Connect with us

ഈ സന്ദർശനം തന്നെ അഹമ്മദാബാദിലെ തന്റെ പഴയ ഓർമ്മകളിലേക്ക് കൊണ്ട് പോയി, ഇത് അഭിമാന നിമിഷമാണ് ; കുറിപ്പുമായി ഉണ്ണി മുകുന്ദൻ !

Movies

ഈ സന്ദർശനം തന്നെ അഹമ്മദാബാദിലെ തന്റെ പഴയ ഓർമ്മകളിലേക്ക് കൊണ്ട് പോയി, ഇത് അഭിമാന നിമിഷമാണ് ; കുറിപ്പുമായി ഉണ്ണി മുകുന്ദൻ !

ഈ സന്ദർശനം തന്നെ അഹമ്മദാബാദിലെ തന്റെ പഴയ ഓർമ്മകളിലേക്ക് കൊണ്ട് പോയി, ഇത് അഭിമാന നിമിഷമാണ് ; കുറിപ്പുമായി ഉണ്ണി മുകുന്ദൻ !

പ്രേക്ഷരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ , ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുക്കാൻ ഉണ്ണിക്ക് സാധിച്ചു . വലുതും ചെറുതുമായി നിരവതി വേഷങ്ങൾ താരം ചെയ്‌തു. ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഏറെ ഗോസിപ്പുകൾ നേരിട്ടിട്ടുള്ള ഒരു താരം കൂടിയാണ് ഉണ്ണിമുകുന്ദൻ. ഇപ്പോൾ ലണ്ടനിലെ ഏറ്റവും വലിയ ക്ഷേത്രമായ ബാപ്‌സ് ശ്രീ സ്വാമിനാരായണ മന്ദിർ സന്ദർശിച്ചിരിക്കുകയാണ് . ഫേസ് ബുക്കിലൂടെയാണ് ക്ഷേത്ര സന്ദർശനം നടത്തിയ വിവരം താരം പങ്കുവച്ചത്.

ഉണ്ണി മുകുന്ദന്റെ കുറിപ്പിന്റെ പൂർണ്ണ ഭാഗം ഇങ്ങനെ
”ലണ്ടനിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചു.ക്ഷേത്രത്തിന്റെ അതുല്യമായ മനോഹാരിതയും ശാന്തതയും മനസ്സിനെ വല്ലാതെ ആകർഷിച്ചു.ഗുജറാത്തിൽ വളർന്നതിനാൽ ഈ സന്ദർശനം തന്നെ അഹമ്മദാബാദിലെ തന്റെ പഴയ ഓർമ്മകളിലേക്ക് കൊണ്ട് പോയി.

അവിടെ താൻ ശ്രീ സ്വാമിനാരായണ മന്ദിർ സന്ദർശിക്കാറുണ്ടായിരുന്നു. തനിക്ക് ഇത് അഭിമാന നിമിഷമാണ്. ശ്രീ സാധു പ്രബുദ്ധമുനിദാസ് ജി ഒരുപാട് സമയം തങ്ങൾക്കായി ചെലവഴിച്ചു. അതിന് അദ്ദഹത്തോടും ഒപ്പം ശ്രീ കെറോൺ പട്ടേൽ ജിയോടും നന്ദി രേഖപ്പെടുത്തുന്നു. ”

കുറിപ്പിനൊപ്പം താരം ക്ഷേത്രത്തിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഇതിനോടകം താരത്തിന്റെ പോസ്റ്റിനെ ഷെയർ ചെയ്തിരിക്കുന്നത്. സന്തോഷം അറിയിച്ച് കൊണ്ടുള്ള നിരവധി സന്ദേശങ്ങളും കുറിപ്പിന് ലഭിക്കുന്നുണ്ട്.

More in Movies

Trending

Recent

To Top