News
പാരച്യൂട്ട് തുറക്കാന്‍ കഴിഞ്ഞില്ല, സ്കൈ ഡൈവിംങിനിടെ ടിക് ടോക് താരം മരണപ്പെട്ടു
പാരച്യൂട്ട് തുറക്കാന്‍ കഴിഞ്ഞില്ല, സ്കൈ ഡൈവിംങിനിടെ ടിക് ടോക് താരം മരണപ്പെട്ടു
സ്കൈ ഡൈവിംങ് നടത്തുന്നനിടെ ടിക് ടോക് താരത്തിന് ദാരുണാന്ത്യം. സാമൂഹ്യമാധ്യമങ്ങളില്‍ പത്തു ലക്ഷത്തിലധികം ആരാധാകരുള്ള തന്യാ പര്ദാസിയാണ് മരിച്ചത്. 21 വയസായിരുന്നു. കാനഡയിലെ ഒന്റാറിയോയിലാണ് സംഭവം. പാരച്യൂട്ട് തുറക്കാന്‍ കഴിയാത്തതായിരുന്നു അപകടത്തിനു കാരണം എന്നാണ് പ്രാഥമിക നിഗമനം.
ടൊറന്റോ സര്‍വകലാശാലയില്‍ തത്വശാസ്ത്ര വിദ്യാര്‍ത്ഥിയാണ് തന്യ. ആദ്യ സ്കൈ ഡൈവിങ്ങിനിടെയാണ് അപകടം സംഭവിച്ചത്. ഒരാഴ്ചത്തെ പരിശീലന പരിപാടിക്കു ശേഷം ഒറ്റയ്ക്കു സ്കൈ ഡൈവിങ് ചെയ്യുകയായിരുന്നു.
വേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്ന പ്രധാന പാരച്യൂട്ട് ഉയരം കുറഞ്ഞ പ്രദേശത്ത് വെച്ച് തുറക്കാന്‍ കഴിഞ്ഞില്ല. സാങ്കേതിക തകരാര്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും പാരച്യൂട്ട് തുറക്കാന്‍ കഴിയാതെ പോയതിന്റെ കാരണം വ്യക്തമല്ലെന്നും ടൊറന്റോയിലെ സ്കൈ ഡൈവ് കമ്മ്യൂണിറ്റി പറഞ്ഞു.
2017ലെ മിസ് കാനഡ സൗന്ദര്യ മത്സരത്തിലെ അവസാന ഘട്ട മത്സരാര്‍ത്ഥിയായിരുന്നു തന്യാ. അപകടത്തിനു തൊട്ടു മുമ്പ് ആദ്യമായി സോളോ സ്കൈ ഡൈവിങ് ചെയ്യുന്നതിന്റെ സന്തോഷവും തന്യ പര്‍ദാസ് പങ്കുവെച്ചിരുന്നു, നിരവധി പേരാണ് ആശംസകളറിയിച്ച് എത്തിയിരുന്നത്. എന്നാല്‍ താരത്തിന്റെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് സ്വീകരിച്ചത്.
