News
‘ഹിന്ദി പതിപ്പിന് ആകാംക്ഷയോടെ കാത്തിരിക്കുന്നു’…, ദുല്‍ഖറിന്റെ ‘സീതാ രാമ’ത്തിന് ആശംസകളുമായി കങ്കണ റണാവത്ത്
‘ഹിന്ദി പതിപ്പിന് ആകാംക്ഷയോടെ കാത്തിരിക്കുന്നു’…, ദുല്‍ഖറിന്റെ ‘സീതാ രാമ’ത്തിന് ആശംസകളുമായി കങ്കണ റണാവത്ത്
ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ ‘സീതാ രാമം’ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ആശംസയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. സിനിമയില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് മൃണാള്‍ താക്കൂറിന്റേത് അതിശയകരമായ പ്രകടനമായിരുന്നുവെന്ന് കങ്കണ പറഞ്ഞു. സിനിമയുടെ ഹിന്ദി പതിപ്പ് കാണാനായി കാത്തിരിക്കുകയാണെന്നും കങ്കണ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് നടി ഇതേ കുറിച്ച് പറഞ്ഞത്.
‘അതിശയകരമായ പ്രകടനത്തിന് മൃണാള്‍ താക്കൂറിനും സീതാ രാമത്തിന്റെ മികച്ച വിജയത്തിന് മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍, ഹിന്ദി പതിപ്പിന് ആകാംക്ഷയോടെ കാത്തിരിക്കുന്നു’ എന്ന് കങ്കണ കുറിച്ചു. നാളെ മുതലാണ് സീതാ രാമം ഹിന്ദി പതിപ്പ് റിലീസിന് എത്തുന്നത്. പെന്‍ സ്റ്റുഡിയോസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുക.
തെന്നിന്ത്യയില്‍ നിന്നും മികച്ച വിജയം നേടിയ ചത്രം ബോളിവുഡിലും അത് ആവര്‍ത്തിക്കുമെന്നാണ് നിഗമനം. ആഗസ്റ്റ് അഞ്ചിനാണ് സീതാരാമം തിയേറ്ററുകളില്‍ എത്തിയത്. 75 കോടി ക്ലബ്ബില്‍ ചിത്രം ഇടം നേടിയിട്ടുണ്ട്. മികച്ച ഓപ്പണിങ് നേടിയ ചിത്രം രണ്ടാം വാരത്തില്‍ തന്നെ 50 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ഇന്ത്യയില്‍ നിന്നും 55 കോടിക്ക് അടുത്താണ് ഇത് വരെ കളക്ട് ചെയ്തത്.
ദുല്‍ഖര്‍ സല്മാന് ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്കര്‍, ഗൗതം വാസുദേവ് മേനോന്, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടിയാണ് സംവിധാനം.
