സമാധാനമായി ഉറങ്ങിയ ഒരു ദിവസവുമില്ല.. തലയണക്കിടയില്‍ കത്തിയും വാതിലിന് പിന്നില്‍ ഗ്യാസ് കുറ്റിയും വെച്ചാണ് കിടന്നുറങ്ങുന്നത്..പൊട്ടിക്കരഞ്ഞ് സായ് വിഷ്ണു
ബിഗ് ബോസ് സീസണ്‍ 3ല്‍ ഇക്കുറി പ്രമുഖ വ്യക്തികള്‍ക്കൊപ്പം പുതുമുഖങ്ങളും എത്തിയിരുന്നു. സീസണ്‍ 3 ലെ പുതുമുഖ താരമാണ് സായ് വിഷ്ണു. ഇപ്പോഴിതാ തന്റെ വീട് എന്നുള്ള സ്വപ്നത്തെ കുറിച്ച് മനസ് തുറക്കുകയാണ്. വീക്കിലി ടാസ്ക്കിന്റെ ഭാഗമായിട്ടാണ് സായ് തന്റെ വീടിനെ കുറിച്ച് സംസാരിച്ചത്. സായ് വിഷ്ണുവിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് സ്വന്തമായി വീട്. ജനിച്ചിട്ട് ഇന്നുവരെ സമാധാനമായി ഉറങ്ങിയ ഒരു ദിവസമില്ലെന്ന് പറഞ്ഞ് കൊണ്ടാണ് തന്റെ വീടിനെ കുറിച്ചും വീടിനെ കുറിച്ച് മനസ്സിലുള്ള സങ്കല്‍പ്പത്തെപ്പറ്റിയും സായ് വിഷ്ണു പറഞ്ഞ് തുടങ്ങിയത്. ഇങ്ങോട്ട് വരുന്നതിന് തൊട്ട് മുന്‍പ് വരെ തലയണക്കിടയില്‍ കത്തിയും വാതിലിന് പിന്നില്‍ ഗ്യാസ് കുറ്റിയും വെച്ചാണ് കിടന്നുറങ്ങിയിരുന്നത്. വീട്ടില്‍ അമ്മയും അനിയത്തിയും ഉണ്ട്.
വീടിന് പുറത്ത് ഷെഡ് പോലൊരു ചെറിയ ബാത്ത് റൂമാണ്. അമ്മയും അനിയത്തിയും കുളിക്കുന്നതിന് തൊട്ട് മുന്‍പ് ചുറ്റിനും പോയി നോക്കാറുണ്ട്. വീട് ഉണ്ടെങ്കിലും പണി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇന്നത്തെ കാലത്തുള്ള വീടുകളെ പോലെ സൗകര്യമൊന്നുമില്ലെന്നും സായ് പറയുന്നു. തനിക്ക് ഇവിടെ കിട്ടുന്ന സുഖസൗകര്യങ്ങളൊന്നും അവിടെയില്ല. വീട്ടില്‍ ടിവിയില്ല. അതിനാല്‍ തന്നെ ഇതൊന്നും അമ്മയും അച്ഛനും കാണുണ്ടാകില്ല. അനിയത്തി കാണുമായിരിക്കും. അനിയത്തി ഫുള്‍ എപ്ലസ് വാങ്ങിയപ്പോള്‍ ഫോണ്‍ വാങ്ങി കൊടുത്തിരുന്നു. അതിലൂടെ കാണുമായിരിക്കും.
തന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് വലിയൊരു ബംഗ്ലാവ് വയ്ക്കണം എന്നത്. പുത്തന്‍ ചിറ എന്നാണ് വീടിന്റെ പേര്. എല്ലാവരും കളിയാക്കി പുത്തന്‍ ചിറ പാലസ് എന്നാണ് വിളിക്കുന്നതെന്നും സായ് ഇടറിയ ശബ്ദത്തില്‍ പറഞ്ഞു. ഇല്ലായ്മകളാണ് ഞങ്ങളുടെ സന്തോഷം. ടിവി ഇല്ലാത്തത് കൊണ്ട് വീട്ടുകാരുമായി ചേര്‍ന്ന് കൂടുതല്‍ സംസാരിക്കാറുണ്ട്. അതുപോല തന്നെ എല്ലാവരും ഒന്നിച്ച് ചേര്‍ന്നാണ് ഭക്ഷണം ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് ഇവിടെയും അടുക്കളയുടെ അടുത്തു നിന്ന് മാറാത്തത്. അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമാണ് താനൊരു സിനിമാ നടനാവുക എന്നത്. അത് താന്‍ ആകുമെന്നും വലിയ വീട് വെയ്ക്കുമെന്നും സായ് പറയുന്നു. തങ്ങളെല്ലാവരും വീടിന്റെ പാലുകാച്ചലിന് വരുമെന്ന് മറ്റുള്ള മത്സരാര്‍ഥികള്‍ പറയുന്നു.
