മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ അന്ന് തോന്നിയ അതേ പേടിയും നെഞ്ചിടിപ്പും ഇപ്പോഴുമുണ്ടാവാറുണ്ട് മഞ്ജു വാര്യർ പറയുന്നു !
സ്‌കൂൾ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയച്ചതോടെയാണ് മഞ്ജു വാര്യർ സിനിമയിലേക്ക് എത്തുന്നത്. തുടർച്ചയായി രണ്ട് തവണ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കലാതിലകം മഞ്ജുവായിരുന്നു. സാക്ഷ്യം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ മഞ്ജു സല്ലാപത്തിലൂടെയായിരുന്നു നായികയായി മാറിയത്. പിന്നീടിങ്ങോട്ട് വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുവെങ്കിലും മലയാളത്തിലെ എക്കാലത്തെയും സൂപ്പർ നടിമാരിൽ ഒരാളായി മഞ്ജു മാറി.
നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത മഞ്ജു വിവാഹമോചനത്തിന് ശേഷമാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ഇന്ന് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറായി മാറിയ മഞ്ജു കൈനിറയെ സിനിമകളുമായി തിരക്കിൽ നിന്നും തിരക്കിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. അടുത്ത കാലത്തായി മോഹൻലാലിന്റെ നായികയായി അഭിനയിച്ചത് ഒരുപാട് സിനിമകളിലാണ്.
മഞ്ജു വാര്യരും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന കാര്യം പറയുമ്പോൾ പ്രേക്ഷകരുടെ മനസിൽ ആദ്യം എത്തുന്നത് ആറാം തമ്പൂരാൻ എന്ന ചിത്രമായിരിക്കും. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച സിനിമയായിരുന്നിത്. അക്കാലത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു ആറാം തമ്പൂരാൻ
ഇതാര് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ, ആറാം തമ്പുരാനിലെ ഓരോ ഡയലോഗും മലയാളികൾക്ക് മനപ്പാഠമാണ്. മോഹൻലാലും മഞ്ജു വാര്യരും മത്സരിച്ച് അഭിനയിച്ച ചിത്രമായിരുന്നു അത്. ഇവരുടെ സ്‌ക്രീൻകെമിസ്ട്രി തുടക്കം മുതലേ തന്നെ പ്രേക്ഷകർ ഏറ്റെടുത്തതാണ്. മോഹൻലാലിന്റെ നായികയായി മഞ്ജു എത്തുന്നു എന്നറിയുമ്പോൾ മുതലേ തന്നെ ആരാധകരും ആവേശത്തിലാവാറുണ്ട്. മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ അന്ന് തോന്നിയ അതേ പേടിയും നെഞ്ചിടിപ്പും ഇപ്പോഴുമുണ്ടാവാറുണ്ടെന്നാണ് മഞ്ജു പറയുന്നത്. ഫ്‌ളവേഴ്‌സ് ഒരുകോടി പ്രമോ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഓണം സ്‌പെഷൽ എപ്പിസോഡിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു മഞ്ജു വാര്യരോട് ശ്രീകണ്ഠൻ നായർ മോഹൻലാലിനെക്കുറിച്ച് ചോദിച്ചത്.ആദ്യമായിട്ട് ലാലേട്ടനൊപ്പം അഭിനയിച്ച അതേ പേടി ഇപ്പോഴുമുണ്ട്. ഇപ്പോൾ ലാലേട്ടനൊപ്പം ഒരു ഷോട്ടിൽ നിൽക്കുമ്പോഴും ഉള്ളിലെനിക്ക് ആ പേടിയുണ്ട്. ഓരോ സിനിമ ചെയ്യുമ്പോഴും ഓരോ ഷൂട്ട് ചെയ്യുമ്പോഴും നെഞ്ചിടിപ്പാണ്. കുട്ടിക്കാലം മുതലേ പറഞ്ഞ് കേൾക്കുന്ന കണ്ട് പരിചയിച്ച മോഹൻലാലിനെ ആദ്യമായി നേരിൽ കണ്ടത് എവിടെ വെച്ചാണെന്നും ശ്രീകണ്ഠൻ നായർ മഞ്ജുവിനോട് ചോദിക്കുന്നുണ്ട്.
ഒന്നിച്ച് അഭിനയിക്കുമ്പോൾ സഹതാരത്തെയും കൂളാക്കി അഭിനയിക്കുന്ന ആളാണ് അദ്ദേഹം. അത്രയും നേരം ചിരിച്ച് തമാശ പറഞ്ഞിരുന്ന ആൾ പെട്ടെന്ന് ക്യാരക്ടറായി മാറുന്നത് കണ്ട് അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ടെന്നും മഞ്ജു വാര്യർ പറഞ്ഞിരുന്നു. മോഹൻലാലിന്റെ പിന്തുണയെക്കുറിച്ചും ഒന്നിച്ച് അഭിനയിക്കാൻ കഴിഞ്ഞതിനെക്കുറിച്ചുമെല്ലാം നിരവധി തവണ മഞ്ജു വാര്യർ വാചാലയായിട്ടുണ്ട്.
ദിലീപുമായിട്ടുള്ള വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്ത മഞ്ജു വാര്യർ പതിനാല് വർഷത്തിന് ശേഷമാണ് തിരിച്ചെത്തിയത്. 2015 ൽ എന്നും എപ്പോഴും എന്ന സിനിമയിലൂടെ വീണ്ടും മഞ്ജു വാര്യരും മോഹൻലാലും ഒന്നിച്ചിരുന്നു. ഇതല്ലാതെ മോഹൻലാലിന്റെ ആരാധികയായി മോഹൻലാൽ എന്ന സിനിമയിൽ മഞ്ജു അഭിനയിച്ചിരുന്നു. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലെത്തിയ വില്ലൻ എന്ന ചിത്രത്തിലും വി എ ശ്രീകുമാർ മേനോന്റെ ഒടിയനിലും നായിക നായകന്മാർ മഞ്ജു വാര്യരും മോഹൻലാലുമായിരുന്നു.
മഞ്ജു വാര്യർ മോഹൻലാലിനൊപ്പം അഭിനയിച്ച ഒടിയൻ ലൂസിഫർ പ്രേക്ഷകർ ഏറ്റെടുത്ത സിനിമകളാണ് . പ്രിയദർശനി രാംദാസ് എന്ന വേഷത്തിൽ ശക്തമായൊരു സ്ത്രീ കഥാപാത്രത്തെയാണ് ലൂസിഫറീൽ മഞ്ജു അവതരിപ്പിച്ചത് ബിഗ് റിലീസായി ആഗോളതലത്തിൽ 1500 ഓളം സ്‌ക്രീനുകളിലാണ് ലൂസിഫർ റിലീസ് ചെയ്യ്തത് .
