Malayalam
ബിലാലിന് വേണ്ടി നൂറ് സിനിമകള്‍ വേണ്ടെന്നു വയ്ക്കാനും താന്‍ തയ്യാറാണ്, കാരണം!; തുറന്ന് പറഞ്ഞ് ബാല
ബിലാലിന് വേണ്ടി നൂറ് സിനിമകള്‍ വേണ്ടെന്നു വയ്ക്കാനും താന്‍ തയ്യാറാണ്, കാരണം!; തുറന്ന് പറഞ്ഞ് ബാല
വളരെ കുറ്ച് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ബാല. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ബിലാലിന് വേണ്ടി നൂറ് സിനിമകള്‍ വേണ്ടെന്നു വെയ്ക്കാനും താന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബാല.
മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ബിഗ് ബി. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടെന്ന വാര്‍ത്തയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ബിഗ് ബിയുടെ രണ്ടാം ഭാഗമായ, ബിലാല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മമ്മൂട്ടി വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിഗ് ബിയില്‍ അഭിനയിച്ച മിക്ക താരങ്ങളും ബിലാലിലും ഉണ്ടാകും. ബിഗ് ബിയില്‍ ശക്തമായ വേഷം അവതരിപ്പിച്ച ബാലയും ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ബിലാലിന് വേണ്ടി നൂറ് സിനിമകള്‍ വേണ്ടെന്നു വയ്ക്കാനും താന്‍ തയ്യാറാണെന്ന് ബാല പറയുന്നു. ബിലാലിന്റെ സ്‌ക്രിപ്റ്റ് അത്ര സൂപ്പറാണ്.
ആ ഒറ്റ പടത്തിനു വേണ്ടി നൂറ് പടങ്ങള്‍ വിടാനും താന്‍ റെഡിയാണെന്നും. അത്ര നല്ല സ്‌ക്രിപ്റ്റാണെന്നും ബാല പറ!ഞ്ഞു. താന്‍ ബിലാലിന്റെ പ്രിവ്യു കാണില്ല. ഷൂട്ടിങ് കഴിഞ്ഞാല്‍ പ്രിവ്യു കാണാന്‍ തന്നെ വിളിക്കും. എന്നാല്‍ താന്‍ പോകില്ലെന്നും. ലോക്കല്‍ തിയറ്ററിലിരുന്ന് സിനിമ കാണണമെന്നാണ് തന്‍്!റെ ആഗ്രഹമെന്നും ബാല കൂട്ടിച്ചേ!ര്‍ത്തു.
