Malayalam
ബിഗ് ബോസിലെ ആദ്യ ക്യാപ്റ്റനായി ഭാഗ്യലക്ഷ്മി; ഇനി കളികൾ നേരിട്ട് കാണാം
ബിഗ് ബോസിലെ ആദ്യ ക്യാപ്റ്റനായി ഭാഗ്യലക്ഷ്മി; ഇനി കളികൾ നേരിട്ട് കാണാം
ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ് 3ല്‍ ആദ്യ ക്യാപ്റ്റനായി ഭാഗ്യലക്ഷ്മിയെ തെരഞ്ഞെടുത്തു. രണ്ടാം ദിവസം നടത്തിയ ക്യാപ്റ്റന്‍സി ടാസ്കില് ഭാഗ്യലക്ഷ്മിയും ലക്ഷ്മി ജയനുമാണ് വിജയിച്ചത്. നാല് പോയിന്റുകള്‍ ലക്ഷ്മി നേടിയപ്പോള്‍ മൂന്ന് മാര്‍ക്കാണ് ഭാഗ്യലക്ഷ്മിയ്ക്ക് ലഭിച്ചത്.
ആദ്യം ക്യാപ്റ്റന്‍സിക്ക് അര്‍ഹരായ മത്സരാര്‍ഥികള്‍ തങ്ങള്‍ക്ക് ക്യാപ്റ്റനാകാനുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പറയാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ലക്ഷ്മിയും ഭാഗ്യലക്ഷ്മിയും തങ്കളുടെ യോഗ്യതകള്‍ എന്തൊക്കെയാണെന്ന് പറഞ്ഞു. പിന്നാലെ മറ്റുള്ളവര്‍ വന്ന് ഓരോരുത്തരുടെ പേരുകള്‍ പറഞ്ഞു. തുടക്കത്തില്‍ രണ്ട് പേര് മാത്രമേ ലക്ഷ്മി ക്യാപ്റ്റനാവണമെന്ന് പറഞ്ഞത്. പിന്നാലെ വന്നവരെല്ലാം ഭാഗ്യലക്ഷ്മിയെ പിന്താങ്ങി. ഒടുവില്‍ രണ്ടിനെതിരെ പത്ത് വോട്ടുകള്‍ക്കാണ് ഭാഗ്യലക്ഷ്മി ക്യാപ്റ്റനായത്.
ക്യാപ്റ്റനായതിന് പിന്നാലെ വീട്ടിലെ ജോലികള്‍ക്ക് വേണ്ടി മത്സരാര്‍ഥികളെ ഗ്രൂപ്പുകളാക്കിയിരുന്നു. ക്ലീനിങ്, കുക്കിങ്, ബാത്റൂം ക്ലീനിങ് തുടങ്ങി നാല് മേഖലകളിലാണ് മത്സരാര്‍ഥികള്‍ ആദ്യത്തെ ആഴ്ച പണി എടുക്കുക.
ഇനി ഏതെങ്കിലും മേഖലയില്‍ ലേശം കുറവുകള്‍ തോന്നിയാല്‍ നിങ്ങള്‍ പരസ്പരം പറയാതെ അത് ക്യാപ്റ്റനായ എന്റെ അടുത്ത് വന്ന് വേണം പറയാന്‍. ഞാനത് പരിഹരിച്ചോളാം. അല്ലെങ്കില്‍ പരസ്പരമുള്ള സംസാരങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. എല്ലാവരും അത് അംഗീകരിക്കുകയും ചെയ്തു.
