന് പഠനം പൂര്‍ണ്ണമായി നിര്‍ത്തിയെങ്കിലും ഭര്‍ത്താവ് ആന്റണിയുടെ മരണവും തുടര്‍ന്നുണ്ടായ ഏകാന്തതയുമാണ് വീണ്ടും പഠിക്കാമെന്ന തീരുമാനമെടുത്തത്. അങ്ങനെയൊരു തീരുമാനത്തിന് കാരണവും മക്കള്‍ തന്നെയാണെന്ന് നടി പറയുന്നു.ആന്റണിയുടെ മരണശേഷം മകന് ലാസര്‍ ഷൈനിന്റെ ഭാര്യ മായാകൃഷ്ണയാണ് തുടര്‍ പഠനമെന്ന ആശയത്തെക്കുറിച്ച് പറഞ്ഞത്. പിന്നീട് പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രശസ്ത നാടക നടനും മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ ഫഹദിന്റെ ചാച്ചനായി അഭിനയിച്ച നടനുമാണ് ലീനയുടെ ഭര്‍ത്താവ് ആന്റണി.
വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള താരമാണ് മഞ്ജു വാര്യർ. നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയിലേയ്ക്കുള്ള തിരിച്ചു വരവുമെല്ലാം...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. മോഹൻലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രം മാത്രം മതി മീരയെ പ്രേക്ഷകർ ഓർത്തിരിക്കാൻ. പിന്നീട്...
ദുൽഖർ സൽമാന്റെ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മാളവിക മോഹനൻ. ഇപ്പോഴിതാ സിനിമാ മേഖലയിലെ...
ഷെയ്ൻ നിഗം നായകനായി എത്തിയ ഉല്ലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് പവിത്ര ലക്ഷ്മി. ഇപ്പോഴിതാ താൻ നേരിടുന്ന ഗുരുതരമായ ആരോഗ്യ...
തെന്നിന്ത്യൻ താര സുന്ദരിമാരിൽ ഇപ്പോഴും തിളങ്ങി നിൽക്കുന്ന നടിയാണ് ഖുഷ്ബു. മുംബൈയിൽ ജനിച്ച്, ബോളിവുഡിലൂടെ സിനിമാ ലോകത്തെത്തി തെന്നിന്ത്യൻ സിനിമകളിൽ നിറ...