Malayalam
പടവെട്ടാൻ ഒരുങ്ങി ഭാഗ്യലക്ഷ്മി, പൊട്ടിക്കരഞ്ഞ് സൂര്യ ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു…ഭാഗ്യലക്ഷ്മി എത്തിയത് രണ്ടും കൽപിച്ച്! അന്തം വിട്ട് മത്സരാർത്ഥികൾ
പടവെട്ടാൻ ഒരുങ്ങി ഭാഗ്യലക്ഷ്മി, പൊട്ടിക്കരഞ്ഞ് സൂര്യ ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു…ഭാഗ്യലക്ഷ്മി എത്തിയത് രണ്ടും കൽപിച്ച്! അന്തം വിട്ട് മത്സരാർത്ഥികൾ
ബിഗ്ബോസ് മലയാളം സീസൺ 3യ്ക്ക് തുടക്കമിട്ടതോടെ മത്സരാർത്ഥികളുടെ ആദ്യദിന വിശേഷങ്ങൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. പാട്ടും ഡാന്‍സുമൊക്കെയായി മത്സരാര്‍ഥികള്‍ ഒത്തൊരുമയോടെ ആഘോഷമാക്കി. ഇതിനിടെ ആദ്യത്തെ ടാസ്കിനുള്ള നിര്‍ദ്ദേശവും കൊടുത്തിരുന്നു. കിടിലം ഫിറോസിനോട് കണ്‍ഫെഷന്‍ മുറിയിലെത്തി ടാസ്കിനുള്ള നിര്‍ദ്ദേശം ഓരോ മത്സരാര്‍ഥിയെയും വായിച്ച് കേള്‍പ്പിക്കാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. കെ കെപി പി’ എന്നായിരുന്നു ടാസ്ക്കിന്റെ പേര്.
മാർക്ക് ചെയ്തിരിക്കുന്ന വൃത്തത്തിനകത്ത് ഒരു ബോൾ ഉണ്ടായിരിക്കും. ഓരോ തവണയും രണ്ട് പേർ വീതമാണ് മത്സരിക്കേണ്ടത്. പിന്നാലെ ബിഗ് ബോസ് പറയുന്ന ഏതാനും വാക്കുകൾ ഏതൊക്കെയാണെന്ന് മത്സരാർത്ഥികൾ തൊട്ട് കാണിക്കണം. തുടർന്ന് ആദ്യം ബോൾ എടുക്കുന്നവരാകും വിജയികൾ. ഇതിൽ വിജയിക്കുന്ന രണ്ട് പേരാകും ക്യാപ്റ്റൻസി ടാസ്കിൽ മത്സരിക്കുക. ടാസ്ക് കേട്ടതും എല്ലാവരും ആവേശത്തോടെയാണ് ടാസ്ക് എറ്റെടുത്തത്. ഗെയിമിൽ ഏറ്റവും കൂടുതൽ തവണ ജയം കൈവരിച്ച രണ്ട് പേർ തമ്മിലാണ് ആദ്യ ആഴ്ചയിലെ ക്യാപ്റ്റൻസിയ്ക്കായി മത്സരിക്കുക. ആദ്യ ഗെയിമിൽ കൂടുതൽ തവണ ജയിച്ചത് ലക്ഷ്മി ജയനും ഭാഗ്യലക്ഷ്മിയുമായിരുന്നു. ലക്ഷ്മി നാല് തവണ ജയിച്ചപ്പോൾ ഭാഗ്യലക്ഷ്മി മൂന്ന് തവണയാണ് വിജയം കരസ്ഥമാക്കിയത്. അതിനാൽ തന്നെ നാളെ നടക്കുന്ന ക്യാപ്റ്റൻസി ടാസ്കിൽ മത്സരിക്കുന്നത് ലക്ഷ്മി ജയനും ഭാഗ്യലക്ഷ്മിയുമാണ്.
അതെ സമയം തന്നെ ആദ്യ ദിനത്തിൽ മത്സരാർത്ഥികൾ തമ്മിലുള്ള പരിചയം ഊട്ടിയുറപ്പിക്കുന്നത് കാണാമായിരുന്നു. എല്ലാവരും തങ്ങളുടെ വിശേഷങ്ങളും വീട്ടുകാര്യങ്ങളും മക്കളെ കുറിച്ചും അമ്മയെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങൾ തുറന്ന് പറയുന്നതിനിടെ ക്യാമറാക്കണ്ണുകളെ ആകർഷിച്ചത് നടിയും അവതാരകയും ആർജെയുമൊക്കെയായ സൂര്യയാണ്. തനിക്ക് മറ്റു മത്സരാർത്ഥികളുടെ വൈബിനൊപ്പം പിടിച്ചു നിൽക്കാൻ പറ്റില്ലെന്നും കരയരുതെന്ന് നിശ്ചയിച്ചിട്ടും കരയാതിരിക്കാൻ കഴിയുന്നില്ലെന്നും അമ്മയോടെന്ന പോലെ സൂര്യ പറയുന്നത് ക്യാമറാ കണ്ണുകളെ ആകർഷിച്ചു.
അതേസമയം ലക്ഷ്മി ജയൻ അമ്മയോടും മകനോടുമുള്ള അടുപ്പത്തെ കുറിച്ചും മകനെ വിട്ടു നിൽക്കുമ്പോഴുണ്ടാകുന്ന മാനസിക വിഷമത്തെ കുറിച്ചും പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു. എന്നാൽ സമാധാനമേകാൻ ഫിറോസിൻ്റെ നേതൃത്വത്തിൽ എല്ലാവരും ഓടിയെത്തുകയും ചെയ്തത് ബിഗ്ബോസ് വീട്ടിലെ വേറിട്ട കാഴ്ചയായി മാറുകയായിരുന്നു
അതിനിടെ ഒരിക്കലും വസ്ത്രം എന്താണെന്നുള്ളതിനെ കുറിച്ച് ആരും അഭിപ്രായം പറയരുതെന്ന താക്കീത് ഡിംപല്‍ സഹമത്സരാര്‍ഥികളായ പുരുഷന്മാര്ക്ക് നല്‍കിയിട്ടുണ്ട്. ദേഷ്യപ്പെട്ട് കൊണ്ടുള്ള സംസാരം കേട്ട് മത്സരാര്ഥികളും ഒരു നിമിഷം പകച്ച് നില്‍ക്കുകയായിരുന്നു.സൈക്കോളജിസ്റ്റായ ഡിംപല്‍ കാലുകള്‍ കാണിച്ചുള്ള വസ്ത്രം ധരിച്ചാണ് ബിഗ് ബോസ് ഷോയിലേക്ക് പ്രവേശിച്ചത്. വസ്ത്രധാരണത്തിന്റെ പേരിലും പെരുമാറ്റത്തിലും ഡിംപലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ തകൃതിയായി നടക്കുകയാണ്.
ഇത് ഓർത്താൽ നല്ലത് ബിഗ് ബോസിലെ ചീപ് സെന്റിമെന്റ്സിന്റെ കാലം കഴിഞ്ഞു. ഇനി ചുണക്കുട്ടികളുടെ മാമാങ്കമാണ്.
