Connect with us

നിങ്ങള് മീൻകറി ചോദിച്ചാ…ഞാൻ, പ്രിഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനാൻ…; ബാല പറഞ്ഞിട്ട് ടിനി ടോമിനെ വിളിച്ച എൽദോ ശരിക്കും ഇവിടെയുണ്ട്…!; ട്രോളന്മാര്‍ ആഘോഷിച്ച സംഗതി ഇത് !

News

നിങ്ങള് മീൻകറി ചോദിച്ചാ…ഞാൻ, പ്രിഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനാൻ…; ബാല പറഞ്ഞിട്ട് ടിനി ടോമിനെ വിളിച്ച എൽദോ ശരിക്കും ഇവിടെയുണ്ട്…!; ട്രോളന്മാര്‍ ആഘോഷിച്ച സംഗതി ഇത് !

നിങ്ങള് മീൻകറി ചോദിച്ചാ…ഞാൻ, പ്രിഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനാൻ…; ബാല പറഞ്ഞിട്ട് ടിനി ടോമിനെ വിളിച്ച എൽദോ ശരിക്കും ഇവിടെയുണ്ട്…!; ട്രോളന്മാര്‍ ആഘോഷിച്ച സംഗതി ഇത് !

അടുത്തകാലത്ത് ഏറെ ട്രോള്‍ നേരിട്ട കലാകാരനാണ് ടിനി ടോം. ടിനിയുടെ മിമിക്രിയെ ആണ് പുതിയ കാല ട്രോളന്മാര്‍ എന്നും വിമര്‍ശന വിധേയമാക്കിയത്. ഇതിന് ടിനി നല്‍കുന്ന മറുപടിയുമായി ചൂടേറിയ ചര്‍ച്ചയായി. പലപ്പോഴും ടിനി മിമിക്രി നടത്തുന്നത് സ്വന്തം ശബ്ദത്തിലാണ് എന്നാണ് ട്രോളന്മാരുടെ പരിഹാസം. ഇത് സംബന്ധിച്ച് നിരന്തരം ടിനി ടോം ട്രോള്‍ ചെയ്യപ്പെടാറും ഉണ്ട്.

എന്നാല്‍ അടുത്തിടെ ഒരു ടിവി പരിപാടിയില്‍ ടിനി ടോം ചെയ്ത അനുകരണം പക്ഷെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. പ്രമുഖ ചാനലിന്‍റെ കോമഡി പരിപാടിയിലായിരുന്നു ടിനി നടന്‍ ബാലയെ അനുകരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാല സംവിധാനം ചെയ്ത ‘ഹിറ്റ്ലിസ്റ്റ്’ എന്ന പടത്തില്‍ അഭിനയിക്കാന്‍ വിളിച്ച അനുഭവം ടിനി ടോം വിവരിച്ചതാണ് വൈറലായത്.

രസകരമായ ആ ഓർമ പങ്കുവയ്ക്കുന്ന ടിനി ടോമിന്റെയും രമേഷ് പിഷാരടിയുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ടിനി ടോം- രമേഷ് പിഷാരടി വിഡിയോ വൈറലായതോടെ ടിനിയെ വിളിച്ച എല്‍ദോ ആരെന്നായിരുന്നു പ്രേക്ഷകരുടെ സംശയം. പ്രശസ്ത പ്രൊഡക്‌ഷൻ കൺട്രോളറായ എൽദോ സെൽവരാജ് ആണ് ടിനി ടോമിനെ വിളിച്ച ആ എൽദോ. വർഷങ്ങളുടെ മധുര ഓർമ നൽകിയതിന് ടിനി ടോമിന് നന്ദിയെന്ന് വൈറൽ വിഡിയോ പങ്കുവച്ച് എല്‍ദോ കുറിച്ചു.

https://youtu.be/Xd3ukKveADQ

സമൂഹമാധ്യമങ്ങളിൽ വൈറലായ ടിനി ടോമിന്റെ വാക്കുകൾ വായിക്കാം….

