നടൻ സന്തോഷ് കെ നായരുടെ മകൾ വിവാഹിതയായി
Published on
നടൻ സന്തോഷ് കെ നായരുടെ മകൾ രാജശ്രീ വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
വില്ലൻ വേഷങ്ങളിലൂടെയാണ് സന്തോഷ് മലയാള സിനിമയിൽ ശ്രദ്ധേയനാകുന്നത്. ‘രാഗം താനം പല്ലവി’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് അഭിനയരംഗത്തേക്ക് എത്തുന്നത്. ‘ഇതു ഞങ്ങളുടെ കഥ’ എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തുടർന്നിങ്ങോട്ട് നൂറിലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.
Continue Reading
You may also like...
Related Topics:Malayalam
