വിജയ് ദേവരകൊണ്ട നായകനായി എത്തിയ പാന്‍ ഇന്ത്യന്‍ ചിത്രമായിരുന്നു ‘ലൈഗര്‍’. ചിത്രം ബോക്സ് ഓഫീസില്‍ വലിയ പരാജയമാണ് നേരിട്ടത്. ഇതിന് പിന്നാലെ പുരി ജഗന്നാഥിനൊപ്പമുള്ള പുതിയ സിനിമയില്‍ നിന്ന് വിജയ് ദേവരകൊണ്ടയോട് പിന്മാറാന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ‘ജന ഗണ മന’ എന്ന് പേരിട്ടിരിക്കുന്ന സിനിമ നിര്‍ത്തിവെച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ലൈഗര്‍ നേരിട്ട പരാജയമാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജന ഗണ മനയുടെ ചിത്രീകരണത്തിന് പറ്റിയ സമയമല്ല ഇത്. ലൈഗര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ വലിയ ബജറ്റില്‍ മറ്റൊരു സിനിമ ചിത്രീകരിക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ടയും പുരി ജഗന്നാഥും.
എന്നാല്‍ സിനിമ താല്കാലികമായി മാത്രമാണ് നിര്‍ത്തിയതെന്നും പിന്നീട് ചിത്രീകരിക്കുമെന്നുമാണ് സൂചന. ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത് പുരി ജഗന്നാഥാണ്.
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ റിലീസ് ചെയ്യുന്ന ഒരു പാന്‍ ഇന്ത്യ ആക്ഷന്‍ എന്റര്ടെയ്നര് ചിത്രമാണ് ‘ജെജിഎം’. ചാര്‍മ്മി കൗര്‍, വംശി പൈഡിപ്പള്ളി പ്രൊഡ്യൂസര്‍ ശ്രീകര സ്റ്റുഡിയോ, ശ്രീകര സ്റ്റുഡിയോയുടെ ഡയറക്ടര്‍ സിങ്ക റാവു എന്നിവരാണ് ഇത് നിര്‍മ്മിക്കുന്നത്.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...