Connect with us

എനിക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യമെന്ന് റോബിൻ ; ദൈവം കൂട്ടിച്ചേർത്തതാണ് നിങ്ങളെയെന്ന് ആരാധകർ !

TV Shows

എനിക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യമെന്ന് റോബിൻ ; ദൈവം കൂട്ടിച്ചേർത്തതാണ് നിങ്ങളെയെന്ന് ആരാധകർ !

എനിക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യമെന്ന് റോബിൻ ; ദൈവം കൂട്ടിച്ചേർത്തതാണ് നിങ്ങളെയെന്ന് ആരാധകർ !

ആരാധകരുടെ പ്രിയജോഡി ആയി മാറിയിരിക്കുകയാണ് റോബിനും ആരതി പൊടിയും.. വിവാഹക്കാര്യം തുറന്ന് പറഞ്ഞതോടെ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഓരോ വിശേഷങ്ങളും ഇവരുടെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ബി​ഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയാതോടെയാണ് റോബിൻ ആളുകൾക്കിടയിൽ ജനപ്രിയനായത്. എഴുപത് ദിവസത്തോളം റോബിൻ ഷോയിൽ ഉണ്ടായിരുന്നു. പിന്നീട് സഹമത്സരാർത്ഥിയായ റിയാസിനെ ആക്രമിച്ചതിൻ്റെ പേരിലാണ് പുറത്തായത്. ആദ്യമൊക്കെ പ്രേക്ഷകർ കരുതി റോബിൻ തിരികെ മത്സരത്തിലേക്ക് വരുമെന്ന്. പക്ഷെ അതുണ്ടായില്ല.

റോബിൻ പുറത്തായതോടെ പ്രേക്ഷകർ ബി​ഗ് ബോസ് പരിപാടിക്കെതിരെയും ചാനലിനെതിരെയും പ്രതികരിച്ചെങ്കിലും പിന്നീട് പ്രശ്നങ്ങൾ ഒന്നുമുന്നും ഉണ്ടായില്ല. റോബിൻ സങ്കടത്തോടെയാണ് പുറത്തേക്ക് വന്നത്. എന്നാൽ തനിക്ക് ലഭിച്ച പ്രേക്ഷക സ്വീകാര്യത കണ്ട് റോബിൻ തന്നെ അമ്പരന്നിരുന്നു. പുറത്തേക്ക് വന്ന റോബിനെ തേടി നിരവധി സിനിമ അവസരങ്ങളും വന്നെത്തിയിരുന്നു.

റോബിൻ മത്സരത്തെക്കുറിച്ച് മനസ്സിലാക്കിയ ശേഷമാണ് ഷോയിൽ പങ്കെടുക്കാൻ എത്തിയത്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് വേണ്ട കാര്യങ്ങൾ കൊടുക്കാൻ റോബിന് സാധിച്ചു. റോബിന് ലഭിക്കുന്ന സ്വീകര്യത ഷോ കഴിഞ്ഞ് കുറച്ച ദിവസത്തേന് മാത്രമേ ലഭിക്കുള്ളൂ എന്ന മറ്റ് മത്സരാർത്ഥികളും റോബിന് എതിരെ നിൽക്കുന്നവരും പറ‍ഞ്ഞിരുന്നു. പക്ഷെ സംഭവിച്ചത് നേരെ മറിച്ചാണ്.

ഓരോ സ്ഥലങ്ങളിലും റോബിനെ കാണാൻ എത്തുന്നത് ആയിരങ്ങളാണ്. കുഞ്ഞ് കുട്ടികൾ മുതൽ പ്രായമായ അമ്മമാർ വരെ എത്താറുണ്ട്. പലരും റോബിൻ്റെയടുക്കൽ എത്തി റോബിനെ നെഞ്ചോട് ചേർക്കാറുണ്ട്. മത്സരാർത്ഥികളിൽ പലരും പറഞ്ഞ മറ്റൊരു കാര്യമാണ് റോബിൻ ഷോയിൽ വന്നത് സോഷ്യൽ മീഡിയ പേജുകൾ പി ആറിനെ ഏൽപ്പിച്ചിട്ടാണെന്ന്. പക്ഷെ ഓരോ വേദികളിലും ചെല്ലുമ്പോൾ റോബിൻ തന്നെ സ്നേഹിക്കുന്ന അമ്മമാരെ ചൂണ്ടി കാണിച്ചിട്ട് ഇവരാണ് എൻ്റെ പി ആർ എന്ന് പറയാറുണ്ട്.

