Connect with us

ജോര്‍ദാനില്‍ കിടക്കുന്ന അവനോട് കുഞ്ഞമ്മേടെ മോളുടെ കല്യാണത്തിന് വരാന്‍ പറയാന്‍ തനിക്ക് പറ്റുമോ. അങ്ങനെ പറഞ്ഞാല്‍ മക്കളാണെങ്കിലും അവര്‍ പറയുന്നതും താന്‍ തന്നെ കേള്‍ക്കേണ്ടി വരും; മല്ലിക സുകുമാരന്‍

Malayalam

മലയാളികള്‍ക്ക് പ്രിയപ്പെട്ട താര കുടുംബമാണ് സുകുമാരന്റേത്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ തിരക്കുകളെപ്പറ്റി തുറന്ന് പറഞ്ഞ അമ്മ മല്ലിക സുകുമാരന്റെ ഒരു അഭിമുഖമാണ് വൈറലായിരിക്കുന്നത്. ആടുജീവിതത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്ന സമയത്ത് പൃഥ്വിരാജ് കൂടുതല്‍ സമയവും ജോര്‍ദാനിലായിരുന്നു. ആ സമയത്ത് നിരവധി പേരാണ് ഓരോ ഫങ്ങ്ഷന്റെ കാര്യങ്ങളുമായി വീട്ടില്‍ വരുന്നത്.

പലരോടും അവരുടെ ജോലിയെപ്പറ്റി പറഞ്ഞ് മനസ്സിലാക്കാന്‍ പറ്റില്ല. ജോര്‍ദാനില്‍ കിടക്കുന്ന അവനോട് കുഞ്ഞമ്മേടെ മോളുടെ കല്യാണത്തിന് വരാന്‍ പറയാന്‍ തനിക്ക് പറ്റുമോ. അങ്ങനെ പറഞ്ഞാല്‍ മക്കളാണെങ്കിലും അവര്‍ പറയുന്നതും താന്‍ തന്നെ കേള്‍ക്കേണ്ടി വരുമെന്നും മല്ലിക പറഞ്ഞു.

അവിടുന്ന് വന്ന് വീട്ടിലെ ഫങ്ങ്ഷന്‍ കൂടാന്‍ തനിക്ക് പറയാന്‍ പറ്റുമോ എന്നും മല്ലിക ചോദിക്കുന്നുണ്ട്. ചില ആളുകളൊക്കെ വന്ന് അവരുടെ ഫങ്ങ്ഷനു വിളിക്കുമെന്നും പൃഥ്വിരാജ് ജോര്‍ദാനില്‍ നിന്ന് വന്നിട്ട് വന്നാമതിയെന്ന് ഒക്കെ പറയുമെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

അതേസമയം, മക്കളുടെ സ്വകാര്യ ജീവിതത്തില്‍ താന്‍ ഒരിക്കലും ഇടപെടാറില്ല. തന്റെ വീടിനടുത്താണ് ഇരുവരും താമസിക്കുന്നത് അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് കാണാന്‍ വരുമെന്നും എല്ലാവരും ഒരുമിച്ച് പുറത്തുപോകാറുണ്ടെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. ഒന്നിച്ച് താമസിച്ചാല്‍ ആ ഒരു സ്‌നേഹം കാണില്ലെന്നും, അവര്‍ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ അതാണ് നല്ലതെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

തന്റെ എല്ലാ ഇന്റര്‍വ്യൂസും കണ്ടിട്ട് പൂര്‍ണ്ണിമ കൃത്യമായ അഭിപ്രായങ്ങള്‍ പറയും അതുപോലെ പ്രര്‍ത്ഥനയും നക്ഷത്രയും പറയാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചുമക്കളാണ് തനിക്കേറെ പിന്തുണ നല്‍കുന്നതെന്നും മല്ലിക പറഞ്ഞു. പ്രത്യേകിച്ച്, പൃഥ്വിരാജിന്റെ മകള്‍ അല്ലിയും ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ മകള്‍ നക്ഷത്രയും. പ്രാര്‍ത്ഥന വളര്‍ന്നത് കൊണ്ട് നോക്കിയും കണ്ടുമൊക്കെയേ പെരുമാറുകയുള്ളൂവെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending

Malayalam