‘‘എട്ടൊൻപത് വർഷം മുൻപാണ്, ബാല ഒരു പടം നിർമിക്കുന്നു, ബാല തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. ഒരു ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു, ടിനിയേട്ടാ, നമ്മള് ഫ്രണ്ട്സ് സെറ്റപ്പില്‍, അതായത് ഞാൻ, പ്രിഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനാൻ എന്നിവരെല്ലാം ചേർന്നൊരു പടം ചെയ്യുന്നു. നിങ്ങളുടെ പേമെന്റ് എത്രയാണെന്ന് പറയൂ, എക്സിക്യൂട്ടിവ് എൽദോ വിളിക്കുമെന്നു പറഞ്ഞു.

എൽദോ വിളിച്ചു, എത്ര ദിവസം ഉണ്ടാവും ഷൂട്ടെന്ന് ചോദിച്ചപ്പോൾ നാലഞ്ചു ദിവസം ഉണ്ടാകുമെന്ന് പറഞ്ഞു. ഒരു 3-4 രൂപ കിട്ടില്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ ഇപ്പോ പറയാമെന്ന് പറഞ്ഞ് എൽദോ വച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ ബാല വിളിച്ച്, നിങ്ങൾ മൂന്നു നാലുരൂപ ചോദിച്ചോ, നിങ്ങള് കമ്മിയായിട്ട് പറയ്, ഞാൻ, പ്രിഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനാൻ… എല്ലാവരും ചേർന്ന് …

എനിക്ക് പേടിയായി, കാശ് കൂടുതൽ ചോദിച്ചാൽ ആ ബെൽറ്റിൽ നിന്ന് ഞാൻ ഔട്ടാവുമോ? ഞാൻ പകുതിയാക്കി, എൽദോയോട് ഒരു രണ്ടു രൂപയെന്ന് പറഞ്ഞു. അതു കഴിഞ്ഞപ്പോൾ വീണ്ടും ബാല, നിങ്ങൾ രണ്ടു രൂപ ചോദിച്ചോ, ഞാൻ, പ്രിഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനാൻ…

പിന്നെയും എൽദോ വിളിച്ചു, ഞാനൊരു ഒരു രൂപ പറഞ്ഞു. ബാല വീണ്ടും അതേ ഡയലോഗ്… ഒടുവിൽ എനിക്ക് ടെൻഷനായി, ഞാൻ കാരണം ഇനി ഒരു അവസരം പോവേണ്ട എന്നോർത്ത് ഞാൻ വന്ന് അഭിനയിക്കാമെന്ന് പറഞ്ഞു.

അങ്ങനെ ഷൂട്ട് കഴിഞ്ഞ് പോവാൻ നേരം ഞാൻ ട്രാവലിങ്ങിന്റെ പൈസ ചോദിച്ചപ്പോൾ അവൻ വീണ്ടും വന്നേക്കുന്നു, ഞാൻ, പ്രിഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനാൻ

പിന്നീട് ഈ കഥ സൂരാജ് വെഞ്ഞാറമൂട് അടക്കമുള്ളവർ വേറെ ലെവലിലേക്ക് അവതരിപ്പിച്ച് സിനിമാചങ്ങാതിമാർക്കിടയിൽ വൈറലായ കാര്യവും ടിനി പറഞ്ഞു. ‘‘ഈ കഥ പിന്നീട് സുരാജ് ഒക്കെ വളർത്തി വലുതാക്കി വേറെ കഥയാക്കി. ഉച്ചയ്ക്ക് മീൻകറി ചോദിച്ചപ്പോൾ പുള്ളി വീണ്ടും വന്ന്, നിങ്ങള് മീൻകറി ചോദിച്ചാ…ഞാൻ, പ്രിഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനാൻ…’’

ഇങ്ങനെയൊക്കെയാണെങ്കിലും, യഥാർഥ ജീവിതത്തിൽ ബാല തന്റെ നല്ല സുഹൃത്താണെന്നും സിനിമ കഴിഞ്ഞപ്പോൾ തനിക്ക് നല്ല കാശ് തന്നെന്നും ടിനി കൂട്ടിച്ചേർത്തു.

about tiny

Continue Reading

More in News

Trending

Recent

To Top