മത്സരം സംപ്രേക്ഷണം ചെയ്യുന്ന വേളയിൽ റോബിന് ദിൽഷ എന്ന മത്സരാർത്ഥിയോട് പ്രണയം ഉണ്ടായിരുന്നു. അത് തുറന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ ഷോ കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽ ആ സൗഹൃദം അവസാനിച്ചിരുന്നു. എന്നാൽ റോബിൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച ഒന്നാണ് ആരതി പൊടി എന്ന പെൺകുട്ടി. റോബിനെ അഭിമുഖം ചെയ്യാൻ വന്ന പെൺകുട്ടി എന്നാണ് ആദ്യം സോഷ്യൽ മനസ്സിലാക്കിയെങ്കിലും പിന്നീട് അത് അങ്ങനെയല്ലാതെ മാറുകയായിരുന്നു.

അഭിമുഖം ചെയ്യാൻ വന്നെങ്കിലും റോബിനെ നോക്കിയിരിക്കുകയായിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിലെ ട്രാളുകൾക്ക് ആരതി ഇരയാകേണ്ടി വന്നു. പിന്നീട് ഓരോ ദിവസങ്ങൾ കഴിയും ആരതിയും റോബിനുമായുള്ള പേരുകൾ ഒരുമിച്ച് കേൾക്കാൻ തുടങ്ങി. റോബിൻ്റെ റീൽസുകളിലും ആരതിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് വെച്ച് നടന്ന പൊതുപരിപാടിയിൽ താനും ആരതിയും കമ്മിറ്റഡ് ആണെന്ന് പറയുകയും ഫെബ്രുവരിയിൽ വിവാഹം നടക്കുമെന്ന് ആരാധകരോട് പറയുകയും ചെയ്തു.

പിന്നീടി അങ്ങോട്ട് ഇരുവരുടോയും ഓരോ പോസ്റ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഓണച്ചിത്രങ്ങൾക്ക് വേണ്ടി അതുപോലെ ആരാധകർ കാത്തിരിക്കുകയും ചെയ്തു.സമൂഹ മാധ്യമങ്ങളിൽ സജീവമായ് റോബിൻ കഴിഞ്ഞ ദിവസം ഇട്ട ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആരതിയെ ചേർത്ത് നിർത്തികൊണ്ടുള്ള രണ്ട് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

‘ഫ്രം ദിസ് ടു ടു ദിസ്’ എന്ന് രണ്ട് ചിത്രങ്ങളിൽ കുറിച്ചിട്ടുണ്ടായിരുന്നു. അഭിമുഖത്തിന് വന്നപ്പോൾ എടുത്ത ചിത്രവും ഏറ്റവും ഒടുവിൽ ഓണനാളിൽ എടുത്ത് ചിത്രവും കൂടി ചേർത്താണ് റോബിൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. എനിക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യം എന്നാണ് റോബിൻ ക്യാപ്ഷനായി നൽകിയത്. നിമിഷ നേരം കൊണ്ട് പോസ്റ്റ് വൈറലാവുകയും ചെയ്തു.

നിരവധി പേരാണ് ചിത്രങ്ങൾ കമൻ്റുമായി എത്തിയിട്ടുള്ളത്. ദൈവം കൂട്ടിച്ചേർത്തതാണ് നിങ്ങളെ. നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചതൊക്കെ ഓർത്ത് നോക്കിയാൽ ദൈവം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു എന്നാണ് ഒരാളുടെ കമൻ്റ്. ദൈവം നമ്മുടെ ജീവിതത്തിൽ നല്ലത് നമുക്ക് തരികയുള്ളൂ… അതൊരു സത്യമാണ്….! റോബിൻ നിൻ്റെ ഭാ​ഗ്യം തന്നെയാണ് ആരതി . നിന്നെ മനസ്സിലാക്കാനും നിന്നെ ആത്മാർത്ഥമായി സന്േഹിക്കാനും കിട്ടിയ മുത്താണ് അവൾ. പിന്നെ ആരതിയുടെയും ഭാ​ഗ്യമാണ് എന്നാണ് മറ്റൊരു കമൻ്റ്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top