Connect with us

‘ ദിലീപിനെ പുറം ലോകം കാണിക്കരുത്’ രണ്ടും കൽപ്പിച്ച് ഇന്ന് എന്തും സംഭവിക്കാം!

Malayalam

‘ ദിലീപിനെ പുറം ലോകം കാണിക്കരുത്’ രണ്ടും കൽപ്പിച്ച് ഇന്ന് എന്തും സംഭവിക്കാം!

‘ ദിലീപിനെ പുറം ലോകം കാണിക്കരുത്’ രണ്ടും കൽപ്പിച്ച് ഇന്ന് എന്തും സംഭവിക്കാം!

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയിൽ വിചാരണക്കോടതി ഇന്ന് കൂടുതല്‍ വാദം കേൾക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമാണ് ആവശ്യം. മുന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കാലത്താണ് ഹര്‍ജി നല്കിയതെങ്കിലും പല കാരണങ്ങളാല്‍ വാദം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.

അതേസമയം നടിയെ ആക്രമിച്ച കേസിൽ ഒരു പ്രതിയെകൂടി കോടതി ഇന്നലെ മാപ്പുസാക്ഷിയായി അംഗീകരിച്ചിരുന്നു. പത്താം പ്രതി വിഷ്ണു നൽകിയ ഹർജിയാണ് കൊച്ചിയിലെ വിചാരണ കോടതി അംഗീകരിച്ചത്. നടിയെ ആക്രമിച്ച ശേഷം അറസ്റ്റിലായ ഒന്നാം പ്രതി സുനിൽ കുമാർ ജയിലിൽ വെച്ച് പണം ആവശ്യപ്പെട്ട് ദിലീപിന് കത്തയപ്പോൾ, അതിന്‍റെ സാക്ഷിയാണ് സഹ തടവുകാരനായിരുന്ന വിഷ്ണു. കേസിൽ വിപിൻലാൽ അടക്കമുള്ള മറ്റ് മൂന്ന് പ്രതികളും നേരത്തെ മാപ്പുസാക്ഷിയായിട്ടുണ്ട്.

ഒരുവേളയ്ക്ക് ശേഷമായിരുന്നു കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം പുനഃരാരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് കാവ്യമാധവനെയും സംവിധായകൻ നാദിർഷയെയും കോടതി വിസ്തരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ മാസം ആദ്യം വിസ്താരമെല്ലാം മാറ്റിവെച്ചു.

നടൻ ദിലീപിൻെറ അഭിഭാഷകന് കോവിഡ് ബാധിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ വിചാരണ നീട്ടണമെന്ന് പ്രതിഭാഗം കോടതിയിൽ അപേക്ഷ നൽകിക്കൊണ്ട് ആവശ്യപ്പെട്ടിരുന്നു. ഈ അപേക്ഷ പരിഗണിച്ച കോടതി കേസിലെ വിചാരണ നടപടികൾ ഫെബ്രുവരി എട്ടുവരെ നീട്ടിയതായി അറിയിച്ചിരിക്കുന്നു.

അതിനിടെ കാവ്യയെയും അമ്മ ശ്യാമളയെയും സഹോദരൻ മിഥുനെയും ഭാര്യയെയും നേരത്തേ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ഒന്നും തനിക്ക് അറിയില്ല എന്നാണ് അന്ന് കാവ്യ നൽകിയ മൊഴി. കാവ്യ മാധവന്‍ കേസിലെ പ്രധാന സാക്ഷികളിൽ ഒരാളാണ്.

കേരളക്കര നടുങ്ങിയ ഈ സംഭവം നടന്നത് 2017 ഫെബ്രുവരിയിലാണ്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് കാറില്‍ യാത്ര ചെയ്യവേ നടി ആക്രമിക്കപ്പെടുകയായിരുന്നു ഇതാണ് കേസിനാസ്പദമായ സംഭവം. ഈ കേസിൽ ആദ്യം അറസ്റ്റിലാകുന്നത് ക്വട്ടേഷന്‍ സംഘങ്ങളാണ്. പിന്നീടാണ് ദിലീപിന്റെ പേര് കേസിൽ ഉയര്‍ന്നു വന്നത്. ക്വട്ടേഷന് പിന്നിൽ ദിലീപാണ് എന്നായിരുന്നു പൊതുവായി ഉയർന്ന പ്രധാനമായ ആരോപണം. ഇതിനെ തുടർന്ന് ദിലീപ് പോലീസ് കസ്റ്റഡിയിലാവുകയും അറസ്റ്റ് രേഖപ്പെടുത്തുകയും മൂന്ന് മാസത്തോളം ജയിലില്‍ കഴിയുകയും ചെയ്തിരുന്നു.

അതിനിടെ സിനിമാ മേഖലയിലെ ചില സാക്ഷികള്‍ കേസില്‍ കൂറുമാറിയത് വാർത്താ കോളങ്ങളിൽ ഇടം നേടിയിരുന്നു. നടിമാരായ ഭാമ, ബിന്ദു പണിക്കര്‍, നടൻ ഇടവേള ബാബു എന്നിവർ ഒക്കെയായിരുന്നു കേസിൽ ഇതിനോടകം മൊഴി മാറ്റിയിട്ടുള്ളത്. ഇതിനെ തുടർന്ന് ഇവരെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

More in Malayalam

Trending

Recent

To Top