News
എനിക്ക് ധരിക്കാന്‍ ഒരു മേലങ്കി നല്കി. അതിനുള്ളില്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല; പോ ണ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോയതിനെക്കുറിച്ച് കങ്കണ റണാവത്ത്
എനിക്ക് ധരിക്കാന്‍ ഒരു മേലങ്കി നല്കി. അതിനുള്ളില്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല; പോ ണ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോയതിനെക്കുറിച്ച് കങ്കണ റണാവത്ത്
വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള താരമാണ് കങ്കണ റണാവത്ത്. 2006 ല്‍ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റര്‍ ആണ് കങ്കണയുടെ ആദ്യ ചിത്രം. എന്നാല്‍ 2013 ലെ ക്യൂന്‍ എന്ന സിനിമയിലൂടെയാണ് കങ്കണ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതുവരെയും മുന്‍നിര നായിക നടിയായി കങ്കണയെ പരിഗണിച്ചിരുന്നില്ല.
ഏറെ ശ്രദ്ധിക്കപ്പെട്ട ക്യൂനിലെ അഭിനയത്തിന് കങ്കണയ്ക്ക് ദേശീയ പുരസ്കാരവും ലഭിച്ചു. പിന്നീട് നിരവധി ഹിറ്റ് സിനിമകളില്‍ കങ്കണ നായികയായെത്തി. ‘ഗ്യാങ്സ്റ്ററില് അഭിനയിക്കുന്നതിന് മുമ്പ് താന്‍ ഒരു പോണ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങിയിരുന്നെന്നും കങ്കണ മുമ്പൊരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
വളരെ മോശമായ ഒരു ഓഫര്‍ ലഭിച്ചതായി ഞാന്‍ ഓര്‍ക്കുന്നു. പക്ഷെ, ശരി ഇത് ചെയ്യാം എന്ന് ഞാന്‍ കരുതി’ പിന്നെ അതിന്റെ ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. എനിക്ക് ധരിക്കാന്‍ ഒരു മേലങ്കി നല്കി. അതിനുള്ളില്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഒരു ബ്ലൂ ഫി ലിം ആയാണ് എനിക്ക് തോന്നിയത്. ഇത് ശരിയല്ലെന്ന് എനിക്ക് തോന്നി,’ എന്നും കങ്കണ പറഞ്ഞു.
എനിക്കന്ന് 17, 18 വയസ്സാണ് പ്രായം. ഗ്യാങസ്റ്ററിന്റെ ഓഫര്‍ ലഭിച്ചില്ലായിരുന്നെങ്കില്‍ ഞാനാ സിനിമ ചെയ്തേനെ. എല്ലാ ഓഫറുകള്‍ക്കും യെസ് പറയുകയായിരുന്നു ഞാനെന്നും കങ്കണ വ്യക്തമാക്കി. അതേസമയം അടുത്തിടെയിറങ്ങുന്ന കങ്കണ ചിത്രങ്ങളെല്ലാം തന്നെ പരാജയമായിരിക്കുകയാണ്.
സിമ്രാന്, രംഗൂണ്‍, ജഡ്ജ്മെന്റല് ഹേ ക്യാ, പങ്ക, ധാക്കഡ് തുടങ്ങി ഒടുവിലിറങ്ങിയ ധാക്കഡ് ആണ് നടിയുടെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്ന്. 80 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തിന് മുടക്കു മുതലിന്റെ പകുതി പോലും തിരികെ ലഭിച്ചില്ല. ഒരു ദിവസം സിനിമയുടെ എട്ട് ടിക്കറ്റുകള്‍ മാത്രം വിറ്റതും വലിയ വാര്‍ത്തയായിരുന്നു.
