Malayalam
മുണ്ട് മടക്കികുത്തി കൂട്ടുകാരികള്‍ക്കൊപ്പമുള്ള കിടിലന്‍ ഡാന്‍സുമായി ഭാവന; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
മുണ്ട് മടക്കികുത്തി കൂട്ടുകാരികള്‍ക്കൊപ്പമുള്ള കിടിലന്‍ ഡാന്‍സുമായി ഭാവന; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
നമ്മള്‍ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാവന. ഇന്‍സ്റ്റാഗ്രാമില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ ചിത്രങ്ങളും വീഡിയോകളുമായി എത്താറുണ്ട്. അവയെല്ലാം വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോഴിതാ താരം തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്.
മുണ്ട് മടക്കികുത്തി കൂട്ടുകാരികള്‍ക്കൊപ്പമുള്ള കിടിലന്‍ ഡാന്‍സ് വീഡിയോയാണ് ഭാവന പങ്കുവച്ചിരിക്കുന്നത്. 1993ല്‍ മമ്മൂട്ടി നായകനായി എത്തിയ സൈന്യത്തിലെ ഹിറ്റ് പാട്ടിനൊപ്പമാണ് ഭാവനയുടെയും സംഘത്തിന്റെയും നൃത്തം. ശില്പ ബാല, മൃദുല മുരളി, ഷഫ്‌ന എന്നിവരാണ് ഭാവനയ്ക്ക് ഒപ്പം റില്‍സില്‍ ഉള്ളത്.
അതേസമയം, നീണ്ട നാളത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ആദില്‍ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദ്ധീനാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അരുണ്‍ റുഷ്!ദി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഭദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയിലും ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ന്‍ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്.
