മൃഗങ്ങളോട് ഇത്രയും ഇടപെഴുകിയത് സിനിമയില്‍ വന്ന ദിവസങ്ങളിലാണ്; ഗങ്ങളെ ഒരു അകലത്തില്‍ നിന്നും കണ്ടുകൊണ്ടിരിക്കാന്‍ ഇഷ്ടമാണെന്നും എന്നാല്‍ അടുത്ത വരുമ്പോള്‍ പേടിയാണ് ; ബേസില്‍ ജോസഫ്!
സംവിധായകന്, തിരക്കഥാകൃത്ത്, നടന് എന്നീ നിലകളില്‍ തിളങ്ങി നിൽക്കുന്ന താരമാണ് ബേസില്‍ ജോസഫ്. തിര എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഹോംലി മീല്‍സ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു. 2015ല്‍ കുഞ്ഞിരാമായണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ഇപ്പോൾ ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘പാല്‍തു ജാന്‍വര്‍’ റിലീസിന് ഒരുങ്ങുകയാണ്. ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍ ആയാണ് ബേസില്‍ ചിത്രത്തില്‍ എത്തുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ മൃഗങ്ങളുമായി ഇടപെഴുകാറില്ലെന്നും അവയെ പേടിയാണെന്നും പറയുകയാണ് ബേസില്‍. മൃഗങ്ങളെ ഒരു അകലത്തില്‍ നിന്നും കണ്ടുകൊണ്ടിരിക്കാന്‍ ഇഷ്ടമാണെന്നും എന്നാല്‍ അടുത്ത വരുമ്പോള്‍ പേടിയാണെന്നും ബേസില്‍ പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബേസിലിന്റെ പ്രതികരണം.
മൃഗങ്ങളോട് ഇത്രയും ഇടപെഴുകിയത് പാല്‍തു ജാന്‍വറില്‍ പ്രവര്‍ത്തിച്ച ദിവസങ്ങളിലായിരുന്നുവെന്നും ഇപ്പോള്‍ ചില മൃഗങ്ങളോടുള്ള പേടി മാറിയിട്ടുണ്ടെന്നും ബേസില്‍ പറഞ്ഞു. പാല്‍തു ജാന്‍വറിലെ പ്രസൂല്‍ എന്ന കഥാപാത്രം തന്റെ ജീവിതത്തോടെ സാമ്യം തോന്നിക്കുന്നതാണ്. അയാളും അല്‍പ്പം പേടിയോടെയാണ് ആ ഗ്രാമത്തിലേക്ക് വരുന്നത്. അതുകൊണ്ട് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണതെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.
പരിസരത്തും ചുറ്റുപാടും മൃഗങ്ങളുണ്ടെങ്കില്‍ ഞാനൊരു മൃഗസ്നേഹിയൊന്നും അല്ല. മൃഗങ്ങളെ കണ്ടുകൊണ്ടിരിക്കാന്‍ ഇഷ്ടമാണ്. കുറച്ച് ദൂരത്ത് നിന്നും എല്ലാം ഇഷ്ടമാണ്. അടുത്ത് വരുമ്പോള്‍ എനിക്ക് പേടിയാണ്. പട്ടി ആയാലും പൂച്ച ആയാലും ഒക്കെ ഭയങ്കര പേടിയാണ്. എല്ലാ മൃഗങ്ങളോടും ഒക്കെ തന്നെ പേടിയാണ്. പിന്നെയും കോഴിയെയും താറാവിനേയുമാണ് ഒന്ന് തലോടി വിടുക. മുയലും വലിയ കുഴപ്പമില്ല. ഞാന്‍ വീട്ടില്‍ ഒരു മുയലിനെ വളര്‍ത്തിയിട്ടുണ്ട്. തറവാട്ടിലൊക്കെ പശു, ആട്, പോത്തിനെയൊക്കെ വളര്‍ത്തിയിരുന്നു. പക്ഷേ അങ്ങനെയൊരു ഇടപെഴുകല്‍ ഉണ്ടായിട്ടില്ല. മൃഗങ്ങളുടെ വീഡിയോസ് ഒക്കെ കാണാറുണ്ട്. ഇഷ്ടവുമാണ്.
മൃഗങ്ങളോട് ഇത്രയും ഇടപെഴുകിയത് സിനിമയില്‍ വന്ന ദിവസങ്ങളിലാണ്. പ്രൊമോഷനും അങ്ങനെ തന്നെയാണ്. തൊഴുത്തിലൊക്കെയാണ് ഷൂട്ട് ചെയ്യുന്നത്. സിനിമ കാരണം ചില മൃഗങ്ങളോടുള്ള പേടിയൊക്കെ മാറിയിട്ടുണ്ട്. ചിലതിനോടൊക്കെ ഇപ്പോഴും പേടിയാണ്. ചെറുപ്പത്തില്‍ ഉണ്ടായിട്ടുള്ള എന്തെങ്കിലും പ്രശ്നങ്ങളോ പേടിയോ മറ്റോ ആയിരിക്കാം. പശുവും ആടുമായി ഭയങ്കര സ്നേഹത്തിലാണ്. സിനിമിലെ കഥാപാത്രവും ചെറിയ പേടിയോടെയാണ് ആ ഗ്രാമത്തിലേത്ത് വരുന്നത്. അയാളും ഇതുപോലെ മൃഗങ്ങളോട് ഇടപെഴുകിയിട്ടുള്ള ആളൊന്നും അല്ല. എനിക്കും ക്യാരക്ടറിലും ആ പ്രശ്നങ്ങള്‍ ഉണ്ട്. അതുകൊണ്ട് റിലേറ്റ് ചെയ്യാന്‍ പറ്റുന്നതാണ്.
